'ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ ഇങ്ങനൊക്കെയാണെന്നേ.. പി.എസ്.സി. ഒക്കെ പാസാകും.' ഏകദേശം ഒരു പതിറ്റാണ്ട് മുന്‍പ് വരെ നാല്‍പ്പത് വയസിന് മുകളിലുള്ള പലരും പറഞ്ഞുകേട്ടിരുന്ന വാക്കുകളാണ്. പി.എസ്.സി.എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷനെയല്ല. ജീവിതശൈലി രോഗങ്ങളെയാണ് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിങ്ങനെയാണ് പി.എസ്.സിയുടെ പൂര്‍ണ്ണരൂപം. എന്നാല്‍ കാലം മാറിയതോടെ ഈ രോഗാവസ്ഥകള്‍ക്ക് പ്രായം ഒരു പ്രശ്നമല്ലെന്നായി. ഇന്ന്, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള പലരും ജീവിത ശൈലി രോഗങ്ങള്‍മൂലം ബുദ്ധിമുട്ടുന്നവരാണ്. പത്തോ ഇരുപതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അപൂര്‍വ്വമായി മാത്രം കേട്ടിരുന്ന ഹൃദയസ്തംഭനങ്ങളും പക്ഷാഘാദങ്ങളും ഇന്ന് സര്‍വ്വസാധാരണമായി മാറിയിരിക്കുന്നു. കുഴഞ്ഞുവീണ് മരിച്ച നിരവധി സംഭവങ്ങളാണ് നമ്മള്‍ കേള്‍ക്കുന്നത്. എന്നാല്‍, ജീവിത ശൈലീ രോഗങ്ങള്‍ പൂര്‍ണ്ണമായും മരുന്നുകൊണ്ട് മാറ്റാവുന്നവയല്ല. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും ഉണ്ടെങ്കില്‍ മാത്രമേ ഇതിന് സാധിക്കൂ.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയബറ്റിക് ഡിപ്പാര്‍ട്‌മെന്റില്‍ ഡോക്ടറായും ലേക്ഷോറില്‍ ഏറിയ വര്‍ഷങ്ങള്‍ ഹെഡ് ഓഫ് ദ് ഡിപ്പാര്‍ട്‌മെന്റായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഡോ. ജോണി ജെ. കണ്ണമ്പിള്ളി. അതിനുശേഷമാണ് സമൂഹത്തിനുവേണ്ടി കൂടുതല്‍ എന്തെങ്കിലും ചെയ്യുക എന്ന ലക്ഷ്യത്തോടെ മെറ്റനോയിയ എന്ന റിസേര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നത്. രോഗത്തെ ചികിത്സിക്കുന്ന രീതിയാണ് മിക്കവാറും ആരോഗ്യ കേന്ദ്രങ്ങള്‍ പിന്തുടര്‍ന്ന് വരുന്നത്. എന്നാല്‍, രോഗ കാരണത്തെ കണ്ടെത്തി അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയാണ് മെറ്റനോയിയ. വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ പരീക്ഷിച്ച് വിജയിച്ച അത്യാധുനിക സാങ്കേതിക വിദ്യകളുടെയും സംവിധാനങ്ങളുടെയും പിന്തുണയോടെ കൃത്യതയാര്‍ന്ന രോഗനിര്‍ണയവും അതിന് ഫലപ്രദമായ ചികിത്സയും നല്‍കുകയാണ് സ്ഥാപനം.
ഡയബെറ്റിസ് മൂലം വരുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മസില്‍ ലോസ്. ശരീരത്തിലെ മസിലുകള്‍ നശിക്കുന്നത് മൂലം കൈകാലുകള്‍ തളരുന്നതും വേദന വരുന്നതുമെല്ലാം നിരവധി പേരില്‍ കാണപ്പെടുന്ന അവസ്ഥകളാണ്. ഇവ പലപ്പോഴും രോഗങ്ങളായാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ വാസ്തവം അതല്ല. പല രോഗങ്ങളുടെയും ലക്ഷണങ്ങളാണ് ശരീരം വേദനയും തളര്‍ച്ചയും ഒക്കെ. ഇവ നമുക്ക് ശരീരം തരുന്ന മുന്നറിയിപ്പുകളാണ്. അവയെ പിന്തുടര്‍ന്ന് യഥാര്‍ത്ഥ രോഗം കണ്ടുപിടിക്കുകയും അതിന് ചികിത്സ തേടുകയുമാണ് വേണ്ടത്. ഇത്തരത്തിലുള്ള ലക്ഷണങ്ങളെ നിസാരമായി തള്ളിക്കളയരുതെന്നാണ് ഡോ. ജോണി ജെ. കണ്ണമ്പിള്ളി പറഞ്ഞുവെയ്ക്കുന്നത്. ഏകദേശം 60 ശതമാനം പ്രമേഹ രോഗികളില്‍ മസില്‍ ലോസ് കാണപ്പെടുന്നു എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ഗുരുതരമായ ഒരു അനുപാതമാണെന്നാണ് മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
പ്രമേഹം കാലുകളെ ഗുരുതരമായാണ് ബാധിക്കുന്നത്. പ്രമേഹം മൂലം വിരലുകളും കാലുകളും തന്നെ മുറിച്ച് മാറ്റുന്ന നിരവധി സംഭവങ്ങളാണ് നമ്മള്‍ കേട്ടിട്ടുള്ളത്. കാലുകളെ ബാധിക്കുന്ന വൈകല്യങ്ങളേക്കുറിച്ചും രോഗാവസ്ഥകളെക്കുറിച്ചുമുള്ള പഠനം, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉള്‍പ്പെടുന്ന വൈദ്യശാസ്ത്ര ശാഖയാണ് പോഡിയാട്രി. പോഡിയാട്രിയില്‍ ആദ്യത്തെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ വ്യക്തികൂടെയാണ് ഡോ. ജോണി ജെ. കണ്ണമ്പിള്ളി. പോഡിയാട്രി സ്‌പെഷ്യലൈസ് ചെയ്ത കേരളത്തിലെ ആദ്യത്തെ ഡോക്ടറും ഇന്ത്യയിലെ ആദ്യ മൂന്ന് ഡോക്ടര്‍മാരില്‍ ഒരാളുമാണ് ഡോ. ജോണി ജെ. കണ്ണമ്പിള്ളി.
ഒരു വ്യക്തിയുടെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ചിപ്പിലൂടെ പതിനഞ്ചു ദിവസത്തോളം തുടര്‍ച്ചയായി അയാളെ നിരീക്ഷിക്കുകയും ഷുഗര്‍ ലെവല്‍ ഓരോ സമയത്തും രേഖപ്പെടുത്തുകയും ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്ന 'ടൈം ഇന്‍ റേഞ്ച്' എന്ന ചികിത്സാ രീതിയും മെറ്റനോയിയ അവതരിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിരീക്ഷണത്തിന് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഇതിന് സാരമായ മുതല്‍മുടക്ക് വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പ്രമേഹത്തോടൊപ്പം മറ്റ് ജീവിതശൈലീ രോഗങ്ങള്‍ക്കും ആവശ്യമായ പരിശോധനകളും ചികിത്സകളും ഇവിടെ ലഭ്യമാണ്. ഇന്ന് നിരവധിപ്പേര്‍ നേരിടുന്ന പ്രശ്‌നമാണ് മലബന്ധം(Constipation). പലരും സാരമില്ല എന്ന രീതിയിലാണ് ഇതിനെ കാണുന്നത്. മറ്റുചിലരാകട്ടെ, വിപണിയില്‍ ലഭ്യമായ എന്ത് മരുന്നും കഴിക്കാന്‍ തയ്യാറുമാണ്. എന്നാല്‍ ആരും തന്നെ എന്തുകൊണ്ടാണ് ഈ പ്രശ്നമെന്ന് ചിന്തിക്കുന്നില്ല. ഇന്ന് എന്‍ഡോസ്‌കോപ്പി പോലുള്ള നിരവധി രോഗ നിര്‍ണ്ണയ മാര്‍ഗങ്ങളാണ് ആന്തരീക ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും പരിശോധിക്കുന്നതിനും ആരോഗ്യ മേഖലയില്‍ ലഭ്യമായിട്ടുള്ളത്. ഇവയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് മെറ്റനോയിയ റിസേര്‍ച്ച് സെന്റര്‍.
ആരോഗ്യ മേഖലയില്‍ ലഭ്യമായ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയത്തിനും വ്യക്തമായ ചികിത്സാക്കും സാധിക്കുമെന്നാണ് ഡോ. ജോണി ജെ. കണ്ണമ്പിള്ളി വ്യക്തമാക്കുന്നത്. അനാവശ്യമായ മരുന്നുകള്‍ കഴിക്കുന്നതിലൂടെ യുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കി, രോഗത്തെയല്ല രോഗ കാരണത്തെ ചികിത്സിക്കുകയാണ് മെറ്റനോയിയ. ജീവിതശൈലി രോഗങ്ങള്‍ക്ക് 'ഒറ്റമൂലി' എന്ന നിലയില്‍ മാറുന്ന കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുകയാണ് മെറ്റനോയിയ റിസേര്‍ച്ച് സെന്റര്‍....