അറേബ്യന്‍ നാടിന്റെ രുചിമുകുളങ്ങളെ ആവോളം ആസ്വദിപ്പിച്ച ഫിറ ഫുഡ്‌സ്, ഈ ഓണക്കാലത്ത് കേരളത്തിന്റെ മണ്ണിലേക്ക് പറന്നിറങ്ങുന്നു. മലയാളത്തിന്റെ തനത് രുചികളെ, തനിമ ഒട്ടും ചോരാതെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ എത്തിച്ച ബ്രാന്റാണ് ഫിറ ഫുഡ്‌സ്. നാലുവര്‍ഷക്കാലത്തോളം സ്വദേശികളുടെയും ഗള്‍ഫ് മലയാളികളുടെയും മനസ്സില്‍ രുചി മഴ പെയ്യിപ്പിച്ച ഫിറ, ഇതുവരെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തില്ലായിരുന്നു. എന്നാല്‍ ഈ സെപ്റ്റംബറില്‍, കേരളത്തില്‍ ലോഞ്ചിങ് നടത്തികൊണ്ട് ഇന്ത്യയൊട്ടാകെ വില്പനക്ക് എത്തുകയാണ് ഫിറ. പ്രവാസികളില്‍ നിന്ന് മൗത്ത് പബ്ലിസിറ്റി വഴിയാണ്, ഫിറയുടെ രുചി പ്രാവീണ്യം കേരളക്കരയിലും അലയടിക്കുന്നത്.
രുചിയ്ക്ക് മാത്രമല്ല ഇവര്‍ പ്രാധാന്യം നല്‍കുന്നത്, ആരോഗ്യത്തിന് കൂടിയാണ്. അനാരോഗ്യകരമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഒന്നും ഉപയോഗിക്കാതെയുള്ള, തനത് നാടന്‍ കൂട്ടാണ് ഇവരുടെ രീതി. അതുകൊണ്ടുതന്നെ, ഹെല്‍ത്ത് കോണ്‍ഷ്യസ് ആയിട്ടുള്ള ഒരാള്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ഫിറ ഫുഡ്‌സ് തിരഞ്ഞെടുക്കാം. 2020ല്‍, യുഎഇ, ബഹ്റിന്‍, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ ആരംഭിച്ച ഫിറ, വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ കസ്റ്റമേഴ്‌സിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡ് ആയി മാറിയതിന്റെ പിന്നിലെ കാരണവും ക്വാളിറ്റി തന്നെയാണ്. കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടാണ് ഫിറ ഫുഡ്‌സിന്റെ നിര്‍മ്മാണം. ഇന്ത്യയൊട്ടാകെ പ്രൊഡക്ഷന്‍ യൂണിറ്റുകളുണ്ട്.
പാലക്കാടന്‍ മട്ട, സ്പൈസസ്, പള്‍സസ്, നാച്ചോ ചിപ്‌സ്, വെജിറ്റേറിയന്‍ റെഡി ടു ഡ്രിങ്ക് സൂപ്പ്‌സ്, ബീറ്റ്‌റൂട്ട് ആട്ട, സ്പിനാച്ച് ആട്ട, ബ്രൗണ്‍ റൈസ് ആട്ട, ജാക്ഫ്രൂട്ട് പുട്ട്, ജാക്ഫ്രൂട്ട് ഇടിയപ്പം, ജാക്ഫ്രൂട്ട് ചപ്പാത്തി, മില്ലറ്റ് പ്രോഡക്റ്റ്‌സ് തുടങ്ങി ഒട്ടേറെ വൈവിധ്യമാര്‍ന്ന തനി നാടന്‍ മലയാളികളുടെ പുട്ടു പൊടിയും ദോശ ഇഡലി പൊടി വരെ ഒരു നിര പ്രൊഡക്ട്‌സ് തന്നെ ഇവര്‍ക്കുണ്ട്. മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍, ലുലു ഉള്‍പ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഇവരുടെ പ്രോഡക്ടുകള്‍ ലഭ്യമാണ്. ഉടന്‍തന്നെ ഇന്ത്യയിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും ലഭ്യമായി തുടങ്ങും. അതിന്റെ ആദ്യപടിയെന്നോണമാണ്, കേരളത്തിലേക്കുള്ള കാല്‍വെയ്പ്പ്. കേരളത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇപ്പോള്‍ പ്രൊഡക്ടുകള്‍ ലഭ്യമാണ്. ഉടന്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത് എന്ന് മാനേജിങ് ഡയറക്ടര്‍ CA ഷിജാന്‍ അബൂ ബക്കറും കമ്പനിയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍ CEO ഷൈന്‍ ശിവപ്രസാദും പറഞ്ഞു.