ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സിനെ വാര്‍ത്തെടുക്കാന്‍ ഐഎടി പ്രൊഫഷണല്‍ ക്യാമ്പസ്... 2005ലാണ് ഇത്തരമൊരു പരസ്യവാചകത്തോടെ, ഐഎടി പ്രൊഫഷണല്‍ ക്യാമ്പസ് കൊട്ടാരക്കരയില്‍ സ്ഥാപിതമായത്. 'വാര്‍ത്തെടുക്കാന്‍ നിങ്ങളെന്താ അച്ച് പണിതിട്ടുണ്ടോ', എന്നായിരുന്നു നാനാഭാഗത്ത് നിന്നും വന്ന പരിഹാസ ചോദ്യം. കൊട്ടാരക്കര പോലെയുള്ള ഒരു ഉള്‍പ്രദേശത്ത്, ഇത്തരമൊരു സിഎ ഇന്‍സ്റ്റിട്യൂട്ട് പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. വലിയൊരു മണ്ടത്തരമാണ് ചെയ്യുന്നതെന്ന് പറഞ്ഞു പലരും പുച്ഛിച്ചപ്പോള്‍, താന്‍ എടുത്ത തീരുമാനത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകാന്‍, മനോജ് കുമാര്‍ തയ്യാറായിരുന്നില്ല. എംബിഎ ബിരുദധാരിയായ മനോജ്, വിദേശത്തുള്ള ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ്, സ്വന്തം നാട്ടില്‍ ഇത്തരമൊരു സംരംഭത്തിന് തിരിതെളിച്ചത്. ലക്ഷങ്ങളല്ല തന്റെ ലക്ഷ്യമെന്നും, സംരംഭമാണ് തന്റെ ലോകമെന്നും തിരിച്ചറിഞ്ഞ മനോജ്, സെല്‍ഫ് എംപ്ലോയിമെന്റ് എന്ന ലക്ഷ്യത്തില്‍ കാലുറപ്പിച്ചു.
വിജയത്തിന്റെ ആദ്യപടി
സിഎ ഇന്റര്‍മീഡിയേറ്റില്‍ 24 കുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ചപ്പോള്‍, ഒരാളെയെങ്കിലും പാസാക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സ്വന്തം പിതാവ് പോലും വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, മനോജിന്റെ ദൃഢനിശ്ചയവും ദീര്‍ഘവീക്ഷണവും എല്ലാത്തിനെയും കടത്തിവെട്ടി. ഇന്‍സ്റ്റിട്യൂട്ടിനോട് ചേര്‍ന്ന്, ഒരു വീട് വാടകയ്ക്കെടുത്ത് കുട്ടികളെ അവിടെ താമസിപ്പിച്ചായിരുന്നു പഠനം. രാവിലെ നാലുമണി മുതല്‍ തുടങ്ങുന്ന ചിട്ടയായ പഠനം. ബാലികേറാമലയെന്ന് വിശേഷിപ്പിക്കുന്ന സിഎ കോഴ്‌സിനെ ലളിതമാക്കി പഠിപ്പിച്ചു, റെക്കാര്‍ഡ് വിജയം കൊയ്താണ് ആദ്യത്തെ ബാച്ച് പുറത്തിറങ്ങിയത്. ഇരുപത്തിനാല് പേരില്‍, പതിനാല് പേരേയും ഇന്റര്‍മീഡിയേറ്റ് ലെവല്‍ പാസാക്കി. എട്ടാമത്തെയും പത്താമത്തെയും ചാന്‍സില്‍ സിഎ പാസാവുന്ന നാട്ടില്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സിനെ വാര്‍ത്തെടുക്കാന്‍ അച്ച് പണിതിട്ടുണ്ടോ എന്നു ചോദിച്ചു ആക്ഷേപിച്ചവര്‍ക്ക്, മുഖമടിച്ചുള്ള മറുപടിയായിരുന്നു പതിനാല് പേരുടെ വിജയത്തിലൂടെ മനോജ് തിരിച്ചുനല്‍കിയത്.
ഐഎടിയിലേക്ക് വന്ന വഴി
ജോലി ഉപേക്ഷിച്ച ശേഷം, ഒരു വര്‍ഷത്തെ ദീര്‍ഘമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് മനോജ്, ഐഎടി യ്ക്ക് തുടക്കമിടുന്നത്. ഇതിനുമുന്‍പ് തന്നെ, അക്കൗണ്ടന്‍സിയില്‍ പുതിയ കോഴ്‌സ് രൂപപ്പെടുത്തി. പ്രാക്ടിക്കല്‍ അക്കൗണ്ടന്‍സി കോഴ്സിന്, എഴുപത്തിയഞ്ചു സ്റ്റുഡന്‍സിനെ പ്രതീക്ഷിച്ച മനോജിന് കിട്ടിയത് 400 കുട്ടികളെ. ശനിയും ഞായറും അവധി ദിനങ്ങളിലുമായി 73 ബാച്ചുകള്‍. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ക്ലാസുകളെടുത്തു. ഈ വിജയങ്ങള്‍ക്കു പിന്നാലെ കൊട്ടാരക്കരയില്‍ സിഎ ഫൗണ്ടേഷനും സിഎ ഇന്റര്‍മീഡിയെറ്റിനുമായി ക്യാമ്പസ് തുടങ്ങി. ഐഎടി പ്രൊഫഷണല്‍ ക്യാമ്പസ് കൊട്ടാരക്കര! ഇവിടെ നിന്നും ഇത് വരെ പഠിച്ചിറങ്ങിയത് 700 ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളും, 1500 കോസ്റ്റ് അക്കൗണ്ടന്റുമാരുമാണ്.
ഏറ്റവും മികച്ചത് ഇവിടെയുണ്ട്!
ഇരുപത്തിനാല് കുട്ടികളുമായി തുടങ്ങിയ ഇന്‍സ്റ്റിട്യൂട്ടില്‍, ഇന്ന് ആയിരം കുട്ടികളാണ് പഠിക്കുന്നത്. കേരളത്തിലെ ഏറ്റവും സക്സസ് റേറ്റ് കൂടിയ സിഎ ഇന്‍സ്റ്റിട്യൂഷന്‍ കൂടിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും ടഫസ്റ്റ് പരീക്ഷകളില്‍ ഒന്നാണ് സിഎ. സിഎ, സിഎംഎ ആഗ്രഹങ്ങള്‍ ഉള്ളിലുണ്ടെങ്കിലും പരാജയഭീതിയും കോംപ്ലിക്കേറ്റഡ് സിലബസുമാണ് പലരെയും പിന്നിലോട്ട് വലിക്കുന്നത്. അത്തരക്കാര്‍ക്ക് ഏറ്റവും നല്ലൊരു ഓപ്ഷനാണ് ഐഎടി. ലളിതമായ പഠനഘടനയും, ചിട്ടയായ പഠന രീതിയുമാണ് ഇവരുടെ മുഖമുദ്ര. കൃത്യമായ ഇടവേളകളില്‍ പരീക്ഷകള്‍ നടത്തിയും റിവിഷന്‍ ടെസ്റ്റുകള്‍ നടത്തിയും, ഫൈനല്‍ എക്സാം എന്ന വലിയ കടമ്പയെ അനായാസമുള്ളതാക്കുന്നു. അക്കൗണ്ടിങ്ങിന്റെ ബേസ് ഇല്ലാത്ത, സയന്‍സ് സ്ട്രീമുകളില്‍ നിന്നുള്ളവര്‍ക്ക് പോലും, കൃത്യമായ കോച്ചിങ് നല്‍കി വിജയത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്നു. ഓള്‍ ഇന്ത്യ സക്സസ് റേറ്റ് പോലും 25 ശതമാനത്തിനുള്ളില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍, ഐഎടിയിലെ സക്സസ്റേറ്റ്, 40 മുതല്‍ 60 ശതമാനം വരെയാണ്.
പഠനത്തോടൊപ്പം ആരോഗ്യവും
സിഎ കോഴ്സിലെ, കേരളത്തിലെ ആദ്യത്തെ റസിഡന്‍ഷ്യല്‍ ക്യാമ്പസ് കൂടിയാണിത്. വിശാലമായ ഹോസ്റ്റല്‍ സൗകര്യവും ഇവിടെയുണ്ട്. 50% കുട്ടികളും ഹോസ്റ്റലില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കുന്നതും. കൂടാതെ ഹോസ്റ്റലിലേക്ക് ആവശ്യമുള്ള പച്ചക്കറികളും മറ്റും ഉല്പാദിപ്പിക്കുന്നതും ക്യാമ്പസിന്റെ ഓര്‍ഗാനിക് ഫാമിലാണ്. ആറ് ഏക്കറില്‍ പരന്നുകിടക്കുന്ന വിശാലമായ ഫാം. പച്ചക്കറികള്‍ മാത്രമല്ല, മുട്ട, പാല്‍, മീന്‍, ചിക്കന്‍ അങ്ങനെയെല്ലാം അവിടെ തന്നെയാണ് ഉല്‍പാദിപ്പിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യത്തിനും ഊന്നല്‍ നല്‍കുന്ന സ്ഥാപനമാണിത്. മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഐഎടിയെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്.
കോഴ്സ് വിശദാംശങ്ങള്‍
സിഎ കോഴ്സിന് നിരവധി തൊഴിലവസരങ്ങളാണ് സ്വദേശത്തും വിദേശത്തും ഉള്ളത്. ഓഡിറ്റിങ്, ടാക്സേഷന്‍, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ഒട്ടേറെ അവസരങ്ങള്‍ കാത്തിരിക്കുന്നു. 4 വര്‍ഷം കൊണ്ട് 4 സ്റ്റേജുകളായി CA കോഴ്സ് പൂര്‍ത്തിയാക്കാം.
1. CA FOUNDATION
2. CA INTERMEDIATE
3. ARTICLESHIP
4. CA FINAL
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്സിന്റെ ഒന്നാം ഘട്ടം ആണ് സിഎ ഫൗണ്ടേഷന്‍. ആറ് മാസകാലയളവില്‍ 4 സബ്ജെക്ടുകളാണ് ഈ ഘട്ടത്തില്‍ പഠിക്കാനുള്ളത്. സിഎ ഫൗണ്ടേഷന്‍ / ഡിഗ്രി കഴിഞ്ഞവര്‍ക്ക് ഇന്റര്‍മീഡിയേറ്റിലേക്ക് ജോയിന്‍ ചെയ്യാവുന്നതാണ്. 8 മുതല്‍ 10 മാസം കൊണ്ട് 2 ഗ്രൂപ്പുകളായി 6 സബ്ജെക്ടുകളാണ് ഇന്റര്‍മീഡിയേറ്റില്‍ പഠിക്കാനുള്ളത്. ഇന്റര്‍മീഡിയേറ്റ് പാസ്സ് ആയതിന് ശേഷം 2 വര്‍ഷത്തെ കംപല്‍സറി ആര്‍ട്ടിക്കിള്‍ഷിപ്പ് ഏതെങ്കിലും ഒരു CA FIRM ല്‍ കംപ്ലീറ്റ് ചെയ്യേണ്ടതാണ്. 2 വര്‍ഷത്തെ ആര്‍ട്ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയതിന് ശേഷം 6 മാസം കഴിഞ്ഞ് സിഎ ഫൈനല്‍ എക്സാം അറ്റന്‍ഡ് ചെയ്യാവുന്നതാണ്. രണ്ട് ഗ്രൂപ്പുകളായി 6 സബ്ജെക്ടുകളാണ് ഇവിടെയും പഠിക്കാനുള്ളത്.
സിഎംഎ ഫൗണ്ടേഷന്‍/CAT, സിഎംഎ ഇന്റര്‍മീഡിയേറ്റ്, സിഎംഎ ഫൈനല്‍ എന്നിങ്ങനെ മൂന്ന് ലെവലുകളും അതോടൊപ്പമുള്ള 15 മാസത്തെ ട്രെയിനിങ്ങുമാണ് കോസ്റ്റ് അക്കൗണ്ടന്‍സി കോഴ്സിനുമുള്ളത്...