പഠനത്തോടൊപ്പം, സാമ്പത്തികമായും സ്വയം പര്യാപ്തത നേടണമെന്ന ആശയത്തിലൂടെയാണ്, ഇന്നത്തെ തലമുറയുടെ കടന്നുപോക്ക്. വിദേശരാജ്യങ്ങളില്‍ ഒക്കെ ഇത് സര്‍വ്വസാധാരണമാണെങ്കിലും നമ്മുടെ നാട്ടില്‍ ഇത്തരമൊരു പ്രവണത വലിയ രീതിയില്‍ കണ്ടുവരുന്നില്ല. എന്നാല്‍ പഠനത്തോടൊപ്പം തന്നെ കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്രവും നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഗ്രോമൈന്‍ഡ്.
മലപ്പുറം സ്വദേശിയായ, ഒരു പതിനാറ് വയസ്സുകാരന്റെ മനസ്സില്‍ തോന്നിയ ആശയമാണ് ഗ്രോ മൈന്‍ഡ്. പ്ലസ്ടു വിദ്യാര്‍ത്ഥി കൂടിയായ, ഫസലുദ്ദീന്‍ എന്ന ഫസലുവാണ് ഗ്രോ മൈന്‍ഡിന്റെ അമരക്കാരന്‍. സ്വന്തമായൊരു സംരംഭം, എന്നതാണ് ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളുടെയും ലക്ഷ്യം. രാവിലെ 9 മുതല്‍ 5 മണി വരെയുള്ള കോര്‍പ്പറേറ്റ് ജോലികളോടും വൈറ്റ് കോളര്‍ ജോലികളോടും ഇന്നത്തെ തലമുറയ്ക്ക് താല്പര്യം ഇല്ല. തുച്ഛമായ ശമ്പളത്തിന് വേണ്ടി ആയുസ്സിന്റെ നല്ലൊരു ഭാഗവും ചെലവഴിക്കാന്‍ അധികമാരും താല്പര്യപ്പെടുന്നില്ല. വളരെ ഇന്നോവേറ്റീവ് ആയ ആശയങ്ങളും ഇക്കൂട്ടരുടെ മനസ്സില്‍ ഉണ്ടാവും. എന്നാല്‍, വീടുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും കേള്‍ക്കുന്ന പിന്തിരിപ്പന്‍ വാക്കുകളില്‍ തട്ടി വീണു പോകുന്നവരാണ് മിക്കവരും.
പൊതുവേ മലയാളികളില്‍ കാണുന്ന ശീലമാണ് ബിസിനസിനോടുള്ള പേടിയും സര്‍ക്കാര്‍ ജോലികളോടുള്ള ഭ്രമവും. മകളോ മകനോ, ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചാല്‍ ഭാവി സുരക്ഷിതമാവും എന്ന് കരുതുന്ന മാതാപിതാക്കളാണ്, ഭാവിയില്‍ വളര്‍ന്നു വരേണ്ടിയിരുന്ന ഒരു കൂട്ടം കുഞ്ഞു ബിസിനസുകാരുടെ അന്തകര്‍ എന്ന് വേണമെങ്കില്‍ പറയാം. ഇതിനെയെല്ലാം മറികടന്ന് ഒരാള്‍ ബിസിനസ്സിലേക്ക് ഇറങ്ങാമെന്ന് തീരുമാനിച്ചാല്‍ പോലും, തന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഭയം പിന്നോട്ട് വലിച്ചേക്കാം. ഇത്തരക്കാര്‍ക്ക് ഒരു കൈത്താങ്ങ് ആണ് ഗ്രോ മൈന്‍ഡ്. പേഴ്സണല്‍ ഡെവലപ്മെന്റ്, ഫിനാന്‍ഷ്യല്‍ ലിറ്ററസി, വെല്‍ത്ത് ക്രിയേറ്റിങ് എന്നീ മൂന്ന് ഘടകങ്ങള്‍ക്കാണ് ഗ്രോമൈന്‍ഡ് പ്രാധാന്യം നല്‍കുന്നത്.
സംരംഭത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ്, ഒരാളുടെ മനസ്സിനെ പൂര്‍ണമായും തയ്യാറാക്കുന്ന പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസുകളാണ്, ഗ്രോമൈന്‍ഡിന്റെ പരമപ്രധാനമായ സവിശേഷത. ബിസിനസിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ വൈകാരികമായി സമീപിക്കാതിരിക്കാനും, പ്രായോഗികമായ നടപടികള്‍ സ്വീകരിക്കാനും മനസ്സിനെ പാകപ്പെടുത്തുന്ന ഒരു സെക്ഷന്‍ ആണിത്. ഇന്ത്യയില്‍ തന്നെ, ഇത്തരത്തില്‍ ഒരു കോഴ്സ് നല്‍കുന്ന ആദ്യത്തെ സ്ഥാപനമാണ് ഗ്രോ മൈന്‍ഡ്. സ്‌ട്രെസ്സ് കുറയ്ക്കാനും, പൂര്‍ണ്ണമായും മനസ്സിനെ സ്വന്തം കണ്‍ട്രോളില്‍ കൊണ്ടുവരാനും ഇത് സഹായിക്കും. പേഴ്സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും, തങ്ങള്‍ക്ക് എന്താണ് വേണ്ടത് എന്ന് കൃത്യമായ ധാരണയും നല്‍കുന്നു.
മാനസികമായും ശാരീരികമായും ഒപ്പം സാമ്പത്തികമായുള്ള ലിറ്ററസിയാണ് ഗ്രോ മൈന്‍ഡ് ലക്ഷ്യമിടുന്നത്. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി, ഇന്‍വെസ്റ്റ്മെന്റ്സ്, ടാക്സ് പ്ലാനിങ്ങ് എന്നിവയെക്കുറിച്ചുള്ള അവേര്‍നസ് സൃഷ്ടിക്കുകയും, അച്ചടക്കത്തോടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡ്രോപ് ഷിപ്പിങ്, റീസെല്ലിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികളെ, സ്വയംപര്യാപ്തരാക്കാനും സഹായിക്കുന്നു.
ആയിരം പേരുള്ള ഒരു കമ്മ്യൂണിറ്റിയാണ് ഫസലുവിന്റെ ലക്ഷ്യം. ഫസലുദ്ദീന്റെ രണ്ടാമത്തെ സ്ഥാപനമാണിത്. ആല്‍ഫ ട്രേഡിങ് എന്ന അക്കാദമിയും ഫസലുവിന്റേതാണ്.