പഠിച്ചിറങ്ങിയാല്‍ മികച്ച കരിയര്‍, കൈനിറയെ ശമ്പളം, പഠിക്കാനെങ്കില്‍ കൈയ്യിലൊതുങ്ങുന്ന ഫീസും. ഇത്രയും കാര്യങ്ങളില്‍ ഉറപ്പുണ്ടെങ്കില്‍ എന്തിന് മറ്റു പ്രഫഷണല്‍ കോഴ്‌സ് തേടി പോകണം. മറ്റു പ്രഫഷണല്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ലുമിനാര്‍ ടെക്‌നോലാബ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റിട്യൂട്ടിനെ വേറിട്ടു നിര്‍ത്തുന്നത് ഇക്കാര്യമാണ്. നാല് വിദ്യാര്‍ത്ഥികളില്‍ നിന്നും 4,000 വിദ്യാര്‍ത്ഥികളിലേക്കു വളര്‍ന്നതിനു പിന്നില്‍ ലുമിനാര്‍ നല്‍കുന്ന കോഴ്‌സുകളുടെ വിശ്വാസ്യതയും ഉദ്യോഗാര്‍ത്ഥികള്‍ നേടിയ ജീവിത വിജയവുമാണ്.
എന്താണ് ലുമിനാര്‍ ടെക്‌നോലാബ്
രാഹുലെന്ന ഐടി ഉദ്യോഗാര്‍ത്ഥിയില്‍ നിന്നാണ് ന്യൂജനറേഷന്‍ കോഴ്സുകള്‍ ഉള്‍പ്പെടുന്ന ലുമിനാര്‍ ടെക്നോലാബ് എന്ന ഇന്‍സ്റ്റിട്യൂഷന്റെ തുടക്കം. മികച്ച ഉദ്യോഗം തേടി നടന്ന യുവാവ് ഐടി സംരംഭം തുടങ്ങി ആയിരങ്ങള്‍ക്കു അറിവിന്റെ വഴികാട്ടിയായ മാറിയ കഥ കൂടിയാണ് ലുമിനാറിന്റെ പിന്നിലുള്ളത്. മികച്ച വിദ്യാഭ്യാസവും കരുത്തുള്ള കരിയരും ലക്ഷ്യമിട്ടു 2018 ഒക്ടോബറിലാണ് ലുമിനാര്‍ ടെക്നോലാബ് എന്ന സോഫ്റ്റ് വെയര്‍ ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന് തുടക്കമിടുന്നത്. ആലുവ സ്വദേശിയായ രാഹുല്‍ എം കുമാര്‍ എംഡിയും ഭാര്യ ടീന രാഹുല്‍, രതീഷ് ഒ. ആര്‍, സൂരജ് വി. ജി എന്നിവര്‍ പാര്‍ട്ട്ണര്‍മാരുമാണ്. ഐടി മേഖലയിലെ പ്രഫഷണലായ രാഹുല്‍ ടെനിക്കല്‍ അസിസ്റ്റന്റ് എന്ന പ്രഫഷനില്‍ നിന്നാണ് സ്വന്തം സംരംഭം എന്ന ആശയത്തിലേക്കെത്തിയത്. പഠിക്കുമ്പോള്‍ തന്നെ സ്വന്തമായി ഒരു ബിസിനസ് എന്നത് മനസിലെ സ്വപ്നമായിരുന്നു. ബംഗളൂരുവില്‍ ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഓപ്പറേഷന്‍ മാനേജരായി ജോലി ചെയ്യവെ പിതാവിന്റെ മരണത്തെ തുടര്‍ന്നു കേരളത്തിലേക്കെത്തി. നാട്ടില്‍ ജോലിയ്ക്കായി ശ്രമങ്ങള്‍ ഏറെയും നടത്തിയെങ്കിലും ഒന്നും ഫലപ്രദമായില്ല. പരിശ്രമങ്ങള്‍ക്കൊടുവില്‍ സോഫ്റ്റ് വെയര്‍ ട്രെയ്‌നിങ് ഇന്‍സ്റ്റിട്യൂട്ടില്‍ സെന്‍ര്‍ മാനേജരായി ജോലി ലഭിച്ചു. ഇവിടെ നിന്നും ലഭിച്ച പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ് സ്വന്തം സംരംഭത്തിലേക്കെത്തിയത്.
ബിഗ് ഡാറ്റ അനലറ്റിക്‌സ് എന്ന കോഴ്‌സ് ആരംഭിച്ചുകൊണ്ടു കൊച്ചിയില്‍ ലുമിനാര്‍ പ്രവര്‍ത്തനമാരംഭിച്ചു. രാഹുലിന്റെ ടീന ഇന്‍സ്റ്റിട്യൂട്ടിന്റെ ചുമതലകളിലേക്കെത്തിയത് മുന്നോട്ടുള്ള യാത്രകള്‍ക്കു കരുത്തേകി. പിന്നാലെ ഒട്ടേറെ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ക്കു ലുമിനാര്‍ തുടക്കമിട്ടു. സോഫ്റ്റ് വെയര്‍ ടെസ്റ്റിങ്, ഫുള്‍ സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് കോഴ്‌സുകളാണ് പിന്നാലെ ആരംഭിച്ചത്.
ലുമിനാറില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ മികച്ച കരിയറിലേക്കെത്തിയതോടെ 2019ല്‍ ഫുള്‍ടൈം ബാച്ചുകളുമായി ട്രെയിനിങ് ആരംഭിച്ചു. കോഴ്‌സുകള്‍ തേടി വിദ്യാര്‍ത്ഥികള്‍ ലുമിനാറിലേക്കെത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങല്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൊച്ചിയിലെ ലുമിനാറിലേക്കെത്തിയതോടെ മലബാര്‍ കേന്ദ്രമാക്കി ബ്രാഞ്ച് തുടങ്ങാന്‍ തീരുമാനിച്ചു. ഈ സമയത്താണ് കോവിഡ് രോഗം പടര്‍ന്നു പിടിച്ചത്. ഇതോടെ പഠനം ഓണ്‍ലൈനിലേക്കായി. കോവിഡിന് പിന്നാലെ കോഴിക്കോട്ട് പുതിയ ബ്രാഞ്ചിന് തുടക്കമിട്ടു. സംരംഭത്തിന്റെ വിപൂലികരണത്തിന്റെ ഭാഗമായി 2023ല്‍ കൊച്ചിയില്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. കൂടാതെ റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ലാബും ആരംഭിച്ചു.
കരിയര്‍ കളറാക്കിയ അക്കാദമി
ഇന്നു പലര്‍ക്കും കാലങ്ങളോളം പഠിക്കാന്‍ താല്‍പര്യമില്ല. എത്രയും വേഗം ഒരു ജോലി, മികച്ച കരിയര്‍ എന്നതാണ് പലരുടെയും സ്വപ്നം. വര്‍ഷങ്ങള്‍ നീളുന്ന കോഴ്സുകള്‍ക്കു പിന്നാലെ പോകാതെ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ കരിയര്‍ സേഫ് ആക്കുകയാണ് പലരുടെയും ലക്ഷ്യം. മികവുറ്റ കരിയര്‍ ലക്ഷ്യമിടുന്നവര്‍ക്കു ലുമിനാര്‍ ബെസ്റ്റ് ഓപ്ഷന്‍ തന്നെ. ലോകോത്തര നിലവാരമുള്ളതാണ് ലുമിനാറിലെ കോഴ്‌സുകളും സര്‍ട്ടിഫിക്കറ്റുകളും. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നോളജി ആന്റ് ട്രെയിനിങിന്റെയും ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ഓര്‍ഗനൈസേഷന്റെയും അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ട്. 13 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുള്ളത് ലുമിനാറിന്റെ മറ്റൊരു മേന്മയാണ്. മികച്ച ക്ലാസ് മുറികള്‍ക്കൊപ്പം ഓരോ വിദ്യാര്‍ത്ഥിയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കിയാണ് പഠനവും പരിശീലനവും നല്‍കുന്നത്.
പഠിക്കാം മികച്ച കോഴ്‌സുകള്‍
Software Testing Training - Manual & Automation
PYTHON DATA SCIENCE - ML - AI - & Power BI
MEA(R)N Stack Web Development Expert - Angular & React
Python Django - React - Full Stack Web Development Expert
Asp.net MVC with Angular - Full Stack
Java Spring Full Stack Development
Flutter Training
എന്നിവയാണ് ലുമിനാര്‍ നല്‍കുന്ന കോഴ്സുകള്‍..