അനുദിനം വളരുന്ന സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് ബിസിനസിനെ കുറിച്ചുള്ള ഒട്ടേറെ കഥകള്‍ കേട്ടു കഴിഞ്ഞു. ഒട്ടുമിക്ക കഥകളുടെയും ആശയങ്ങളും കഥാപാത്രങ്ങളും ഒന്നു തന്നെ. ഇനി പറയാന്‍ പോകുന്നതും സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡറുടെ കഥയാണ്. വ്യത്യസ്ഥനാണ് ഈ ട്രേഡര്‍. പാടിപതിഞ്ഞ കഥയില്‍ നിന്നും ഭിന്നമാണ് കോഴിക്കോട് കൊടുവള്ളിക്കാരനായ മുഹമ്മദ് ഇര്‍ഷാദിന്റെ കഥ. ജീവിതത്തില്‍ ഒരിക്കല്‍ പോലും ട്രേഡറാകുമെന്നു സ്വപ്നം പോലും കണ്ടിട്ടില്ലാത്ത യുവാവ്. സാഹചര്യങ്ങളില്‍ ട്രേഡിങിലേക്കെത്തുകയും കോടികളുടെ ബിസിനസ് നേടുകയും ചെയ്ത കഥ. ഒപ്പം പുതിയ തലമുറയ്ക്കായി ട്രേഡിങ് തന്ത്രങ്ങള്‍ പഠിപ്പിക്കുന്നതിലേക്കെത്തി നില്‍ക്കുന്നു ഇര്‍ഷാദിന്റെ ജീവിതം.
സ്വപ്നങ്ങള്‍ കണ്ട യുവത്വം
ചെറുപ്പം മുതല്‍ ബിസിനസ് തന്നെയായിരുന്നു ഇര്‍ഷാദിന്റെ മനസില്‍. പെട്ടെന്നൊരു ജോലിയും ബിസിനസും മനസില്‍ കിടന്നതിനാല്‍ പ്ലസ്ടുവിന് ശേഷം ചില ടെക്‌നിക്കല്‍ കോഴ്‌സുകളാണ് പഠിച്ചത്. ജോലിക്കായി വിദേശത്തേക്കു പോകുക. അല്ലെങ്കില്‍ നാട്ടിലൊരു ബിസിനസ് ഇതു രണ്ടുമായിരുന്നു മനസില്‍. നാട്ടില്‍ ചെറിയ ജോലികള്‍ ചെയ്ത ശേഷം പ്രവാസ ജീവിതത്തിനായി കോഴിക്കോട്ടു നിന്നും വിമാനം കയറി. സൗദിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തു. നാട്ടിലൊരു സംരംഭം എന്ന മോഹം അന്നും വിട്ടൊഴിഞ്ഞിരുന്നില്ല. സൗദി വിട്ടു നാട്ടിലേക്കു പോരുമ്പോള്‍ സംരംഭം എന്ന ആശയം തന്നെയായിരുന്നു മനസില്‍. നാട്ടിലെത്തി ഇര്‍ഷാദ് വൈകാതെ വിവാഹിതനായി.
ബിസിനസ് നടത്തി നാട്ടില്‍ തന്നെ ജീവിക്കാനായിരുന്നു പ്ലാന്‍. സംരംഭത്തിന് പറ്റിയ ഇടം കൊച്ചിയാണെന്നു മനസിലാക്കി. കൊച്ചിയിലെത്തി. ഫ്‌ളാറ്റുകള്‍ റെന്റിനു നല്‍കുന്നതായിരുന്നു ഇര്‍ഷാദ് തുടങ്ങിയ ബിസിനസ്. വേറിട്ടൊരു സംരംഭം. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിശ്ചിത കാലത്തേക്കു താമസിക്കാനായി വീട് വാടകയ്ക്ക് നല്‍കുന്നതായിരുന്നു ബിസിനസ്. ചികിത്സയ്ക്കും ഉല്ലാസത്തിനും എത്തുന്നവരുമായിരുന്നു ഗുണഭോക്താക്കള്‍. അറബികള്‍ അടക്കമുള്ളവര്‍ ഉപഭോക്താക്കളായി. അത്യാവശ്യം പിടിച്ചു നില്‍ക്കാനുള്ള വരുമാനം ഈ ബിസിനസില്‍ നിന്നും ലഭിച്ചിരുന്നു.
ഈ സമയത്താണ് സുഹൃത്ത് വമ്പന്‍ ബിസിനസ് പ്രോജക്റ്റുമായി എത്തുന്നത്. റസ്റ്റോറന്റ് ബിസിനസ്. തമിഴ്‌നാട് കേന്ദ്രമാക്കിയിയാരുന്നു പ്രവര്‍ത്തനം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലായി 100 റസ്റ്റോറന്റുകള്‍ തുടങ്ങുകയായിരുന്നു ലക്ഷ്യം. ആദ്യ ഘട്ടമെന്ന നിലയില്‍ ഒന്‍പത് റസ്റ്റോറന്റെ ഒന്നിച്ച് ആരംഭിച്ചു. ആദ്യദിനത്തിലെ ലാഭമൊന്നും പിന്നീടുള്ള ദിവസങ്ങളില്‍ കിട്ടിയില്ല. മാസങ്ങള്‍ക്കുള്ളില്‍ ഒന്നിനു പിന്നാലെ ഒന്നായി ഓരോ റസ്റ്റോറന്റും പൂട്ടി.
ഒന്നും രണ്ടും ലക്ഷമായിരുന്നില്ല നഷ്ടം. ഇര്‍ഷാദിന് മാത്രമായി കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. സ്വന്തം സമ്പാദ്യവും മറ്റുള്ളവരില്‍ നിന്നും വാങ്ങിയ പണവുമാണ് ഹോട്ടല്‍ ബിസിനസില്‍ ഇന്‍വസ്റ്റ് ചെയ്തത്. കടക്കാര്‍ പണം ചോദിച്ചു വീട്ടിലെത്തി തുടങ്ങിയോടെ വീട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്നായി. നാട്ടില്‍ നില്‍ക്കാനാവില്ല. വിദേശത്ത് ഒരു ജോലി മാത്രമായിരുന്നു ഏക പോം വഴി. വിസിറ്റിങ് വിസയ്ക്ക് ദുബൈയിലെത്തി. ജോലി കൊണ്ടൊന്നും വീട്ടാന്‍ കഴിയുന്ന കടമായിരുന്നില്ല മുന്നിലുള്ളത്. ഹോസ്റ്റലില്‍ റൂം വാടകയ്ക്ക് എടുത്ത് പുതിയ സംരംഭക ലോകത്തേക്കെത്തി. ഇടയ്ക്കു ചെയ്തിരുന്ന ട്രേഡിങ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇര്‍ഷാദ് ട്രെഡിങ് ചെയ്തിരുന്നു. ഈ പരിചയത്തിലാണ് വീണ്ടും ട്രേഡിങ് ലോകത്തെത്തിയത്. ട്രേഡിങ് തുടങ്ങിയെങ്കിലും നഷ്ടത്തിലാണ് കലാശിച്ചത്.
ലാഭം കൊയ്യുന്ന 5% പേര്‍
ട്രേഡിങിലെ 95% പേരും പരാജയമെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. 5% പേര്‍ക്ക് മാത്രമായിരുന്നു ജയം. ഈ 5% ആളുകള്‍ വിജയിക്കുന്നത് എങ്ങനെയെന്ന് തിരിച്ചറിഞ്ഞ ശേഷമായിരുന്നു പിന്നീടുള്ള ട്രേഡിങ്. ഈ അഞ്ച് ശതമാനത്തില്‍ നിന്നും ബിസിനസ് ഇര്‍ഷാദ് കെട്ടിപ്പെടുത്തു. ക്രിപ്‌റ്റോ കറന്‍സിയിലാണ് ട്രേഡിങ് നടത്തിയത്. ചില കമ്പനികള്‍ ട്രേഡിങിനായി ഫണ്ട് നല്‍കുന്നതായി അറിഞ്ഞു. അങ്ങനെ ഒരു കമ്പനിയില്‍ നിന്നും 1,000 ഡോളര്‍ വാങ്ങി ട്രേഡ് നടത്തി. ഈ ഫണ്ട് ഉപയോഗിച്ചു നടന്ന ട്രേഡിങില്‍ 1,500 ഡോളര്‍ നേടി. പിന്നീട് കമ്പനി നല്‍കിയത് 50,000 ഡോളര്‍. അതും മികച്ച ലാഭത്തിലേക്ക്. വിവിധ കമ്പനികളുടെ അക്കൗണ്ട്സ് സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ട്രേഡ് നടത്തി. ഒരു മുറിയിലിരുന്നു ഇര്‍ഷാദ് നേടിയത് 300 കോടി രൂപയുടെ ബിസിനസ്. പിന്നാലെ നാട്ടിലേക്ക് ഇര്‍ഷാദ് മടങ്ങി. കടങ്ങള്‍ മുഴുവനും വീട്ടി. ഇന്ന് ട്രേഡിങ് നടത്തുന്നതിനൊപ്പം, കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കില്‍ ട്രേഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടിനും തുടക്കമിട്ടു. ഓണ്‍ലൈനും ഓഫ് ലൈനും ക്ലാസുകള്‍. ഒപ്പം മറ്റുള്ളവരുടെ അക്കൗണ്ട് മാനേജ് ചെയ്തു ട്രേഡിങും നടത്തുന്നു.
ഐജി ട്രേഡ്എക്‌സലന്‍സ്
വിദ്യാഭ്യാസ ഇന്‍സ്റ്റിട്യൂട്ട് ഇര്‍ഷാദിന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. ഈ മോഹം ട്രേഡിങ് ഇന്‍സ്റ്റിട്യൂഷന്‍ തുടങ്ങി കൊണ്ടു പൂര്‍ത്തിയാക്കി. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐജി ട്രേഡ്എക്‌സലന്‍സില്‍ നിന്ന് ഒട്ടേറെ പേരാണ് പഠനം പൂര്‍ത്തിയാക്കി ബിസിനസിലേക്കിറങ്ങിയത്. ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ നല്‍കുന്നു. ഇര്‍ഷാദ് തന്നെയാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഫോറെക്‌സില്‍ രണ്ട് മാസം കോഴ്‌സുകളാണ് സ്ഥാപനം ഓഫര്‍ ചെയ്യുന്നത്. മൂന്ന് മാസത്തെ കോഴ്‌സില്‍ നിന്നും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് പൂര്‍ത്തിയാക്കാനാകും. പരിമിതമായ സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. പഠിക്കാനെത്തുന്ന എല്ലാവര്‍ക്കും ശ്രദ്ധ നല്‍കാനാണ് ചുരുങ്ങിയ സീറ്റുകളിലേക്ക് പ്രവേശം നല്‍കുന്നതെന്ന് ഇര്‍ഷാദ് പറയുന്നു. ട്രേഡിങ് മാത്രമല്ല, പഠിതാക്കാള്‍ക്കു കൗണ്‍സിലിങും മോട്ടിവേഷനും സൈക്കോല്‍യിലും ക്ലാസ് നല്‍കുന്നു. ഇവ മൂന്നും ഒരു ട്രേഡര്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട കാര്യമാണെന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇര്‍ഷാദ് പറയുന്നത്. ആത്മവിശ്വാസവും ആത്മസമര്‍പ്പണവുമാണ് ഇര്‍ഷാദിന്റെ മികച്ച നേട്ടങ്ങള്‍ക്കു പിന്നില്‍.