Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

ഏതാനും വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് കേട്ടുവരുന്ന പേരാണ് മെഡിക്കല്‍ സ്‌ക്രൈബിങ്ങ്. നിരവധി തൊഴില്‍ സാദ്ധ്യതകളാണ് മെഡിക്കല്‍ സ്‌ക്രൈബിങ്ങ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്. മെഡിക്കല്‍ സ്‌ക്രൈബിങ്ങിന്റെ അനന്ത സാദ്ധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിടുകയാണ് അജ്മി ഷാഹുല്‍ എന്ന യുവ സംരംഭകയും എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന MSA മെഡിക്കല്‍ സ്‌ക്രൈബിങ് അക്കാദമിയും.

എന്താണ് മെഡിക്കല്‍ സ്‌ക്രൈബിങ്? മെഡിക്കല്‍ സ്‌ക്രൈബിങ് എന്നാല്‍ മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ എന്നാണ് അര്‍ത്ഥം. വിവിധ തരം മെഡിക്കല്‍ ഡോക്യുമെന്റേഷന്‍ ജോലികള്‍ ഉള്‍പ്പെടുന്ന മേഖലയാണ് മെഡിക്കല്‍ സ്‌ക്രൈബിങ്. ആധാര്‍ കാര്‍ഡ് നമുക്ക് ഏവര്‍ക്കും സുപരിചിതമാണ്. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട മിക്ക വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ആധാറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതുപോലെ രാജ്യത്ത് അധികം വൈകാതെ പ്രാബല്യത്തില്‍ വരുന്ന ഒന്നാണ് ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്. ആരോഗ്യപരമായ വിവരങ്ങളും രോഗവിവരങ്ങള്‍, മെഡിക്കല്‍ ഹിസ്റ്ററി, ഇന്‍ഷുറന്‍സ് തുടങ്ങി നിരവധി വിവരങ്ങളാകും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യം മുന്‍നിര്‍ത്തി ആശുപത്രികളും മറ്റ് ആരോഗ്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ഫോമിലേക്ക് മാറ്റിത്തുടങ്ങി. എന്നാല്‍, ഇത്തരത്തില്‍ വിവരങ്ങള്‍ ഡിജിറ്റല്‍ കോഡുകളിലേക്ക് മാറ്റുന്നത് മെഡിക്കല്‍ സ്‌ക്രൈബിങ് സ്‌പെഷ്യലിസ്റ്റുകളാണ്. വ്യാവസായിക രംഗത്ത് ഐടി ഇന്‍ഡസ്ട്രി, മെഡിക്കല്‍ ഇന്‍ഡസ്ട്രി എന്നിവയ്ക്കൊപ്പം ചേര്‍ത്ത് വായിക്കാവുന്ന ഒന്നാണ് മെഡിക്കല്‍ സ്‌ക്രൈബിങ് ഇന്ഡസ്ട്രിയും. മറ്റുള്ള മേഖലകളെപ്പോലെ നിരവധി തൊഴില്‍ അവസരങ്ങള്‍ മെഡിക്കല്‍ സ്‌ക്രൈബിങ് മേഖലയിലുമുണ്ട്.

സാധാരണയായി ഡോക്ടറോടൊപ്പം നേഴ്‌സുമാരെയാണ് നമ്മള്‍ കാണാറുള്ളത്. എന്നാല്‍, മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് ഒരു മെഡിക്കല്‍ സ്‌ക്രൈബിങ് സ്‌പെഷ്യലിസ്റ്റാകും ഡോക്ടറോടൊപ്പം രോഗികളെ കണ്‍സള്‍ട്ട് ചെയ്യുന്നത്. ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതും അവര്‍ തമ്മിലുള്ള സംഭാഷണങ്ങളും ഡോക്ടറുടെ നിര്‍ദേശങ്ങളും വിലയിരുത്തലുകളും എല്ലാം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇലക്ട്രോണിക് ഹെല്‍ത്ത് റിക്കാര്‍ഡുകളാക്കി രേഖപ്പെടുത്തുന്നത് മെഡിക്കല്‍ സ്‌ക്രൈബിങ് സ്‌പെഷ്യലിസ്റ്റുകളാണ്. അതിനാല്‍ തന്നെ നിരവധി അവസരങ്ങളാണ് ആരോഗ്യമേഖലയില്‍ വരാനിരിക്കുന്നത്. ഡോക്ടര്‍മാര്‍ കുറിക്കുന്ന രോഗ വിവരങ്ങളും മരുന്നുകളുമെല്ലാം ഡിജിറ്റല്‍ ഫോമിലാക്കുന്നത് മെഡിക്കല്‍  സ്‌ക്രൈബര്‍മാരാണ്. നേഴ്സിങ് എത്രകണ്ട് സുപരിചിതമാണോ, അതിനേക്കാള്‍ ഒരുപടി കൂടെ മുകളില്‍ ട്രെന്‍ഡിങ്ങാകാനുള്ള സാധ്യതയാണ് ഇന്ന് മെഡിക്കല്‍ സ്‌ക്രൈബിങ് മേഖലയ്ക്കുള്ളത്.

ഏതൊരു മെഡിക്കല്‍ ഡോക്യുമെന്റെഷന്‍ ജോലികളിലേക്കും പോകുന്നതിന് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസമാണ് MSA മെഡിക്കല്‍ സ്‌ക്രൈബിങ് അക്കാദമി നല്‍കുന്നത്. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ സ്‌ക്രൈബിങ് (ഡി.പി.എം.എസ്) എന്ന കോഴ്സാണ് അക്കാദമി നല്‍കുന്നത്.

* Language of Medicine
* Professional English
* Med. Scribe Essentials Foundation & Medical Chart Preparation
* Fundamentals of Medical Coding
* Typing
എന്നിവയാണ് മെഡിക്കല്‍ ഡോക്യൂമെന്റേഷന്‍ ചെയ്യുന്നതിന് ആവിശ്യമുള്ള അറിവുകള്‍. ഇവയെല്ലാം 826 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രെയിനിങ് വഴി പഠിപ്പിച്ച് വിദ്യാര്‍ത്ഥിയെ ജോലിക്ക് പ്രാപ്തരാക്കുകയാണ് ഡി.പി.എം.എസ് കോഴ്‌സിന്റെ ലക്ഷ്യം.

അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യം, ഇന്‍ഡസ്ട്രിയില്‍ നിന്നും പരിശീലനം ലഭിച്ച മികച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ഉയര്‍ന്ന പ്രൊഫഷണല്‍ അദ്ധ്യാപകര്‍, 200 ഓളം കുട്ടികളെ പഠിപ്പിച്ച് ജോലിക്ക് പ്രാപ്തരാക്കിയ സ്ഥാപനം, വ്യക്തിഗത പരിശീലനം നല്‍കുന്നതിനായി ഒരു ക്ലാസ്സില്‍ 18 കുട്ടികള്‍, AC / Wi-Fi ക്ലാസ് റൂമുകള്‍, 100% പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സ്, പേഴ്‌സണാലിറ്റി ഡെവലപ്പ്‌മെന്റ് പരിശീലനം, ആകര്‍ഷകമായ ഫീസും തവണ വ്യവസ്ഥയില്‍ ഫീസ് അടക്കാമെന്നുള്ള സൗകര്യം എന്നിവ MSA മെഡിക്കല്‍ സ്‌ക്രൈബിങ് അക്കാദമിയെ വ്യത്യസ്തമാക്കുന്നു. പ്ലസ്ടു പാസായ ആര്‍ക്കും മെഡിക്കല്‍ സ്‌ക്രൈബര്‍മാരാകാം. പഠനത്തോടൊപ്പം ട്രെയിനിങ്ങും ഈ കാലയളവില്‍ മികച്ച സ്‌റ്റൈപ്പന്‍ഡും വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കാന്‍ സ്ഥാപനത്തിന് സാധിക്കുന്നുണ്ട്.

ടാര്‍ഗറ്റും പ്രഷറും ഒന്നും മെഡിക്കല്‍ സ്‌ക്രൈബിങ് മേഖലയില്‍ ഇല്ലാത്തതിനാല്‍ തന്നെ, മാനസിക സമ്മര്‍ദം ഇല്ലാതെ ജോലി ചെയ്യാമെന്നതാണ് മറ്റൊരു കാര്യം. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലിയുള്ള അപൂര്‍വ പ്രൊഫഷണല്‍ രംഗം കൂടിയാണിത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 50,000 രൂപവരെ തുടക്ക ശമ്പളത്തില്‍ ജോലി ലഭിക്കുന്ന മേഖല കൂടിയാണ് മെഡിക്കല്‍ സ്‌ക്രൈബിങ്.