Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories


ഒറ്റയ്ക്ക് വഴി വെട്ടി വന്നവര്‍


പല ദിക്കില്‍ നിന്നും വന്ന അഞ്ചു യുവാക്കള്‍. അഞ്ചാളും കണ്ടത് ഒരു സ്വപ്നം; സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ സന്തോഷിക്കുന്ന സമൂഹം. സ്‌കില്ലുള്ള പുതിയ തലമുറയ്ക്ക് വേണ്ടിയായിരുന്നു അവരുടെ  പോരാട്ടം. അഞ്ച് മാസം മുന്‍പു സ്വപ്ന സാഫല്യത്തിനായി അഞ്ച് പേരും ഒന്നിച്ചു. ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു കീഴില്‍. ട്രേഡിങ് സ്‌കില്ലുള്ള സമൂഹമായിരുന്നു അവരുടെ ലക്ഷ്യം. ട്രേഡിങ് പഠിപ്പിക്കാന്‍ വന്‍ ഫീസ് വാങ്ങുന്ന നാട്ടില്‍ ഇവര്‍ കൊളുത്തിയത് മറ്റൊരു വിപ്ലവത്തിന്. ട്രേഡിങ് പഠിപ്പിക്കാന്‍ ഫീസില്ലാത്ത അക്കാദമി!.

ട്രേഡിങ് മേഖലയെ ഞെട്ടിച്ച ജെറ്റയ്ക്കു പിന്നിലെ ആറ് പേര്‍ ഇവരാണ്. നവീന്‍ യാഷ് (ഫൗണ്ടര്‍ ആന്റ് സിഇഒ), റജുല്‍ ഷാനി (ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍), ജാനിഷ് എന്‍ ജയന്‍ (ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍), വിഷ്ണു അരവിന്ദന്‍ (ചീഫ് സെയില്‍സ് ഓഫീസര്‍), സുജിന്‍ എസ്. (ചീഫ് അക്കാദമിക് ഓഫിസര്‍). നാടാകെ കൂണുപോലെ ട്രേഡിങ് അക്കാദമികള്‍ പൊട്ടിമുളക്കുന്ന കാലത്ത് ഈ ആറ് പേര്‍ എന്തു ചെയ്യാന്‍ എന്ന ചോദ്യം പല ദിക്കില്‍ നിന്നും കേട്ടു. ഫീസില്ലാതെ ട്രേഡിങ് പഠിപ്പിക്കുന്ന അക്കാദമിയുടെ വിശേഷങ്ങള്‍ അറിയേണ്ടേ.. പോകാം കോഴിക്കോട്ടേക്ക്. കാണാം ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു കീഴിലെ മികവുറ്റ ട്രേഡിങ് അക്കാദമിയുടെ കാഴ്ചകളിലേക്ക്...

ഷെയര്‍ ട്രേഡിങ്  പഠിക്കാം ഫീസില്ലാതെ!

ഇക്കാലത്ത് ഫീസില്ലാതെ ആരെങ്കിലും ഏതെങ്കിലും കോഴ്സ് പഠിപ്പിക്കുമോ. കോടികള്‍ ബിസിനസ് നടത്താവുന്ന ഷെയര്‍ ട്രേഡിങ് കോഴ്സിനു ഫീസ് വാങ്ങില്ലെന്ന വാചകം കേട്ട് പലരും അത്ഭുതപ്പെട്ടു. ചിലര്‍ സംഗതി കളവാണെന്നു പറഞ്ഞു. ഇതൊന്നും നടക്കാന്‍ പോകില്ലെന്നും ഏറെ നാള്‍ മുന്നോട്ടു പോകില്ലെന്നും ചിലര്‍ കുറ്റപ്പെടുത്തി. എന്നാല്‍, ഈ കണക്കുകള്‍ ഒന്ന് പരിശോധിക്കാം. അഞ്ച് മാസം കൊണ്ട് പഠിച്ചിറങ്ങിയത് ആയിരത്തിലധികം പേര്‍. ഓരോ ആഴ്ചകളിലും തുടങ്ങുന്നത് ഓരോ ബാച്ചുകള്‍. സ്‌ക്രീന്‍ ചെയ്തു ഓരോ ബാച്ചിലേക്കും തെരഞ്ഞെടുക്കുന്നത് 40 സ്റ്റുഡന്‍സിനെ. പഠിച്ചിറങ്ങിയത് നൂറോളം ട്രേഡിങ് പ്രഫഷണല്‍സ്. ഇവര്‍ നേടിയത് കോടികളുടെ ബിസിനസ്. കേരളത്തിലും പുറത്തുമായി അനേകം സ്റ്റുഡന്റ്‌സ്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലുമുണ്ട് പഠിതാക്കള്‍. യുകെയിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കുന്നതിലേക്ക് കടന്നിരിക്കുകയാണ് ഈ ആറംഗ സംഘവും ജെറ്റ യൂണിവേഴ്സിറ്റിയും.

സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യമിട്ടാണ് ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു കീഴില്‍ സ്‌കില്‍ പ്രോഗ്രാമുകളുടെ സ്‌കൂളായ എഡ്ടെക്കിന് രൂപം നല്‍കിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്കു മികവുറ്റ വിദ്യാഭ്യാസം ലക്ഷ്യമിട്ടും അതോടൊപ്പം അവര്‍ക്ക് വരുമാനം നേടിയെടുക്കാനുമായി ഒട്ടേറെ സ്‌കില്‍ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേരാണ് കേരളത്തിലുള്ളത്. ഇതില്‍ ഏറെയും പേര്‍ക്ക് മികച്ചൊരു തൊഴിലില്ല. തൊഴിലുള്ളവരില്‍ പകുതി പേര്‍ക്കും മതിയായ സാലറിയും ലഭിക്കുന്നില്ല. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളും ജീവനക്കാരും അടക്കം പലരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാഹചര്യവുമാണ്. 'സാമ്പത്തിക സ്വാതന്ത്ര്യം-കൈയ്യില്‍ ചിലവഴിക്കാന്‍ പണം' എന്ന ലക്ഷ്യവുമായാണ് ജെറ്റ ഷെയര്‍ ട്രേഡിങ് പരിശീലനത്തിന് തുടക്കമിട്ടത്. ഷെയര്‍ ട്രേഡ് പഠിക്കാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍, അക്കാദമികളിലാവട്ടെ വന്‍ ഫീസും. കൈയ്യില്‍ പണമില്ലാത്തവര്‍ പലപ്പോഴും വന്‍ ഫീസ് കണ്ടു പിന്മാറുകയാണ് പതിവ്. ഇത് മനസിലാക്കിയാണ് ആറംഗ സംഘം ഫീസില്ലാതെ പഠിപ്പിക്കാന്‍ അക്കാദമിക്ക് തുടക്കമിടുന്നത്.

ലൈവ് സെക്ഷന്‍സ് മുതല്‍ ഫാക്കല്‍റ്റികള്‍ വരെ

ഫീസില്ലാതെ പഠിപ്പിക്കുന്ന അക്കാദമിലെ ക്ലാസുകള്‍ ക്വാളിറ്റി കുറവായിരിക്കും എന്നതായിരുന്നു പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍, അറിഞ്ഞോളൂ. മികച്ചതും ക്വാളിറ്റിയുള്ളതുമായ സിലബസിലാണ് ഓരോ ക്ലാസും തയാറാക്കുന്നത്. ഒരിക്കല്‍ മാത്രം റെക്കാര്‍ഡ് ചെയ്ത ക്ലാസുകളല്ല പഠിതാക്കള്‍ക്ക് നല്‍കുന്നത്. ലൈവ് സെക്ഷന്‍സ്, ട്രേഡിങ് പരിശീലനം, മികച്ച ഫാക്കല്‍റ്റികളുടെ ക്ലാസുകള്‍ അടക്കമാണ് ഒരോ പരിശീലന സെക്ഷനുകളും. ഷെയര്‍ മാര്‍ക്കറ്റ് എക്സ്പീരിയന്‍സ് പോലും ക്ലാസുകളില്‍ നല്‍കുന്നു. വിവിധ സിലബസുകളിലായി ട്രേഡിങ് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഏഴ് ഫാക്കല്‍റ്റികളാണ് ക്ലാസുകള്‍ നയിക്കുന്നത്. ട്രേഡിങില്‍ അഭിരുചിയുള്ള ആര്‍ക്കും കോഴ്സിനു ചേരാം. ട്രേഡിങിന്റെ ഫൗണ്ടേഷന്‍ മുതലാണ് ഓരോ ക്ലാസുകളും നല്‍കുന്നത്. ട്രേഡിങ് പരിചയമില്ലാത്തവര്‍ക്കും കോഴ്സിനു ചേരാന്‍ കഴിയും വിധമാണ് സിലബസുകളുടെ ക്രമീകരണം. ട്രേഡിങിന്റെ അടിസ്ഥാനങ്ങളില്‍ നിന്നാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ശരിയായ രീതിയില്‍ വിപണിയെ കുറിച്ചും ട്രേഡ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഓഹരിയെ സംബന്ധിച്ചതുമായ പശ്ചാത്തല ഗവേഷണം ട്രേഡര്‍മാര്‍ നടത്തേണ്ടതുണ്ട്. ഓരോ ട്രേഡിനും മുന്നെ അനവധി ഗൃഹപാഠങ്ങളും പൂര്‍ത്തിയാക്കണം. ഗ്രാഫുകള്‍, ഓസിലേറ്ററുകള്‍ എന്നിവ ഉപയോഗിക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും മികച്ച കഴിവ് ആര്‍ജിക്കണം. ട്രേഡിങ്ങ് സ്ട്രാറ്റജി, ഇടപാടുകളുടെ എണ്ണം, അനുപാതം, എന്നിവക്കൊപ്പം മറ്റ് ടെക്നിക്കല്‍ ഇന്‍ഡിക്കേറ്ററുകളും നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. ഇതിനെല്ലാം ശരിയായ രീതിയിലുള്ള പരിശീലനം നല്‍കുന്നു. ഓഹരി വിപണിയില്‍ നിന്നുള്ള ആദായം അസ്ഥിരമായതിനാല്‍, അനുയോജ്യമായ റിസര്‍ച്ചും യഥാസമയം കഴിവുകള്‍ ഉയര്‍ത്തേണ്ടതും അനിവാര്യതയാണ്. ഇതിനെല്ലാം വേണ്ട പരിശീലനങ്ങളും സഹായങ്ങളും ജെറ്റ നല്‍കുന്നു.

ഫോറെക്സ് ട്രേഡില്‍ പരിശീലനം

ഫോറെക്സിലാണ് ജെറ്റ പരിശീലനം നല്‍കുന്നത്. സൈന്‍ ട്രേഡ് അടക്കം പരിശീലിപ്പിക്കുന്നു. മികച്ച നിരീക്ഷണം ഫോറെക്സ് ട്രേഡിങില്‍ ആവശ്യമാണ്. മാര്‍ക്കറ്റില്‍ എങ്ങനെ ഇന്‍വസ്റ്റ് ചെയ്യാമെന്നും മാര്‍ക്കറ്റിന്റെ ചലനങ്ങള്‍ പോലും സൂക്ഷ്മമായി നിരീക്ഷിക്കാനും അവസരം ഒരുക്കുന്നു. ട്രേഡിങ് മാത്രം പഠിച്ചതു കൊണ്ടു കാര്യമില്ല. മാര്‍ക്കറ്റിന്റെ സ്വഭാവവും അറിഞ്ഞിരിക്കണം. ഒപ്പം, ട്രേഡര്‍മാരുടെ മനസും പാകപ്പെടുത്തിയെടുക്കണം. ചിലപ്പോള്‍ ലഭിക്കുന്നത് വന്‍ ലാഭമായിരിക്കും. ഈ സമയത്ത് ആവേശം കാട്ടാന്‍ പാടില്ല. നേടുന്നതെല്ലാം മികച്ച ലാഭത്തിലായിരിക്കും. ഈ സമയത്ത് ആവേശം കാട്ടാന്‍ പാടില്ല. ചിലപ്പോള്‍ നഷ്ടത്തിലേക്കാകും ട്രേഡിങ് പോകുക. ഈ സമയത്തു മനസിന് കരുത്തേകി പിടിച്ചു നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഇതിനായി മനസിനെ ക്രമപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഇതിനുള്ള പരിശീലനവും നല്‍കുന്നു.

കോഴ്സിന് ആര്‍ക്കും ചേരാം

ജെറ്റയില്‍ ആര്‍ക്കും പഠിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സമൂഹത്തിന് സാമ്പത്തിക സ്വാതന്ത്ര്യം, ഒപ്പം ആവശ്യത്തിനു ചിലവഴിക്കാനുള്ള പണം എന്നിങ്ങനെയുള്ള ആശയങ്ങളില്‍ ഊന്നിയാണ് ട്രേഡിങ് പരിശീലനത്തിലേക്ക് യുവാക്കളുടെ കൂട്ടം ഇറങ്ങി തിരിച്ചത്. പഠിക്കാനും പരിശീലനത്തിനുമായി സമൂഹത്തിലെ എല്ലാവര്‍ക്കുമായി അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ ക്യാറ്റഗറിയില്‍ നിന്നുള്ള ആളുകളും ജെറ്റയില്‍ പഠിക്കുന്നുണ്ട്. 18 വയസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍, കോളജ് വിദ്യാര്‍ത്ഥികള്‍, ഉദ്യോഗാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍മാര്‍, വീട്ടമ്മമാര്‍ അടക്കമുള്ളവര്‍ പരിശീലനം നേടുന്നു. മൂന്ന് ആഴ്ചകളാണ് കോഴ്സിന്റെ കാലാവധി. ബേസിക്ക് പഠിപ്പിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ ലൈവ് ക്ലാസ് ആരംഭിക്കുന്നത്. പത്താമത്തെ ദിവസം ട്രേഡിലേക്ക് കടക്കുന്നു. ലൈവ് ട്രേഡിങ് പഠിതാക്കള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുന്നത്.

ഉഴപ്പാമെന്ന് ആരും കരുതേണ്ട

ഫീസില്ലാത്തതിനാല്‍ കോഴ്സില്‍ ഉഴപ്പാമെന്ന് ആരും കരുതേണ്ട. ഓരോ പഠിതാക്കളെയും വളരെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്. 40 പേര്‍ ഉള്‍കൊള്ളുന്നതാണ് ഓരോ ബാച്ചും. തുടര്‍ച്ചയായ മൂന്ന് ക്ലാസുകളില്‍ കയറാത്തവരെ അടുത്ത ബാച്ചിലേക്ക് മാറ്റും. എന്നാല്‍ അവിടെയും ഉഴപ്പാമെന്നു വിചാരിച്ചാല്‍ പരിശീലനവുമായി മുന്നോട്ടു പോകാനാവില്ല. കോഴ്സില്‍ നിന്നു തന്നെ നീക്കം ചെയ്യും. മികച്ചവരെ മാത്രം തെരഞ്ഞെടുത്താണ് ഓരോ ബാച്ചിന്റെയും ക്ലാസ് ആരംഭിക്കുന്നത്. മൂന്നാഴ്ചയാണ് കോഴ്സിന്റെ കാലാവധി. ട്രേഡിങിന്റെ ബേസിക് പഠിച്ചു കൊണ്ടാണ് ഓണ്‍ ലൈന്‍ ലൈവ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പത്താം ദിവസം ട്രേഡിങിലേക്കു കടക്കും. ലൈവ് ട്രേഡിങ് പരിശീലകര്‍ക്കും പഠിതാക്കള്‍ക്കും മികച്ച അനുഭവമാണ് നല്‍കുന്നത്.

ട്രേഡിങ് പഠിക്കാന്‍ ഇംഗ്ലീഷ് ക്ലാസുകള്‍ 

ട്രേഡിങ് പരിശീലനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനായി ഇംഗ്ലീഷ് ബാച്ചിന് ഉടന്‍ തുടക്കമാകും. ലോകമൊട്ടാകെ ട്രേഡിങ് കമ്മ്യൂണിറ്റിയെ വാര്‍ത്തെടുക്കുകയാണ്, ഇംഗ്ലീഷിലുള്ള ട്രേഡിങ് പരിശീലനത്തിന്റെ പിന്നിലെ ലക്ഷ്യം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അടുത്ത മാസത്തോടെ ക്ലാസുകള്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും ഒട്ടേറെ പേര്‍ പരീശീലനങ്ങള്‍ക്കായി ജെറ്റ യൂണിവേഴ്സിറ്റിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏതു രാജ്യക്കാര്‍ക്കും ട്രേഡിങ് പരിശീലിക്കാമെന്നതാണ് പ്രത്യേകത. നിലവില്‍ നടക്കുന്ന മലയാളം ബാച്ച് മെച്ചപ്പെട്ട വിജയം നേടി കഴിഞ്ഞു. പഠിച്ചു കഴിഞ്ഞവര്‍ ഏറെയാണ്. ഒപ്പം, പലരും മികച്ച ട്രേഡര്‍മാരായി മാറുകയും ചെയ്തു. മലയാളം ട്രേഡിങ് കുട്ടികള്‍ 90 ശതമാനം പ്രോഫിറ്റിലാണ് പരിശീലനം നടത്തുന്നതും ട്രേഡിങ് നടത്തുന്നതും. വിവിധ കോണുകളില്‍ നിന്നും ഇംഗ്ലീഷ് ബാച്ചുകള്‍ ആരംഭിക്കുന്നതിനായി ആവശ്യം ഉയര്‍ന്നിരുന്നു. മലയാളം ക്ലാസുകള്‍ പോലെ തന്നെ ഇംഗ്ലീഷ് അറിയാവുന്ന ആര്‍ക്കും മനസിലാകും വിധമാണ് ഇംഗ്ലീഷ് ക്ലാസുകള്‍ ഒരുക്കുന്നത്. വളരെ ഈസിയായി ട്രേഡിങ് പരിശീലിക്കാമെന്ന് ജെറ്റ ഉറപ്പു നല്‍കുന്നു. സിലബസുകളും പരിഷ്‌കരിച്ചു നല്‍കും. മലയാളികള്‍ക്കു മാത്രമല്ല, ഇംഗ്ലീഷ് അറിയാവുന്ന ആര്‍ക്കും മനസിലാകും വിധമാണ് ക്ലാസുകള്‍ ഒരുക്കിയിരിക്കുന്നത്.


പഠിക്കാനായി പറക്കാം

സ്‌കില്ലുള്ള വിദ്യാഭ്യാസം ലക്ഷ്യമിട്ട് ജെറ്റ യൂണിവേഴ്‌സിറ്റി എഡ്‌ടെക്കിന്റെ കീഴില്‍ ജെറ്റ സ്റ്റഡി എബ്രോഡിനും തുടക്കമിടുകയാണ്. ഏതു രാജ്യങ്ങളിലെയും മികച്ച യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും പഠിക്കാനുള്ള അവസരം ജെറ്റ ഒരുക്കി നല്‍കും. ഇതിനായി ജെറ്റ സ്റ്റഡി എബ്രോഡ് എന്ന വിഭാഗത്തിനും തുടക്കമിട്ടു. ജെറ്റയുടെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ഈ നൂതന പദ്ധതി. മെഡിക്കല്‍ മുതല്‍ ആര്‍ട്‌സ് വിഷയങ്ങള്‍ വരെയാണ് ജെറ്റ സ്റ്റഡി എബ്രോഡ് ഒരുക്കി നല്‍കുക. ഏതു രാജ്യത്തേക്കായാലും യൂണിവേഴ്‌സിറ്റിയിലേക്കായാലും മികച്ച ഫീസില്‍ സ്റ്റഡി എബ്രോഡ് സര്‍വീസുകള്‍ ഒരുക്കി നല്‍കും. ഇന്ത്യന്‍ കള്‍ച്ചറില്‍ കുട്ടികള്‍ക്ക് പഠനം മുന്നോട്ടു കൊണ്ടു പോകും വിധമാണ് കോളജുകളും ക്ലാസുകളും ഒരുക്കി നല്‍കുന്നത്. പഠനത്തിനായി വിദേശത്തേക്കു പറക്കും മുന്‍പു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സ്റ്റഡി ക്ലാസുകളും നല്‍കും.

ട്യൂഷനായി അലയേണ്ട

ജെറ്റ യൂണിവേഴ്സിറ്റി സ്‌കില്ലുകള്‍ ഫോക്കസ് ചെയ്യുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ജെറ്റ നടത്തിയ ആദ്യ സ്‌കില്‍ പോഗ്രാം ട്രേഡിങ് പരിശീലനമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ട്യൂഷന്‍ ക്ലാസുകള്‍. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. സി.ബി.എസ്.സി, കേരള സിലബസില്‍ പഠിക്കുന്നവര്‍ക്ക് പ്രത്യേകം ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ലൈവായി സംശയങ്ങള്‍ നിവാരണം നടത്താം. ക്ലാസില്‍ കയറാന്‍ സാധിക്കാത്തവര്‍ക്കായി റെക്കാര്‍ഡ് വീഡിയോകളും നല്‍കുന്നു. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും ക്ലാസ് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാകും.

ലോകം കാണാം, ജെറ്റ ജേര്‍ണിയ്‌ക്കൊപ്പം

എല്ലാ വിധ സുഖസൗകര്യങ്ങളോടേയും ലോക കാഴ്ചകള്‍ കാണാനുള്ള അവസരവും ജെറ്റ ഒരുക്കിയിരിക്കുന്നു. ജെറ്റ ജേര്‍ണിയെന്ന പുതിയ സംരംഭമാണ് ലോകം ചുറ്റാനുള്ള അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഏത് രാജ്യമോ, ഡെസ്റ്റിനേഷനോ ആയിക്കൊള്ളട്ടെ. മികച്ച പാക്കേജില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരങ്ങള്‍ ജെറ്റ ജേര്‍ണി തുറന്നിടുന്നു. ഓരോ രാജ്യത്തിന്റെയും വെക്കേഷന്‍ ആഘോഷങ്ങള്‍, സീസണുകള്‍ അനുസരിച്ച് യാത്രികര്‍ക്ക് യാത്രകള്‍ അറേഞ്ച് ചെയ്തു നല്‍കും. ലക്ഷ്വറി, ബിസിനസ് ട്രിപ്പുകള്‍ക്കും ജെറ്റ ജേര്‍ണിയെ സമീപിക്കാം.


ജെറ്റയാണ് വരും തലമുറയുടെ പ്രതീക്ഷ - റജുല്‍ ഷാനി (ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍)

ഫിനാന്‍ഷ്യല്‍ ഫ്രീഡം എന്ന ആശയത്തിന്റെ യഥാര്‍ത്ഥ മൂല്യം നല്‍കുകയാണ് ജെറ്റയുടെ ലക്ഷ്യം. ഫീസ് വാങ്ങി കോഴ്സുകള്‍ നല്‍കുന്നവര്‍ പലപ്പോഴും ആ മൂല്യത്തില്‍ നിന്നും പിന്നോട്ട് പോകുന്നു. ഇതിന് പൂര്‍ണ പരിഹാരമാണ് ജെറ്റ യൂണിവേഴ്സിറ്റി. പഠിച്ചിറങ്ങുന്നവര്‍ക്കു ജീവിത കാലം മുഴുവന്‍ ട്രേഡിങ് പ്രഫഷനാക്കാവുന്ന വിധത്തിലാണ് പഠനവും പരിശീലനവും നല്‍കുന്നത്. സ്‌കില്ലുള്ള സമൂഹത്തെയാണ് എഡ്ടെക്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. യുകെയില്‍ എഡ്ടെക്കിന്റെയും ജെറ്റാ യൂണിവേഴ്സിറ്റിയുടെയും പ്രവര്‍ത്തനങ്ങള്‍ എത്തിക്കും. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. 

ജീവിതത്തില്‍ ഒട്ടേറെ ലക്ഷ്യങ്ങളോടെയാണ് റജുല്‍ ഷാനി എന്ന യുവാവ് ജെറ്റയില്‍ എത്തിച്ചേര്‍ന്നത്. ബംഗളൂരുവില്‍ ബിരുദത്തിന് ചേര്‍ന്നെങ്കിലും ഇടയ്ക്കു പഠനം ഉപേഷിച്ച് ട്രേഡിങിലേക്കു തിരിഞ്ഞു. ഒട്ടേറെ ജോലികള്‍ റജുല്‍ ഷാനി ചെയ്തിട്ടുണ്ട്. സെയില്‍സ്മാനായും കേറ്ററിങ് മേഖലയിലും ജോലി ചെയ്തു. 2021 മുതല്‍ ട്രേഡിങ് രംഗത്തുണ്ട്. ട്രേഡിങ് ചെയ്യുന്നതിന് പിതാവില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍, ഉമ്മയും ഏറ്റവും അടുത്ത ഫ്രണ്ടുമാണ് പിന്തുണ നല്‍കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ജെറ്റയുടെ തലപ്പത്തേക്കെത്തിയത്. ലോകത്തിന് മികച്ചൊരു ഭാവി ട്രേഡിങില്‍ ഉണ്ടെന്നു ഉറപ്പിച്ചു പറയാം. വരും തലമുറയ്ക്കു ഫിനാന്‍ഷ്യല്‍ ഫ്രീഡം എത്തിക്കുകയാണ് ജെറ്റയുടെ ലക്ഷ്യം.


ജെറ്റ നല്‍കും പ്രഫഷണലിസം ഒപ്പം സ്ഥിര വരുമാനവും - സുജിന്‍. എസ് (ചീഫ് അക്കാദമിക് ഓഫിസര്‍)

മറ്റേത് പ്രഫഷണല്‍ രംഗവും പോലെ ട്രേഡിങിനെയും പ്രഫഷണലായി സ്വീകരിക്കാന്‍ പഠിതാക്കളെ ഒരുക്കിയെടുക്കുകയാണ്  ജെറ്റ യൂണിവേഴ്സിറ്റി. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിച്ച ശേഷമാണ് ട്രേഡിങിലേക്കെത്തിയത്. ഓണ്‍ലൈനായി പഠിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് കോഴ്സായി ട്രേഡിങ് പഠിച്ചെടുത്തു. മുതല്‍മുടക്കാന്‍ പണം ഇല്ലാത്തതിനാല്‍ ഡെലിവറി ജോലി ചെയ്തും, ഫിഷ് ബിസിനസ് നടത്തിയും മാളില്‍ സെയില്‍സില്‍ ജോലി ചെയ്തും പണം നേടി. ഇതു ഇന്‍വസ്റ്റ് ചെയ്താണ് ട്രേഡിങ് തുടങ്ങുന്നത്. തുടക്കം ചെറിയ രീതിയിലായിരുന്നു. മാസം പതിനായിരങ്ങള്‍ കിട്ടാനായി ശ്രമം. വഴങ്ങുന്ന ട്രേഡിങ് ഓപ്ഷന്‍ സെല്ലിങ് ആണെന്ന് തിരിച്ചറിഞ്ഞു. സ്ഥിര വരുമാനമായിരുന്നു ലക്ഷ്യം. മികച്ച ട്രേഡിങ് അനുഭവം മറ്റുള്ളവര്‍ക്ക് നല്‍കാനും മികച്ച പരിശീലനവും അറിവും നല്‍കാനാണ് ജെറ്റയ്ക്ക് തുടക്കമിട്ടത്. പ്രഫഷണലായാണ് ജെറ്റ ട്രേഡിങിനെ സമീപിക്കുന്നത്. ഓരോ വിദ്യാര്‍ത്ഥികളെയും പ്രഫഷണല്‍ ട്രേഡറാക്കുക, ഒപ്പം സ്ഥിരമായി ഒരു ഇന്‍കം നേടികൊടുക്കുക എന്നതാണ് ജെറ്റ മുന്നോട്ട് വെയ്ക്കുന്ന ആശയം.


നേടാം എക്സ്ട്രാ സോഴ്സ് ഓഫ് ഇന്‍കം - ജനീഷ് എന്‍. ജയന്‍ (ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍)

പല ജോലികള്‍ ചെയ്തു എന്നാല്‍, ജോബ് സാറ്റിസ്ഫാക്ഷനിലേക്കെത്താന്‍ ഒരിക്കലും കഴിഞ്ഞില്ല. മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് ബി.എസ്.സി ഫിസിക്സ് പൂര്‍ത്തിയാക്കി ജോലിക്ക് കയറുമ്പോള്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങില്‍ ജോലി ചെയ്തെങ്കിലും ജീവിതം മുന്നോട്ട് പോയില്ല. ഈ സമയത്താണ് വരുമാനം നേടാനും ജീവിതം മെച്ചപ്പെടുത്താനുമായി ട്രേഡിങ് പഠിച്ചത്. ഒന്നര വര്‍ഷത്തെ എക്സ്പീരിയന്‍സിന് ശേഷമാണ് ജെറ്റയുടെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസറായി എത്തുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ പോകുന്ന ആര്‍ക്കും ജെറ്റയില്‍ ജോയിന്‍ ചെയ്യാം. നിങ്ങള്‍ക്ക് എക്സ്ട്രാ ഇന്‍കം നേടാന്‍ ജെറ്റ സഹായിക്കും. ജീവിത നിലവാരവും മെച്ചപ്പെടും, ഉറപ്പ്!

 

ലോകത്തിന്റെ വളര്‍ച്ച മുന്നില്‍ കണ്ടു - നവീന്‍ യാഷ് (ജെറ്റ യൂണിവേഴ്സിറ്റിഫൗണ്ടര്‍ ആന്റ് സിഇഒ)
 

വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുന്ന പഠനങ്ങളുടെ കാലം ഇനി അകലെ. എത്രയും പെട്ടന്നൊരു ജോലി. വെറും ജോലിയല്ല. സ്‌കില്ലുള്ള ജോലി. ഇന്ന് സ്‌കില്ലുള്ളവരുടെയും സ്‌കില്ലുള്ള ജോലിക്കാരെ തേടുന്ന കോര്‍പ്പറേറ്റുകളുടെയും കാലമാണ്. സ്‌കില്ലുള്ള സമൂഹത്തെ ക്രിയേറ്റ് ചെയ്യാനായി നവീന്‍ യാഷ് ആരംഭിച്ച സ്ഥാപനമാണ് ജെറ്റ യൂണിവേഴ്സിറ്റി. കാലത്തിന് മുന്‍പേയായിരുന്നു നവീന്റെ യാത്ര. പഠന ശേഷം ട്രേഡിങ് പരിശീലിച്ചതാണ് ജീവിതത്തിലെ വഴിത്തിരിവായത്. മറ്റൊരു ജോലിക്കായി നവീന്‍ ദുബൈയിലേക്കു പോയി. ദിവസങ്ങളോളം അലഞ്ഞെങ്കിലും എവിടെയും ജോലി ലഭിച്ചില്ല. ഈ സമയം വീണ്ടും ട്രേഡിങിലേക്കു തിരിഞ്ഞു. ഏഴ് മാസം ട്രേഡിങ് നടത്തി ജീവിച്ചു. ട്രേഡിങ് നടത്തി കിട്ടിയ പണം ഇന്‍വസ്റ്റ് ചെയ്താണ് ജെറ്റ യൂണിവേഴ്സിറ്റിയ്ക്കു തുടക്കമിടുന്നത്. സ്‌കില്ലുകള്‍ വളര്‍ത്തിയെടുക്കുകയെന്നതാണ് ജെറ്റ യൂണിവേഴ്സിറ്റിയുടെ ലക്ഷ്യം. ട്രേഡിങില്‍ നിന്നും തുടങ്ങുന്നു സ്‌കില്ലുള്ള പ്രോഗ്രാമുകളുടെ തുടക്കം. ട്രേഡിങ് മാത്രമല്ല ഇനിയും ഒട്ടേറെ പ്രോഗ്രാമുകള്‍ വരാനുണ്ടെന്ന് നവീന്‍ പറയുന്നു.

 

സാമ്പത്തിക സ്വാതന്ത്ര്യം അതിവിദൂരമല്ല - വിഷ്ണു അരവിന്ദന്‍ (ചീഫ് സെയില്‍സ് ഓഫിസര്‍)


ട്രേഡിങ് പലപ്പോഴും താഴേത്തട്ടിലേക്കെത്തുന്നില്ല. സാധാരണക്കാര്‍ക്ക് പലര്‍ക്കും ഇന്നും അപ്രാപ്യമാണ് ട്രേഡിങ് പഠനം. ഇവിടെയാണ് ജെറ്റ യൂണിവേഴ്സിറ്റിയുടെ പ്രത്യേകത. ആര്‍ക്കും ഫിനാന്‍ഷ്യല്‍ ഫ്രീഡം നേടാനുള്ള സൗകര്യങ്ങള്‍ ജെറ്റ നല്‍കുന്നു. ഒപ്പം സ്‌കില്ലുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയും ചെയ്യുന്നു. എന്‍ജിനീയറിങ് പരീക്ഷയില്‍ മികച്ച വിജയം നേടിയപ്പോഴും സ്വകാര്യ കോളജില്‍ പഠിക്കുമ്പോഴും ഉള്ളില്‍ ബിസിനസ് ആയിരുന്നു മോഹം. പഠന ശേഷം ബിസിനസിലേക്കെത്താന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. നെറ്റ് വര്‍ക്ക് കമ്പനിയിലായിരുന്നു ജോലിയുടെ തുക്കം. എന്നാല്‍, ഈ ജോലിയില്‍ ഫാമിലി ഹാപ്പിയായിരുന്നില്ല. 2020ല്‍ ജോലി ഉപേക്ഷിച്ച് ട്രേഡിങ് പഠിച്ചു. പരിശീലനം നേടിയെങ്കിലും സപ്പോര്‍ട്ട് ചെയ്യാനും ആരും തന്നെയുണ്ടായില്ല. ട്രേഡിങ് കോഴ്സ് വലിയ ഫീസിന് വില്‍ക്കുമ്പോള്‍ സാമ്പത്തിക അറിവ് സാധാരണ കാരന് കിട്ടുന്നില്ല എന്നതായിരുന്നു സത്യം. ഇത് എല്ലാവരിലേക്കും എത്തിക്കാനായി പിന്നീട് ശ്രമം. ഈ സമയത്താണ് ജെറ്റ യൂണിവേഴ്സിറ്റിയെ കുറിച്ച് അറിയുന്നതും ഫൗണ്ടറായ നവീന്‍ ഇതിലേക്ക് വിളിക്കുന്നതും. ഫീസില്ലാതെ ആര്‍ക്കും ട്രേഡിങ് പഠിക്കാമെന്ന ആശയം ഏറെ ഇഷ്ടപ്പെട്ടു. ജെറ്റയുടെ ഈ തീരുമാനം മികച്ചതാണ്. സമൂഹത്തില്‍ ഏറെ മാറ്റം കൊണ്ടുവരും. സമൂഹം സാമ്പത്തികമായി വളരുന്ന കാലം അതിവീദൂരമല്ല.