Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

ഈ കോഴ്സ് പഠിച്ചാല്‍ ജോലി കിട്ടുമോ? നല്ല സാലറിയുണ്ടോ? കരിയറിന് മെച്ചമുണ്ടോ. കോഴ്സിനു ചേരും മുന്‍പേ ഓരോ വിദ്യാര്‍ത്ഥിയെയും ആശങ്കപ്പെടുത്തുന്ന ചോദ്യങ്ങളാണിത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഒരുത്തരം മാത്രം. നവലോക് അക്കാദമി. കളമശ്ശേരി-വല്ലാര്‍പാടം വ്യവസായ ഇടനാഴിയില്‍ നവലോക് അക്കാദമി കരിയറിന്റെ നവയുഗം തുറന്നിടുന്നു. ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് പോലുള്ള നൂതന വിദ്യാഭ്യാസ രംഗത്ത് ആഴത്തില്‍ അറിവും മികച്ച ബാക്കപ്പുമുള്ള സനേഷ് ശര്‍മയാണ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പു അക്കാദമിക്കു തുടക്കമിട്ടത്. പഠിച്ചിറങ്ങിയ മുഴുവന്‍ പേരും ജോലി നേടിയതോടെ ലോജിസ്റ്റിക്സ് രംഗത്തെ തിളങ്ങുന്ന താരമായി സനേഷ് ശര്‍മയും നവലോക് അക്കാദമിയും.

നവലോക് അക്കാദമി

തൊഴില്‍ മേഖലയുടെ സാധ്യതകളുടെ ആഴത്തിലുള്ള അറിവും ഒപ്പം വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സും മൂലധനമാക്കിയാണ് സനേഷ് ശര്‍മയും ഭാര്യ അപര്‍ണ സനേഷ് ശര്‍മയും നവലോക് അക്കാദമി ഓഫ് ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് അക്കാദമിയ്ക്ക് തുടക്കമിട്ടത്. അക്കാദമി തുടങ്ങിയ കളമശ്ശേരിക്കുമുണ്ട് പ്രത്യേകത. കളമശ്ശേരിവല്ലാര്‍പാടം വ്യവസായ ഇടനാഴിയും നോളജ് സിറ്റിയുമാണിവിടം. ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ് തുടങ്ങാന്‍ ഇത്തരത്തിലൊരു നഗരം മറ്റെങ്ങും കാണില്ല. ഓരോ വിദ്യാര്‍ത്ഥിയുടെയും കരിയറിനെ കുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ് സനേഷ് ശര്‍മ ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സ് തിരഞ്ഞെടുത്തത്. പ്ല്സ്ടുവും ബിരുദവും ഉള്ളവര്‍ക്ക് കോഴ്സില്‍ ചേരാം. ബിരുദധാരികള്‍ക്കായി രണ്ട് വര്‍ഷത്തെ എംബിഎ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, 12 മാസത്തെ പിജി ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ബിരുദ പഠനം പൂര്‍ത്തിയാക്കി റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കായി ഒരുവര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായി എട്ട് മാസത്തെ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നിങ്ങനെയാണ് കോഴ്സുകള്‍.

2023 ജൂണിലാണ് ആദ്യ ബാച്ചിന് തുടക്കമിട്ടത്. 34 പേരില്‍ നിന്നും ആദ്യ ബാച്ച് ആരംഭിച്ചു. ലോജിസ്റ്റിക്സ് മേഖലയിലെ കരുത്തും വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സും ഉള്ള സനേഷ് ശര്‍മ കുട്ടികള്‍ക്ക് ഒരു ഉറപ്പ് നല്‍കി. ആരും നല്‍കാത്ത ഉറപ്പ്. ജോലി കിട്ടിയില്ലെങ്കില്‍ ഫീസ് തിരികെ നല്‍കും. പകരം മറ്റൊന്നു കൂടി കുട്ടികളോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാന്‍ നിങ്ങള്‍ ഒരുങ്ങുക. പഠനങ്ങള്‍ക്കൊപ്പം ഇന്റര്‍വ്യു കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ക്ലാസുകള്‍ നല്‍കി. പഠിച്ചിറങ്ങിയ മൂഴുവന്‍ കുട്ടികള്‍ക്കും പ്ലേസ്മെന്റും കിട്ടി. ഇതോടെ ലോജിസ്റ്റിക്സ് മേഖലയിലെ മികച്ച അക്കാദമിയായി നവലോക് മാറി. പ്ലേസ്മെന്റിന്റെയും ട്രെയിനിങിന്റെയും കാര്യങ്ങള്‍ നോക്കുന്നത് സനേഷ് ശര്‍മയുടെ ഭാര്യ അപര്‍ണ സനേഷ് ശര്‍മയാണ്.

മികച്ച ക്ലാസുകള്‍, വ്യത്യസ്ഥമായ പഠന രീതി

പഠിച്ചിറങ്ങുന്നവര്‍ മികച്ച പ്രഫഷണല്‍ ആകണമെന്ന ഉറച്ച തീരുമാനത്തിലാണ് പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത്. ക്ലാസ്, പരീക്ഷ, സര്‍ട്ടിഫിക്കറ്റ് എന്ന പതിവു രീതികള്‍ക്കപ്പുറം കുട്ടികളും അധ്യാപകരും ചേര്‍ന്നുള്ള ഡിസ്‌കഷനുകളിലൂടെയും ഡിബേറ്റുകളിലൂടെയുമാണ് ക്ലാസുകള്‍ മുന്നോട്ട് പോകുന്നത്. ഒപ്പം പുതിയ സോഫ്റ്റ് വെയറുകളുടെ ഉപയോഗ രീതി, കുട്ടികളുടെ കമ്മ്യൂണിക്കേഷന്‍ വളര്‍ത്താനായി ഇംഗ്ലീഷ് ലാഗ്വേജില്‍ ദിവസേനയുള്ള പരിശീലനം, കുട്ടികളും അധ്യാപകരും ചേര്‍ന്നുള്ള ഇന്‍ഡസ്ട്രിയല്‍ സന്ദര്‍ശനങ്ങളും കോഴ്സിന്റെ ഭാഗമായുണ്ട്. പഠനത്തിന്റെ ഭാഗമായി അധ്യാപകരും വിദ്യാര്‍ത്ഥികളും രാജ്യത്തെ മികച്ച വെയര്‍ഹൗസുകളും വല്ലാര്‍പാടത്തുള്ള കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ സന്ദര്‍ശിക്കാറുണ്ട്. ഇന്റര്‍വ്യുവിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനു മോക്ക് ഇന്റര്‍വ്യുവും പരിശീലനങ്ങളും നല്‍കുന്നു. പ്രഫഷണല്‍സിന്റെ മേല്‍നോട്ടത്തിലാണ് റെസ്യൂമുകള്‍ തയാറാക്കുന്നത്.

നൂറ് ശതമാനം ജോലി!

നവലോക് ഒന്നുറപ്പ് നല്‍കുന്നു; പഠിച്ചിറങ്ങിയാല്‍ ജോലി എന്ന ഉറപ്പ്!  മികച്ച അധ്യാപനവും പ്രാക്റ്റിക്കല്‍ സെക്ഷനുകളുമാണ് നൂറ് ശതമാനം ജോലി ഉറപ്പു നല്‍കുന്നതിനു പിന്നില്‍. ലോജിസ്റ്റിക്‌സ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയ സമ്പത്തുള്ള ജ്യോതിഷ് ആണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. ഫ്‌ലിപ്പ് കാര്‍ട്ട് നെസ്ലെ പോലുള്ള സ്ഥാപനങ്ങളിലെ ഇന്‍ഡസ്ട്രിയല്‍ എക്സ്പീരിയന്‍സുള്ള ജ്യോതിഷിന്റെ ക്ലാസുകള്‍ കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമാണ്. ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍, മാര്‍ക്കറ്റിങ്, എച്ച്ആര്‍എം മേഖലയിലെ ഗവേഷകനും അധ്യാപകനുമായ മുകേഷ്, ഹൈക്കോടതി അഭിഭാഷനും ലോജിസ്റ്റിക്സ് മേഖയിലെ വിദഗ്ധനുമായ അഡ്വ. പി.ബി അബ്ദുല്‍ സമദ് എന്നിവരുടെ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.  ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്ന എംപ്ലോയബിലിറ്റിയുള്ള ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുകയാണ് ഈ കോഴ്സുകള്‍. ഒപ്പം, മികച്ച അക്കാദമിക് കരിയറുള്ളവര്‍ക്കൊപ്പം ഇന്‍ഡസ്ട്രിയിലെ പ്രമുഖരുടെ ക്ലാസുകള്‍, പുതിയ സോഫ്റ്റ് വെയറുകളുടെയും മെഷിനറികളുടെയും ഉപയോഗം തുടങ്ങിയവ. പഠന സമയത്തുള്ള ഇന്‍ഡസ്ട്രി സന്ദര്‍ശനം മികച്ച പ്രായോഗിക പരിജ്ഞാനം നല്‍കുന്നു. ഇന്‍ഡസ്ട്രിയെ പ്രമുഖരായ ആളുകളെ ക്യാമ്പസില്‍ കൊണ്ടു വരികയും അവരുടെ എക്സ്പീരിയന്‍സ് ഷെയര്‍ ചെയ്തുള്ള പഠന സമ്പ്രദായം കുട്ടികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ സഹായിക്കുന്നു.

മൊബൈല്‍ ടെക്നിഷ്യന്‍

ജോലി സാധ്യത മുന്‍നിര്‍ത്തി ലോജിസ്റ്റിക്സ് മാനേജ്മെന്റ് കോഴ്സിനു പിന്നാലെ ടെക്ക് ഡിപ്ലോമ കോഴ്സിനും സ്ഥാപനം തുടക്കമിട്ടു. മൊബൈല്‍ ടെക്നീഷ്യന്‍ കോഴ്സ് എന്ന ന്യൂജനറേഷന്‍ കോഴ്സിനാണ് തുടക്കമായത്. മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ആന്‍ഡ്രോയിഡ്, ഐ ഫോണുകളുടെ റിപ്പയറിങും സര്‍വീസിങും ഈ കോഴ്സില്‍ ഉള്‍പ്പെടുന്നു. മികച്ച ടെക്നീഷ്യന്മാരെ വാര്‍ത്തെടുക്കുന്നതോടൊപ്പം പഠിച്ചിറങ്ങുന്നവര്‍ക്ക് സ്വയം തൊഴിലോ, മൊബൈല്‍ കമ്പനികളില്‍ ജോലിയോ ഉറപ്പാക്കുന്നതാണ് ഈ കോഴ്സ്. മുന്‍നിര ബ്രാന്റുകളായ സോണി, വിവോ എന്നീ കമ്പനികളിലെ സീനിയര്‍ സര്‍വീസ് ടെക്നീഷ്യന്മാരാണ് ക്ലാസുകള്‍ നയിക്കുന്നത്.

സംരംഭകനായ വഴി

പോളിമര്‍ കെമിസ്ട്രിയില്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ സനേഷ് ശര്‍മ ജോലിയുടെ ഇടവേളയിലാണ് ബിരുദവും എംബിഎയും പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തിപരിചയത്തില്‍ നിന്നാണ് 2017ല്‍ കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപമായി ലോജിസ്റ്റിക്സ് അക്കാദമി ആരംഭിച്ചത്. രണ്ട് പ്രളയങ്ങളും കോവിഡും സംരംഭത്തെ പിടിച്ചുലച്ചു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കി. മുതിര്‍ന്ന ഫാക്കല്‍റ്റികള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ക്ലാസുകള്‍ ഹിറ്റായി. അഡ്മിഷന്‍ എടുത്ത മുഴുവന്‍ കുട്ടികളും മികച്ച വിജയത്തില്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കി. പ്രതികൂല സാഹചര്യങ്ങളിലും ഇവര്‍ക്ക് ഇന്ത്യയിലെ മുന്‍നിര കമ്പനിയില്‍ ജോലിയും ലഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനും അതുവഴി മികച്ച കരിയറും ജോലിയും ഉറപ്പാക്കാനും വേണ്ടിയാണ് സനേഷ് ശര്‍മ നവലോക് എന്ന ബ്രാന്റില്‍ കളമശ്ശേരിയില്‍ അക്കാദമി ആരംഭിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കിയ സനേഷിന്റെ സംരംഭ ജീവിതത്തിലെ പൊന്‍തൂവലാണ് നവലോക് അക്കാദമി. ഇന്ത്യക്ക് അകത്തും പുറത്തും 3,000 ലേറെ പ്രഫഷണല്‍സിനെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസമുണ്ട് സനേഷിന്. ഇതില്‍ ഏറെയും പേര്‍ മുന്‍നിര കമ്പനികളുടെ ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി ചെയ്യുന്നവരാണ്.