ആത്മവിശ്വാസവും അതിയായ ആഗ്രഹത്തിന്റെ പരിണിതഫലവുമാണ്, കേരളത്തിലെ ഏറ്റവും വലിയ ഡിസൈനിങ് സ്റ്റുഡിയോയായ മിലാന്റിക് ജനിക്കാന്‍ ഇടയാക്കിയ സാഹചര്യം. സ്വന്തം ആഗ്രഹത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിക്കാന്‍, ഭര്‍ത്താവ് പോള്‍ മോഹന്‍ കാട്ടൂക്കാരന്‍ ഉള്‍പ്പെടെ, മൊത്തം ഫാമിലിയും കൂട്ടായി നിന്നു. തന്റെ പിതാവ് ജോണി മാണി കല്ലറങ്ങാട്ടിന്റെ ആര്‍ജ്ജവവും കഠിനാധ്വാനവും ചെറുപ്പം മുതലേ കണ്ട മിലന്, മിലാന്റിക് തുടങ്ങാനുള്ള ആവേശം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. തന്റെ മാതാവ് ലില്ലിയുടെ കാര്യപ്രാപ്തി, ചെറുപ്പത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ ശീലിപ്പിച്ച നാള്‍ മുതല്‍ സ്വായത്തമാക്കിയതിനാല്‍, സംരംഭക എന്ന മാറ്റത്തിന് അത് അടിത്തറയിട്ടു. തുടക്കം മുതല്‍ ഭര്‍തൃമാതാവ് സീന പോളും ഭര്‍തൃപിതാവ് മോഹന്‍ പോളും തന്ന സപ്പോര്‍ട്ട് അനിര്‍വചനീയമാണ്. എച്ച് എസ് ബി സി പോലുള്ള മള്‍ട്ടി നാഷണല്‍ കമ്പനി എക്‌സ്പീരിയന്‍സ്, മിലാന്റിക്കിന്റെ അടിത്തറയ്ക്ക് കൂടുതല്‍ ഉറപ്പുനല്‍കി.
'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്' എന്ന വാക്കുകളെ അര്‍ത്ഥവത്താക്കിയാണ്, മിലന്റെ സംരംഭകയാത്ര തുടങ്ങുന്നത്. കൊറോണ സമയത്ത് കടകളെല്ലാം അടച്ചിട്ടതോടെ, ഡ്രസ്സ് സ്റ്റിച്ച് ചെയ്യാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നപ്പോഴാണ്, മിലന്‍ സ്വന്തമായി ഒരു ബുട്ടിക്ക് തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നത്. അങ്ങനെ മൂന്നുലക്ഷം രൂപയില്‍, മൂന്നു തൊഴിലാളികളുമായി മിലാന്റികിന് തുടക്കമായി. ഇന്നത്തെ കാലത്ത് സംരംഭം തുടങ്ങുകയെന്നത് അത്ര പ്രയാസമുള്ള ഒരു കാര്യമല്ല. എന്നാല്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ച്, ഒരു സംരംഭം തുടങ്ങുകയെന്നത് പ്രയാസമുള്ള കാര്യമാണ്. മികച്ച ആശയമുണ്ടെങ്കില്‍ വിജയിക്കാന്‍ വേറെ വഴിയൊന്നും നോക്കേണ്ടതുമില്ല. അത്തരത്തില്‍, ജനങ്ങളുടെ ഹിതമനുസരിച്ച് സംരംഭം തുടങ്ങി വിജയിച്ച ആളാണ് മിലന്‍.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച മിലന്‍, കല്യാണം കഴിഞ്ഞെത്തിയത്, ഒരു സംരംഭക കുടുംബത്തിലേക്ക് ആയിരുന്നു. പെട്ടെന്നുള്ള പറിച്ചു നടലില്‍, രണ്ടു വര്‍ഷത്തോളം എന്തുചെയ്യണം എന്നറിയാതെ നിന്നെങ്കിലും, രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം മിലാന്റിക്ക് എന്ന സ്വപ്നസംരംഭവുമായി പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. 2022 നവംബര്‍ 8ന് തുടങ്ങിയ സ്ഥാപനം, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ വലിയ വിജയമായി മാറി. മൂന്നു പേരുമായി തുടങ്ങിയ യാത്രയില്‍, ഇന്ന് 60 ജീവനക്കാരോളം മിലാന്റിക്കിനുണ്ട്. ചെറിയ രീതിയില്‍ ആരംഭിച്ച സ്ഥാപനം, ഇന്ന് തൃശൂരിന്റെ ഹൃദയഭാഗത്തായി, ശക്തന്‍ സ്റ്റാന്‍ഡിനു സമീപം,12,000 സ്‌ക്വയര്‍ഫീറ്റില്‍, മൂന്ന് നിലകളിലായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ജില്ലകളിലുള്ളവര്‍ക്കും വന്നു പോകാനുള്ള സൗകര്യവുമുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഇവിടെയുണ്ട്. ഓണ്‍ലൈനായും ഓഫ് ലൈന്‍ ആയും പര്‍ച്ചേസ് നടത്താം.
എംബിഎ പഠനശേഷം, മിലന്‍ ടീച്ചിങ് കരിയറില്‍ തുടക്കം കുറച്ചെങ്കിലും പിന്നീട് ബാങ്കിംഗ് മേഖലയിലേക്ക് ചുവടുമാറ്റി. എന്നാല്‍ കല്യാണശേഷം രണ്ടുവര്‍ഷത്തോളം വീട്ടില്‍ വെറുതെയിരുന്ന മിലനെ, സംരംഭക മോഹങ്ങള്‍ വേട്ടയാടിക്കൊണ്ടിരുന്നു. അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം, തന്റെ മനസ്സിലുള്ള ആശയത്തെ, കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഊടും പാവും കൊണ്ട് നെയ്‌തെടുത്തു. ഇന്ന് വളരെ വിജയകരമായി മുന്നോട്ടുപോകുന്ന തന്റെ ബിസിനസിനെ, റീസെല്ലിങിലേക്കും വ്യാപിപ്പിക്കണമെന്നാണ് മിലന്റെ ലക്ഷ്യം.
'എല്ലാ സര്‍വീസുകളും ഒരൊറ്റ കുടക്കീഴില്‍' അതാണ് മിലാന്റിക്. കുറഞ്ഞ ബഡ്ജറ്റില്‍ മനസ്സിനിണങ്ങിയ വസ്ത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. ഇതൊന്നുകൊണ്ടു മാത്രമാണ് ഒരുതവണ ഇവിടെ നിന്ന് വാങ്ങിയവര്‍ പിന്നെയും പിന്നെയും ഇവിടേക്ക് വരുന്നത്. നേരിട്ട് പോയി, ഗുണമേന്മ ഉറപ്പുവരുത്തി തെരഞ്ഞെടുക്കുന്ന തുണികള്‍ മാത്രമാണ് ഇവിടെ ഉപയോഗിക്കുന്നത്. കസ്റ്റമൈസേഷനും ലഭ്യമാണ്. ഹോള്‍സെയിലായും റീട്ടെയിലായും വില്പനയുണ്ട്. എല്ലാം മെറ്റീരിയല്‍ വെറൈറ്റികളും ഇവിടെയുണ്ട്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മെറ്റീരിയലുകള്‍ അവൈലബിള്‍ ആയിട്ടുള്ളത് മിലാന്റിക്കിലാണ്. മനസ്സില്‍ നെയ്തു കൂട്ടിയ സ്വപ്നങ്ങളുമായി, മിലാന്റിക്കിലെത്തുന്നവര്‍ക്ക് ഒരിക്കലും നിരാശയോടെ പടിയിറങ്ങേണ്ടി വന്നിട്ടില്ല. കാരണം, മറ്റെങ്ങും ഇല്ലാത്ത അത്രത്തോളം, കളക്ഷനുകള്‍ ഇവര്‍ ഒരുക്കിയിട്ടുണ്ട്. ഓരോ സന്ദര്‍ഭങ്ങള്‍ക്ക് അനുസരിച്ച് വേണം ഓരോ വസ്ത്രവും തിരഞ്ഞെടുക്കാന്‍... ഡേറ്റ് നൈറ്റ്, ട്രിപ്പുകള്‍, പാര്‍ട്ടി തുടങ്ങി വ്യത്യസ്തമായ ഓരോ അവസരങ്ങള്‍ക്കും ഓരോ വസ്ത്രങ്ങളായിരിക്കണം. അങ്ങനെ എല്ലാ സന്ദര്‍ഭങ്ങളിലും യോജിച്ചതെല്ലാം ഇവിടുണ്ട്. അതും വളരെ വിലക്കുറവിലും, ഉയര്‍ന്ന ക്വാളിറ്റിയിലും.
ഏറ്റവും കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ തന്നെ, ഓര്‍ഡര്‍ കസ്റ്റമറുടെ കൈയ്യില്‍ എത്തിക്കാന്‍ ഇവര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. വളരെ ചിട്ടയോടെയുള്ള കൊറിയര്‍ സര്‍വീസാണ് നല്‍കിവരുന്നത്. ഇതൊക്കെ കൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍, മിലാന്റിക് എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ചത്. കാലാനുസൃതമായി മാറിവരുന്ന ട്രെന്റുകള്‍ ഉടനടി വിപണിയിലെത്തിക്കാന്‍ ഇവര്‍ എപ്പോഴും ശ്രദ്ധപുലര്‍ത്തുന്നു. ഈ ഓണത്തിനും ഒരുപാട് വെറൈറ്റി കളക്ഷന്‍ ഒരുക്കിയിട്ടുണ്ട്, മിലന്‍. പതിവ് സാരിയില്‍ നിന്ന് വ്യത്യസ്തമായ ലുക്ക് വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക്, ട്രഡീഷണല്‍ കുര്‍ത്തികളുടെ വന്‍ശേഖരം തന്നെ ഇവിടെയുണ്ട്. പ്രീമിയം മുതല്‍ വളരെ അഫോര്‍ഡബിള്‍ കളക്ഷന്‍സ് വരെ ഇവിടെയുണ്ട്.
ഇടനിലക്കാരില്ലാതെ, ഫാക്ടറികളില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നും നേരിട്ടാണ് എല്ലാ ഐറ്റംസും ഇവര്‍ പര്‍ച്ചേസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ക്വാളിറ്റിയുടെ കാര്യത്തില്‍ സംശയം വേണ്ട. കസ്റ്റമേഴ്‌സിന്റെ ഫീഡ്ബാക്കുകളാണ്, മുന്നോട്ടുപോകാനുള്ള തന്റെ പ്രചോദനം എന്നും മിലന്‍ പറയുന്നു. വരുന്ന ഫീഡ്ബാക്കുകളില്‍, സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ആഗ്രഹസാഫല്യത്തിന്റെയും ശബ്ദമാണ് അലയടിക്കാറുള്ളത്. എബ്രോഡ് നിന്നുപോലും ഒരുപാട് കസ്റ്റമേഴ്‌സ് മിലാന്റിക്കിനുണ്ട്. ഇവരുടെ ഏറ്റവും വലിയ സപ്പോര്‍ട്ടേഴ്സും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകളാണ്. ഒരാളുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് കല്യാണം. അന്നത്തെ താരവും പ്രധാന ആകര്‍ഷണവും നമ്മള്‍ ആയിരിക്കുമെന്നതിനാല്‍, ഏറ്റവും മികച്ച വസ്ത്രം ധരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുന്നു, അങ്ങനെയുള്ളവര്‍ക്ക് ഒരു ബെസ്റ്റ് ഓപ്ഷന്‍ ആണ് മിലാന്റിക്. നിരവധി ബ്രൈഡുകളുടെ മനസ്സില്‍ കോറിയിട്ട സ്വപ്നങ്ങള്‍, യാഥാര്‍ത്ഥ്യമാക്കി കൊടുത്ത ഒരിടമാണ് ഇത്. ഇവിടെ നിന്ന് നിറഞ്ഞ മനസ്സും പുഞ്ചിരിച്ച മുഖവുമായാണ് ഓരോ നവവധുവും പടിയിറങ്ങുന്നത്. കല്യാണം,റിസപ്ഷന്‍, ഫോട്ടോഷൂട്ട്, ബാപ്റ്റിസം, ഓണം, ബര്‍ത്ത്‌ഡേ അങ്ങനെ ആഘോഷങ്ങള്‍ എന്തുമായിക്കോട്ടെ, കസ്റ്റമര്‍ ആഗ്രഹിക്കുന്ന രീതിയില്‍ വസ്ത്രങ്ങള്‍ ചെയ്തു കൊടുക്കുന്നു.
സാധാരണക്കാര്‍ ഒരു ബുട്ടിക്കില്‍ കയറാന്‍ ഭയക്കുന്നത് ഭീമമായ വിലയായതുകൊണ്ടാണ്, പക്ഷേ ഇവിടെ ആ ഭയത്തിന്റെ ആവശ്യമില്ല, ഏറ്റവും കുറഞ്ഞ ബഡ്ജറ്റില്‍ ഏറ്റവും ഗുണമേന്മയുള്ളത്, മിലാന്റിക് നല്‍കും. ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയര്‍പ്പും സങ്കല്‍പ്പവും ഒരു നൂലിഴയില്‍ നെയ്‌തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും. വളരെ അഫോര്‍ഡബിള്‍ ആയിട്ടുള്ള വസ്ത്രങ്ങള്‍ക്ക് വേണ്ടി മാത്രം, ഉടന്‍തന്നെ ഒരു ബ്രാഞ്ച് കൂടി തുടങ്ങാനിരിക്കുകയാണ് മിലന്‍! ഇനിയും ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടാന്‍ മിലാന്റിക് ഇവിടെയുണ്ട്, കൂടെ മിലനും.…