‘ ഡിഫറന്റാണ് ഓരോ ഡിസൈനും ’
പുതുമയുള്ളതാവണം ഡിസൈനുകള്‍. ആരെയും ആകര്‍ഷിക്കുന്നതാവണം ഡിസൈന്‍ ചെയ്ത ഓരോ ഇടങ്ങളും. കാണും തോറും ഇമ്പം കൂടുകയും യുവത്വം നിലനില്‍ക്കുകയും വേണം. ഒപ്പം, സൗകര്യങ്ങളും. ഗതാഗത സൗകര്യം, വാഹന പാര്‍ക്കിങ്, കസ്റ്റമേഴ്സിന് എത്തിപ്പെടാനുള്ള സൗകര്യങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. ഹോസ്പിറ്റാലിറ്റി പ്രോജക്റ്റുകളായാലും റസിഡന്‍ഷ്യല്‍ - കൊമേഴ്സ്യല്‍ പ്രോജക്റ്റുകളായാലും പബ്ലിക് ബില്‍ഡിങുകളായാലും കസ്റ്റമേഴ്സിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കാതോര്‍ക്കുകയാണ് ഹാറൂണും ഷെയ്ലിയും. കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങളാണ് ഈ ദമ്പതികള്‍ വരയ്ക്കുന്ന ഡിസൈനുകള്‍. പണിതീര്‍ന്നാല്‍ വീടൊരു വിസ്മയവും!.
കൊളോണിയല്‍, ട്രെഡീഷണല്‍, കന്റംപററി, ട്രോപ്പിക്കല്‍, ഇങ്ങനെ നീളുന്ന ഡിസൈനുകളെ നിലനിര്‍ത്തി ആ ഡിസൈനുകളില്‍ പുതുമ കൊണ്ടുവരികയാണ് ആര്‍ക്കിടെക്റ്റ് ദമ്പതികളായ ഹാറൂണും, ഷെയ്ലിയും. വ്യത്യസ്ഥമാണ് ഇരുവരുടെയും ആശയങ്ങള്‍. പതിവ് കാഴ്ചകള്‍ക്ക് ഇരുവരും പുതുമ നല്‍കുന്നു. ഡിസൈനുകളില്‍ തുടരുന്നതാവട്ടെ വേറിട്ട ശൈലിയും. മുന്‍തൂക്കം നല്‍കുന്നത് വീട്ടുടമകളുടെ ആശയങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും. പലരും ഒരു കണ്‍സപ്റ്റില്‍ പിന്തുടരുമ്പോള്‍, ഓരോ ശൈലിയെയും ബ്രേക്ക് ചെയ്യുകയാണ് ഈ ദമ്പതികള്‍. പുതിയ വീടുകള്‍ക്കും റിനവേഷന്‍ പ്രോജക്റ്റുകള്‍ക്കും എന്തിനേറെ മസ്ജിദുകള്‍ക്കും കണ്‍വന്‍ഷന്‍ സെന്റുകള്‍ക്കും ഇരുവരും നല്‍കിയ വേറിട്ട ശൈലി വിസ്മയിപ്പിക്കുന്നതാണ്. എന്നാല്‍, ഇതില്‍ നിന്നും ഏറെ വ്യത്യസ്ഥമാണ് എഡ്യൂക്കേഷന്‍ സെന്ററുകളുടെ നിര്‍മിതി. പെരിന്തല്‍മണ്ണയില്‍ ഇരുവരും ഡിസൈന്‍ ചെയ്ത എഡ്യൂക്കേഷന്‍ സെന്റര്‍ നിര്‍മാണ ശൈലിയെ തന്നെ മാറ്റിമറിച്ചു. ഇരുവരുടെയും ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സ് ആഗോള ബ്രാന്റിലേക്ക് വളര്‍ന്നു കഴിഞ്ഞു.
ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സ്
മുഹമ്മദ് ഹാറൂണിന്റെയും ഷെയ്ലി ഹാറൂണിന്റെയും ഡിസൈനിങ് യാത്രകള്‍ ഒരുപതിറ്റാണ്ടു കാലത്തിലേക്കെത്തി നില്‍ക്കുന്നു. 2013ല്‍ കൊച്ചിയിലാണ് ഇരുവരും ചേര്‍ന്നു ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സ് എന്ന സംരംഭത്തിന് തുടക്കമിട്ടത്. രണ്ടും പേരും കുറ്റിപ്പുറം എംഇഎസ് കോളജില്‍ നിന്നാണ് അഞ്ച് വര്‍ഷത്തെ ബി ആര്‍ക്ക് കോഴ്സ് പഠിച്ചത്. ദുബൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ് കമ്പനിയില്‍ നിന്ന് രണ്ട് പേരും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി. പഠനത്തിന്റെ മൂന്നാം വര്‍ഷം മുതല്‍ ഹാറൂണ്‍ പ്രോജക്റ്റുകള്‍ ഏറ്റെടുത്ത് നടത്തി.
ബന്ധുവിന്റെ പ്രോജക്റ്റില്‍ നിന്നായിരുന്നു തുടക്കം. മൂന്നാം വര്‍ഷം പഠിച്ചു കൊണ്ടിരിക്കവെയാണ് വീട് നിര്‍മിക്കാനെന്ന ആവശ്യവുമായി ബന്ധു നസീര്‍ തേപറമ്പില്‍ എത്തുന്നത്. അദ്ദേഹത്തെ ഹാറൂണ്‍ തിരിച്ചയച്ചില്ല. 3,500 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മിച്ചു നല്‍കണമെന്നായിരുന്നു ആവശ്യം. പ്രോജക്റ്റ് ഹാറൂണ്‍ ഏറ്റെടുത്തു. സംഭവം ക്ലിക്കായതോടെ കൈനിറയെ പ്രോജക്റ്റുകള്‍. ഡിസൈനിങിലാണ് ഇരുവരും ഏറെ ശ്രദ്ധിച്ചത്. മറ്റു ഡിസൈനേഴിസില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതായിരുന്നു ഇരുവരുടെയും ഡിസൈനുകള്‍. 10 വര്‍ഷത്തിനുള്ളില്‍ 200 ഓളം വ്യത്യസ്ഥ പ്രോജക്റ്റുകളും ഇരുവരും പൂര്‍ത്തിയാക്കി കഴിഞ്ഞു.
വീടിന്റെ ഡിസൈന്‍ മാത്രമല്ല. ഹോസ്പിറ്റാലിറ്റി, പബ്ലിക് ബില്‍ഡിങ്, കൊമേഴ്ഷ്യല്‍ ബില്‍ഡിങ് എന്നിവയ്ക്കുള്ള ഡിസൈനുകളും ചെയ്തു നല്‍കുന്നു. മികവുറ്റ ഒട്ടേറെ പ്രോജക്റ്റുകള്‍ ചെയ്തതോടെ കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും വിവിധ പ്രോജക്റ്റുകള്‍ ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സിനെ തേടിയെത്തി. ഇതോടെ കൊച്ചിയില്‍ നിന്നും ബിസിനസ് കര്‍ണ്ണാടകയിലേക്കും വ്യാപിപ്പിച്ചു. ബംഗളൂരുവില്‍ രണ്ടാമത്തെ ഓഫീസ് തുറന്നു. ഇപ്പോള്‍ ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സിന് ഇന്ത്യയില്‍ മാത്രമല്ല, മിഡില്‍ ഈസ്റ്റിലും പ്രോജക്റ്റുകളുണ്ട്.
ഹോം എറൗണ്ട് ലീഫ്സ്
'ഇനി അവധിക്കു നാട്ടിലെത്തിയാല്‍ റിസോര്‍ട്ടിലേക്കു പോകില്ല. പകരം തറവാട്ടിലാകും അവധിയാഘോഷം. ആ നൊസ്റ്റാള്‍ജിയ തുടിക്കും വിധം വീടു പുതുക്കിപണിതു തരണം. മരങ്ങള്‍ മുറിച്ചു മാറ്റരുത്. എന്നാല്‍ പുതുമ നിലനിര്‍ത്തി തരികയും വേണം'. തറവാട് വീട് റെനവേറ്റ് ചെയ്യാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി സമീര്‍ കാട്ടകത്ത് ഹാറൂണിനെ ചുമതലപ്പെടുത്തുമ്പോള്‍ പറഞ്ഞത് ഇത്രമാത്രം. പ്രകൃതിയെ ഒന്നു നുള്ളി നോവിക്കാതെയാണ് ഹാറൂണും ഷെയ്ലിയും ഈ തറവാട് വീട് റിനോവേഷന്‍ നടത്തിയത്. പരന്നു കിടക്കുന്ന വസ്തുവിലെ ചെടി പോലും മുറിച്ചു മാറ്റിയില്ല. മുറ്റത്തു നിന്ന ചെറിയ മരങ്ങള്‍ വളരാന്‍ സ്പേസ് ഒരുക്കി നല്‍കി. 6,000 സ്‌ക്വയര്‍ ഫീറ്റുള്ള വീടിന്റെ ചുറ്റുമുള്ള ഓരോ പുല്‍നാമ്പും വീടിന് ഹരിതാഭയേകി വളരുന്നു. പ്രകൃതിയിലെ വെളിച്ചം അപ്പാടെ വീട്ടിലേക്കെത്തും. കൃത്രിമമായി വെളിച്ചം എത്തിക്കാനായി ചെറിയ ശ്രമം പോലും നടത്തിയില്ല. ഇരുള്‍ വീണ ഒരു സ്ഥലം പോലും വീടിനുള്ളിലില്ലെന്ന് പറയാം. പ്രകൃതിയോടു ഇഴചേര്‍ന്നു നില്‍ക്കുന്നു ഈ തറവാട്.
ഒറ്റവരിയില്‍ പറഞ്ഞാല്‍ പച്ചപ്പിന്റെ സൂക്ഷ്മമായ ഭംഗിയെയും പ്രകൃതിയുടെ ലാളിത്യത്തെയും തറവാടിന്റെ ശാന്തമായ പ്രൗഢിയെയും മനോഹരമായ രൂപകല്‍പ്പനയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന വീട്. പെരുമ തുടിക്കുന്ന കൊടുങ്ങല്ലൂരില്‍ ഒന്നര ഏക്കര്‍ വസ്തുവില്‍ യുവത്വം തുളുമ്പി നില്‍കുകയാണ് ഈ ഭവനം. ഹോം എറൗണ്ട് ലീഫ് എന്ന ശൈലിയാണ് വീട് പുതുക്കിപണിയാന്‍ ഉപയോഗിച്ചതെന്ന് ഹാറൂണ്‍ പറയുന്നു. ഈ വിടിന്റെ ഡിസൈന്‍ ചെയ്തതിന് മാതൃഭൂമിയുടെ ഫൈനലിസ്റ്റ് അവാര്‍ഡും ഹാറൂണ്‍ ഷെയ്ലി ആര്‍ക്കിടെക്റ്റ്സിന് ലഭിച്ചു. ഇത്തരത്തില്‍ ഒട്ടേറെ വീടുകള്‍ക്ക് ഹാറൂണ്‍ പുതുജീവനേകി.
വീടുകള്‍ ഡിസൈന്‍ ചെയ്യുന്നതിനൊപ്പം റിനവേഷന്‍ വര്‍ക്കുകളും ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സ് നടത്തുന്നു. വീട് പൊളിച്ചു പുതിയത് നിര്‍മിക്കുന്നതിനോട് പലര്‍ക്കും താല്‍പര്യമില്ല. അതിനാല്‍ തന്നെ ആ നോസ്റ്റാള്‍ജിയക്ക് ഒട്ടും കോട്ടം തട്ടാതെയാണ് വീടുകളുടെ റിനവേഷന്‍ ജോലികള്‍ നടത്തുന്നത്. വീടുകളില്‍ ഉപയോഗിച്ചിരുന്ന മരമായാലും പുറത്തെ ചെടികള്‍ക്കായാലും കോട്ടം സംഭവിക്കാതെ പുതുക്കി പണിയുന്നു. മാസ്‌കിങ് എന്ന തീമിലാണ് ഇത്തരത്തിലുള്ള റിനവേഷന്‍ വര്‍ക്കുകള്‍ നടക്കുന്നത്.
വേറിട്ട ജുമാമസ്ജിദ്
' പാരമ്പര്യവും തനിമയും ചോര്‍ന്നു പോകരുത്'. പുനര്‍ നിര്‍മിക്കുന്ന പെരുമ്പാവൂര്‍ സൗത്ത് വല്ലം ജുമാമസ്ജിദിന്റെ ഡിസൈനു വേണ്ടി വിശ്വാസികള്‍ ഹാറൂണിനെ തേടിയെത്തുമ്പോള്‍ ആവശ്യപ്പെട്ട ഒറ്റകാര്യം ഇതായിരുന്നു. പെരിയാറിന്റെ തീരത്തെ ചരിത്രമുറങ്ങുന്ന വല്ലം മസ്ജിദിന് പ്രായം 850 വര്‍ഷത്തോളം വരും. കൊടുങ്ങല്ലൂര്‍ ചേരമന്‍ ജുമാമസ്ജിദിന് ശേഷമുള്ള കേരളത്തിലെ ആദ്യ പള്ളികളിലൊന്നാണ് ചരിത്രമുറങ്ങുന്ന ഈ മസ്ജിദ്.
വേറിട്ട ശൈലിയിലാണ് ഹാറൂണ്‍ ഡിസൈനൊരുക്കിയത്. ഇന്‍ഡോ പേര്‍ഷ്യ പരമ്പരാഗത നിര്‍മാണ രീതിയില്‍ നിന്നും വ്യത്യസ്ഥമായ ഡിസൈന്‍. പോസ്റ്റ് ടെന്‍ഷന്‍ സ്ലാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിപുലമായ പ്രാര്‍ത്ഥനാ ഹാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു സമയത്ത് 1,500 പേര്‍ക്ക് നിസ്‌കരിക്കാനാകും. മസ്ജിദിനുള്ളില്‍ പില്ലറുകള്‍ ഒന്നും തന്നെയില്ല. വിശാലമായ ഉള്‍വശം. 17,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരുനിലകളായി പഴമ ചോരാതെ മനോഹരമായി പുനര്‍നിര്‍മ്മിച്ച പളളിയിലെ കാഴ്ചകള്‍ മനോഹരമാണ്. പുരാതന കാലത്തെ നിര്‍മിതികള്‍ അതേപടി നിലനിര്‍ത്തിയിരിക്കുന്നു. മുറ്റത്തെ ഒറ്റക്കല്ലില്‍ തീര്‍ത്ത ഹൗള് പഴമയുടെ അടയാളമായി നിലനിര്‍ത്തിയിട്ടുണ്ട്. ചരിത്രത്തിന്റെ ശേഷിപ്പുകള്‍ മസ്ജിദില്‍ കാണാം. അവയ്ക്കൊന്നും ഒരു പോറല്‍ പോലും ഏല്‍ക്കില്ല. ചുറ്റിനും മിനാരങ്ങളില്ല എന്നതാണ് മറ്റൊരു പുതുമ. പകരം, ആകാശത്തെ തൊട്ടു നില്‍ക്കുന്ന നിലാവുമാത്രമാണുള്ളത്. പഴമയുടെ സൗരഭ്യം പൊഴിക്കുന്ന ഒരു മിനാരം തലയുയര്‍ത്തി നില്‍ക്കുന്നു. പുതിയ കണ്ടംപററി ശൈലിയും ഇസ് ലാമിക് ശൈലിയും ചേര്‍ന്നുള്ള ഫ്യൂഷനാണ് ഈ ഡിസൈന്‍.
കണ്‍വന്‍ഷന്‍ സെന്റര്‍
ചേറ്റുവയില്‍ ഇരുവരും ഡിസൈന്‍ ചെയ്ത മിലാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ആ പ്രദേശത്തെയാകെ മാറ്റി മറിച്ചു കളഞ്ഞു. മുഹമ്മദ് ഖാലിദ് എന്ന ക്ലൈന്റിനുവേണ്ടിയാണ് കണ്‍വന്‍ഷന്‍ സെന്റര്‍ ഡിസൈന്‍ ചെയ്തത്. സൗകര്യങ്ങളാണ് ഈ കണ്‍വന്‍ഷന്‍ സെന്റിന്റെ പ്രത്യേകത. വിവാഹമോ, സമ്മേളനങ്ങളോ എന്തുമാവട്ടെ എല്ലാറ്റിനുമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരിക്കുന്നു. ഗതാഗത സൗകര്യം, വാഹന പാര്‍ക്കിങ് എല്ലാത്തിനും മികച്ച സൗകര്യമാണുള്ളത്. ഇന്റീരിയറും എക്സ്റ്റീരിയറും മികവുറ്റ രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ഇന്ന് ചേറ്റുവയ്ക്കു കളറായി മിലാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ മാറി കഴിഞ്ഞു.
കലക്ഷനുകളുടെ കലവറ
വീട് പണിയുന്നവര്‍ക്കും റിനവേറ്റ് ചെയ്യുന്നവര്‍ക്കും ചെയ്തു കൊടുക്കാന്‍ എണ്ണിയാല്‍ ഒതുങ്ങാത്ത ഡിസൈനുകളും ഫിനിഷുകളും ഹാറൂണിന്റെയും ഷെയ്ലിയുടെയും കൈയ്യിലുണ്ട്. വീട്ടുടമയുടെ സ്വപ്നങ്ങള്‍ അതേപടി ഡിസൈന്‍ ചെയ്തെടുക്കുന്നു. കന്റെംപററി, ട്രെഡീഷണല്‍, കൊളോണിയല്‍ തുടങ്ങിയ ശൈലിയും ട്രോപ്പിക്കല്‍ ശൈലിയുമെല്ലാം ചേരുന്ന പുതുപുത്തന്‍ ഡിസൈനുകളാണ് ഇരുവരുടെയും കൈയ്യിലുള്ളത്. മറ്റൊരു ഡിസൈനുകളോട് താരതമ്യപ്പെടുത്താനാവാത്ത ജാലവിദ്യ. പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് അകത്തു എന്താണ് ഒരുക്കിയിരിക്കുന്നതെന്നു പോലും ചിന്തിക്കാനാവാത്ത ആസൂത്രണ വൈഭവം. പുതിയ ചിന്തകളുടെയും ശൈലികളുടെയും നേര്‍കാഴ്ചയാണ് ഇരുവരുടെയും ഹൈലൈറ്റ്. ട്രെന്റുകള്‍ പലതും മാറി മറിഞ്ഞിട്ടും ഇരുവരും ഒരുക്കുന്ന ഡിസൈനുകള്‍ ഓരോന്നും വ്യത്യസ്ഥം. മലപ്പുറം വളാഞ്ചേരിയില്‍ ഡിസൈന്‍ ചെയ്ത 10,000 സ്‌ക്വയര്‍ഫീറ്റിലെ വീട് ഇതിന് ഉത്തമ ഉദാഹരണം. അഫ്സല്‍ സി.പിയുടെ വീടാണിത്. ഏറെ ശ്രദ്ധയാര്‍കര്‍ഷിച്ച പ്രോജക്റ്റായിരുന്നു ഇത്.
ഊര്‍ജ്ജം നല്‍കിയ പിതാവ്
ഹാറൂണിന്റെ ഓരോ വളര്‍ച്ചയ്ക്കു പിന്നിലും പിതാവ് നല്‍കിയ ഊര്‍ജ്ജം ചെറുതല്ല. ഒറ്റയ്ക്കു നില്‍ക്കാന്‍ പ്രചോദനം നല്‍കി പ്രോത്സാഹനമേകിയത് പിതാവ് എം.എ ഷറഫുദ്ദീന്‍ ആണ്. ഹാറൂണിന് വിദേശത്ത് ജോലിയ്ക്കു കയറാമായിരുന്നു എങ്കിലും പിതാവിന്റെ ഉപദേശം സ്വീകരിച്ചു കേരളത്തില്‍ നിന്ന് സംരംഭത്തിന് തുടക്കമിട്ടു. സ്വന്തമായി ഒരു ബ്രാന്റുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതും പിതാവായിരുന്നു. ഓണ്‍ ബ്രാന്റ് എന്ന നിര്‍ദേശമാണ് ഷെയ്ലി ഹാറൂണ്‍ ആര്‍ക്കിടെക്റ്റ്സ് എന്ന ബ്രാന്റിന് പിന്നില്‍. ഉന്നതിയുടെ ഓരോ പടവുകള്‍ കയറുമ്പോഴും ഹാറൂണ്‍ പിതാവിനെ സ്നേഹത്തോടെ ഇന്നും സ്മരിക്കുന്നു.
കമ്പനിയുടെ വളര്‍ച്ചയുടെ ഭാഗമായി പുതിയ പ്രോജക്റ്റുകള്‍ ആരംഭിച്ചു. കണ്‍സ്ട്രക്ഷന്‍ കമ്പനി രൂപീകരിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒപ്പം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബില്‍ഡിങ് മെറ്റീരിയല്‍സ് വിറ്റഴിക്കുന്നതിനായി പുതിയ പ്രോജക്റ്റും മുന്നിലുണ്ട്. വരും മാസങ്ങളില്‍ ഇത് ആരംഭിക്കും. www.sheilyharoonarchitects.com എന്ന വെബ്സൈറ്റിലും 9995912356,
9895129991 എന്നീ നമ്പറുകളിലും projects@sheilyharoonarchitects.com എന്ന ഇമെയില്‍ അഡ്രസിലും ബന്ധപ്പെട്ടാല്‍ വിവരങ്ങള്‍ അറിയാനാകുമെന്ന് ഹാറൂണ്‍ പറയുന്നു..