വിദ്യാ പ്രപഞ്ചം തുറന്ന് നബീല്‍
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ക്യാമ്പസുകള്‍. വായിക്കാനും റഫര്‍ ചെയ്യാനും വിശ്വസാഹിത്യ കൃതികളാല്‍ സമ്പന്നമായ ലൈബ്രറികള്‍. പ്രൗഢമായ ക്ലാസ് മുറികള്‍. മികവുറ്റ അധ്യാപകര്‍. നോബല്‍ പ്രൈസുകളും ബുക്കര്‍ പുരസ്‌കാരങ്ങളും അകടക്കം അറിവിന്റെ ലോകത്തില്‍ മുദ്രപതിപ്പിച്ചവര്‍ പഠിച്ചിറങ്ങിയ ക്യാമ്പസുകളില്‍ പഠിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. മികവുറ്റ വിദേശ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും പഠിക്കാന്‍ സൗകര്യമൊരുക്കുകയാണ് തിരുവനന്തപുരം സ്വദേശി മുഹമ്മദ് നബീല്‍. നബീല്‍ പിറന്നത് തിരുവനന്തപുരത്തെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം സൗദി അറേബ്യയിലാണ്. ലോകകത്തിന്റെ നാനാദിക്കുകളിലും വേരുകളുള്ള നബീല്‍ പടുത്തുയര്‍ത്തിയത് ലോകമാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അറിവിന്റെ ലോകമാണ്.
എന്‍ബിഎല്‍; അറിവിന്റെ ലോകം
ഉപരിപഠനത്തിനായി യുകെയിലെത്തിയ നബീല്‍ പഠനത്തോടൊപ്പമാണ് എഡ്യൂക്കേഷന്‍ കണ്‍സള്‍റ്റന്‍സിക്കു തുടക്കമിട്ടത്. തിരുവനന്തപുരത്ത് ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം യുകെയില്‍ എംബിഎ പഠിക്കാനായി പോയി. ഈ സമയമാണ് നബീലിന്റെ ജീവിത്തില്‍ വഴിത്തിരിവായത്. റൂം ഷെയറിങ് , കുക്കിങ് എല്ലാം പുതിയ അനുഭവം. എങ്ങനെ ജീവിക്കണം എന്ന് പഠിച്ചു. സെല്‍ഫ് കുക്ക് ചെയ്യാന്‍ പോലും പഠിച്ചത് അവിടെ വച്ചാണ്. പഠന ശേഷം മറ്റു ജോലികള്‍ ചെയ്യുന്നത് അക്കാലത്ത് പതിവായിരുന്നു. ഹോട്ടലിലും മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്തു. എംബിഎ കഴിഞ്ഞ നബീല്‍ നാട്ടിലെത്തി. ഇവിടെ കുറച്ചു നാള്‍ പരീക്ഷാ പരിശീലനങ്ങള്‍ക്കു പോയെങ്കിലും ഉപരിപഠനം എന്നതായിരുന്നു സ്വപ്നം. വീണ്ടും പിഎച്ച്ഡിയ്ക്കായി യുകെയിലെത്തി. പിജി യുകെയിലായതിനാല്‍ അടുത്ത ലെവല്‍ കോഴ്‌സ് മാത്രമേ എടുക്കാന്‍ കഴിയുമായിരുന്നുള്ളു. അങ്ങനെ പി.എച്ച്.ഡിക്ക് ജോയിന്‍ ചെയ്തു. ഈ കോഴ്‌സിന് ചേരുന്നതിന് നന്നേ ബുദ്ധിമുട്ടി. മുന്നോട്ടുള്ള കാര്യങ്ങള്‍ നോക്കാന്‍ കണ്‍സള്‍റ്റന്‍സി ഉണ്ടായിരുന്നില്ല. നാട്ടിലാണെങ്കില്‍ വിരലില്‍ എണ്ണാവുന്ന കണ്‍സള്‍റ്റന്‍സികളും. പലര്‍ക്കും എല്ലാ കാര്യങ്ങളും അറിയില്ല. യൂണിവേഴ്‌സിറ്റിയിലെ മറ്റു സ്റ്റുഡന്‍സിനെ സഹായിച്ചാണ് നബീല്‍ സ്വന്തം സംരംഭം എന്ന ആശയത്തിലേക്കെത്തുന്നത്. കണ്‍സള്‍റ്റന്‍സി വഴി വരുന്ന കുട്ടികള്‍ക്ക് പലപ്പോഴും ഫോളോ അപ്പ് കിട്ടുന്നില്ലെന്ന് മനസിലായി. ഇവര്‍ക്ക് വേണ്ട സഹായം നബീല്‍ നല്‍കി.
നബീല്‍ പഠിച്ച യൂണിവേഴ്‌സിറ്റിയില്‍ സുഹൃത്തിന് പഠനത്തിനായി സൗകര്യം ഒരുക്കി നല്‍കി. നബീലിനെ സമീപിച്ചവര്‍ക്കെല്ലാം ഓരോ യൂണിവേഴ്‌സിറ്റികളില്‍ പഠന സൗകര്യം ഒരുക്കി നല്‍കി. ഒന്നല്ല, യൂകെയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികളില്‍ മികച്ച കോഴ്‌സുകള്‍ നബീല്‍ നല്‍കി. പഠിക്കാനാണെങ്കിലും സ്ഥിരതാമസത്തിനായാലും മലയാളികളുടെ പ്രിയപ്പെട്ട ഇടം യുകെ ആണെന്ന് മുഹമ്മദ് നബീല്‍ പറയുന്നു. എളുപ്പത്തില്‍ വലിയ നൂലാമാലകളൊന്നും ഇല്ലാതെ പോകാം എന്നതും മറ്റു രാജ്യങ്ങളെയപേക്ഷിച്ച് ജോലി കിട്ടി സെറ്റിലാകാമെന്നതും യു.കെയെ പ്രീയപ്പെട്ടതാക്കുന്നു. പഠനമെല്ലാം ഒരു വിധം പൂര്‍ത്തിയാക്കിയവര്‍ പോലും എളുപ്പത്തിലുള്ള കുടിയേറ്റത്തിനായി ഇവിടെയെത്തി വീണ്ടും പഠിക്കുവാന്‍ പോലും സന്നദ്ധരാണ്. മികച്ച സാഹചര്യങ്ങള്‍ എല്ലാം ഒത്തു വന്നപ്പോള്‍ എന്‍ബിഎല്‍ എന്ന സ്ഥാപനത്തിന് മുഹമ്മദ് നബീല്‍ തുടക്കമിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സൗകര്യങ്ങളാണ് എന്‍ബിഎല്‍ മുന്നോട്ട് വെയ്ക്കുന്നത്. സുഡന്റ് വിസയിലെത്തി ഇവിടെ പഠിച്ച് ഒരു ജോലി കണ്ടെത്തി സെറ്റില്‍ ആകാനാകും. ഇതിനു പ്രധാന കാരണം മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസം ഇംഗ്ലണ്ടില്‍ താങ്ങാനാകാവുന്ന തുകയില്‍ ലഭിക്കും എന്നതാണ്. ഇവിടുത്തെ പല യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി നല്ല പ്രോഗ്രാമുകള്‍ നല്കുന്നുമുണ്ട്. ഇത് കൂടാതെ കുറഞ്ഞ തുകയില്‍ പഠിക്കുവാനായി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഗുണമേന്മയുള്ള വിഭ്യാഭ്യാസമാണ് യുകെയുടെ പ്രത്യേകത.
നാട്ടില്‍ എന്‍ബിഎല്‍ എന്ന ബിസിനസ് രജിസ്റ്റര്‍ ചെയ്താണ് ബിസിനസ് മുന്നോട്ട് കൊണ്ടു പോയത്. ആദ്യം ഒരാള്‍ക്ക് അഡ്മിഷന്‍ എടുത്തു നല്‍കി. രണ്ടാം ഘട്ടത്തില്‍ രണ്ട് സ്റ്റുഡന്റ്‌സായി. പിന്നീട് കുട്ടികളുടെ എണ്ണം ഉയര്‍ന്നു. നൂറോളം കുട്ടികള്‍ക്ക് യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റകളില്‍ പ്രവേശം ശരിയാക്കി നല്‍കി. ഈ സമയത്താണ് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത്. ചൈനയില്‍ നിന്നും പടര്‍ന്നു പിടിച്ച കോവിഡ് യുകെയിലുമെത്തി. ആയിരങ്ങള്‍ മരണപ്പെടുന്ന സമയത്ത് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. എല്ലാ കുട്ടികളെയും നബീല്‍ സംരക്ഷിച്ചു. താമസ സൗകര്യം ഒരുക്കി. കൃത്യമായി ഭക്ഷണം നല്‍കി. 3,000 പേര്‍ക്കാണ് നബീല്‍ സുരക്ഷയൊരുക്കി നല്‍കിയത്.
സേവനങ്ങള്‍ ചെറുതല്ല
മറ്റു ഏജന്‍സികളില്‍ നിന്നും വ്യത്യസ്ഥമാണ് എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ നല്‍കുന്ന സേവനങ്ങള്‍. 2018ല്‍ തുടക്കമിട്ട സ്ഥാപനം ഇന്ന് ലോകത്തെ ഏത് രാജ്യത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ക്ക് ആവശ്യമായ കോഴ്‌സുകള്‍ ഒരുക്കി നല്‍കുന്നു. ഒപ്പം, അവര്‍ക്ക് വേണ്ട സേവനങ്ങളും നല്‍കുന്നു. തുടക്കം യുകെ, കാനഡ, ജര്‍മനി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലായിരുന്നു. എന്നാല്‍, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സര്‍വീസും ചെയ്തു നല്‍കുന്നു.
സ്റ്റുഡന്‍സിന് യൂണിവേഴ്‌സിറ്റികളില്‍ കോഴ്‌സ് ഓഫര്‍ ചെയ്തു അഡ്മിഷന്‍ നല്‍കുന്നതിനപ്പുറം ഒട്ടേറെ സേവനങ്ങളും ചെയ്തു നല്‍കുന്നുണ്ട്. ഇത് തന്നെയാണ് എന്‍ബിഎല്‍ ഇന്റര്‍നാഷണനിലെ വേറിട്ട് നിര്‍ത്തുന്നത്. സൗജന്യ കൗണ്‍സിലിങില്‍ നിന്നും തുടങ്ങുന്നു സേവനങ്ങള്‍. എഡ്യൂക്കേഷണല്‍ ലോണ്‍ നേടാനുള്ള അസിസ്റ്റന്‍സ്, കോഴ്‌സും രാജ്യവും ഒപ്പം യുണിവേഴ്‌സിറ്റിയും കോളജും തെരഞ്ഞെടുക്കാനുള്ള സൗകര്യങ്ങള്‍, അഡ്മിഷന്‍ സേവനങ്ങള്‍ എന്നിവ നല്‍കുന്നു. ഇത് മാത്രമല്ല, വിസ ഡോക്യുമെന്റേഷന് വേണ്ട സര്‍വീസുകളും ഫോറക്‌സും വിമാന ടിക്കറ്റുകളും നല്‍കുന്നുണ്ട്. അതാത് രാജ്യത്തെത്തി കഴിഞ്ഞാല്‍ അവിടെ നിന്നും വിദ്യാര്‍ത്ഥികളെ താമസ സൗകര്യം ഏര്‍പ്പാടാക്കിയ സ്ഥലത്ത് എത്തിക്കുകയും പിന്നാലെ ക്യാമ്പസില്‍ എത്തിക്കുന്നതിനുള്ള സേവനങ്ങളും നല്‍കുന്നു. വിദ്യാര്‍ത്ഥികളായെത്തുന്ന പലരും പാര്‍ട്ടൈം ജോലി നോക്കുന്നവരായിരിക്കും. അവര്‍ക്ക് ജോലിക്കുള്ള അസിസ്റ്റന്‍സും നല്‍കുന്നു. ഇത് മാത്രമല്ല, വിദേശ പഠനം സ്വപ്നം കാണുന്നവര്‍ക്ക് ഓരോ രാജ്യങ്ങളും നിര്‍ദേശിച്ചിരിക്കുന്ന ഭാഷാ പഠനങ്ങള്‍ക്കുള്ള സൗകര്യങ്ങളും ചെയ്തു നല്‍കുന്നു. ഐഇഎല്‍ടിഎസ്/ പിടിഇ/ ടോഫല്‍, ജിആര്‍ഇ, ജിമാറ്റ് കോച്ചിങ് എന്നിവയും നല്‍കുന്നു.
എന്തുകൊണ്ട് യുകെ
താങ്ങാനാകുന്ന വിദ്യാഭ്യാസ ചെലവുകള്‍, സ്റ്റുഡന്റ് വിസയിലെത്തി ഇവിടെ പഠിച്ച് ഒരു ജോലി കണ്ടെത്തി സെറ്റിലാകാനാകുമെന്നതുമാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും യുകെയെ വ്യത്യസ്ഥമാക്കുന്നത്. ഇതിനു പ്രധാന കാരണം മികച്ച അന്താരാഷ്ട്ര വിദ്യാഭ്യാസം ഇംഗ്ലണ്ടില്‍ താങ്ങാനാകാവുന്ന ഫീസില്‍ ലഭിക്കും എന്നതാണ്. ഇവിടുത്തെ പല യൂണിവേഴ്‌സിറ്റികളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി നല്ല പ്രോഗ്രാമുകള്‍ നല്കുന്നുമുണ്ട്. ഇത് കൂടാതെ കുറഞ്ഞ തുകയില്‍ പഠിക്കുവാനായി ഗവണ്‍മെന്റ് സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഗുണമേന്മയുള്ള വിഭ്യാഭ്യാസമാണ് യുകെയുടെ പ്രത്യേകത. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ് തുടങ്ങിയ സ്ഥലങ്ങളിലുള്ള യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ അഡ്മിഷന്‍ നല്‍കുന്നുണ്ട്.
യുകെയെ പ്രിയപ്പെട്ട രാജ്യമാക്കി മാറ്റുന്നതില്‍ പ്രധാന പങ്ക് ഇവിടുത്തെ എളുപ്പത്തിലുള്ള വിസ നടപടികളും അഡ്മിഷനുമാണ്. മികച്ച ജീവിത നിലവാരമാണ് യുകെ വാഗ്ദാനം ചെയ്യുന്നത്. ചരിത്രപരമായും സാംസ്‌കാരികമായും ഉയര്‍ന്നു നില്‍ക്കുന്നവയാണ് ഇവിടുത്തെ മിക്ക നഗരങ്ങളും. പുതിയ ആളുകളെ പരിചയപ്പെടുക, ഷോപ്പിങ് , ഭക്ഷണ ഓപ്ഷനുകള്‍, വിനോദത്തിനുള്ള കാര്യങ്ങള്‍, മേളകള്‍ എന്നിങ്ങനെ ഇവിടുത്തെ ജീവിതം ഊര്‍ജസ്വലമായി നിര്‍ത്തുന്ന നിരവധി കാര്യങ്ങളുണ്ട്. മികച്ച ആരോഗ്യ സംവിധാനമാണ് യുകെയുടെ മറ്റൊരു പ്രത്യേകത. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒന്നായ ഇത് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് എന്നും അറിയപ്പെടുന്നു. സാര്‍വത്രിക ആരോഗ്യ പരിരക്ഷാ സംവിധാനമായ ഇതില്‍, ഇവിടെ വസിക്കുന്ന, ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ള എല്ലാവര്‍ക്കും പരിരക്ഷ പ്രയോജനപ്പെടുത്താം. യുകെയിലെത്തിയാല്‍ മറ്റൊരു മെച്ചം യാത്രകളാണ്. നിങ്ങള്‍ക്ക് സാധുതയുള്ള യുകെ വിസ ഉണ്ടെങ്കില്‍, ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 25 രാജ്യങ്ങളോളം സന്ദര്‍ശിക്കുവാന്‍ കഴിയും. സെര്‍ബിയ, ഫിലിപ്പൈന്‍സ്, മോണ്ടമെഗ്രോ, നോര്‍ത്ത് മാര്‍സിഡോണിയ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, ജോര്‍ജിയ, അല്‍ബേനിയ,സിംഗപ്പൂര്‍, പെറു, ബഹാമാസ്, മെക്‌സിക്കോ തുടങ്ങിയവ ഈ രാജ്യങ്ങളില്‍ ചിലതു മാത്രമാണ്.
ജോലി സാധ്യതകളുടെ നാടാണ് യുകെ എന്നു നിസംശയം പറയാം. ഏതു തരത്തിലുള്ള ജോലികള്‍ ചെയ്യുവാനും ഇവിടെയെത്തിയാല്‍ ആളുകള്‍ സന്നദ്ധരാണ് എന്നതു മാത്രമല്ല, ഇഷ്ടം പോലെ അവസരങ്ങളും ഇവിടെയുണ്ട്. വ്യവസായങ്ങളും സാങ്കേതിക വിദ്യകളും വളരുന്നതിനൊപ്പം തന്നെ ജോലിക്കുള്ള സാഹചര്യങ്ങളും കൂടുന്നു. ചെയ്യുന്ന ജോലിക്ക് മികച്ച ശമ്പളം, അവധിയും മറ്റു ആനുകൂല്യങ്ങളും തുടങ്ങിയ കാര്യങ്ങളും ഇവിടെ ലഭിക്കുന്നു.
മികവുറ്റ കാനഡ
ലോകം അംഗീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കാനഡയുടെ ഏറ്റവും വലിയ പ്രത്യേകത. മൂന്നു വര്‍ഷം വരെയുള്ള സ്റ്റേബാക്കും കാനഡ ഉറപ്പു നല്‍കുന്നു. പിആര്‍ ഫ്രണ്ട്‌ലി ആണ് എന്നതാണ് കാനഡ ഓഫര്‍ ചെയ്യുന്ന മറ്റൊരു സേവനം. പഠനം കഴിഞ്ഞു നീണ്ട ഇടവേളയുള്ളവര്‍ക്ക് പഠനം പുനരാരംഭിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രായമായവര്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണിത്. മികച്ച പാര്‍ട്ടൈം ജോലികളും മികച്ച ഇന്റേണ്‍ഷിപ്പും രാജ്യം വാഗ്ദാനം ചെയ്യുന്നു.
സൂപ്പറാണ് ജര്‍മനി !
വിദ്യാഭ്യാസത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ജര്‍മനി. സൗജന്യ വിദ്യാഭ്യാസം പോലും ജര്‍മനി ഒരുക്കി നല്‍കുന്നു. മാസ സ്‌റ്റൈപന്റോടെ വൊക്കേഷണല്‍ പഠന പദ്ധതിയും രാജ്യം വാഗ്ദാനം ചെയ്യുന്നുണ്ട്. സ്പൗസ് വിസയില്‍ പഠിക്കാനുള്ള സൗകര്യങ്ങളും എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ ചെയ്തു നല്‍കുന്നു. രാജ്യത്തെ മികച്ച സുരക്ഷയാണ് കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നത്. ടെന്‍ഷനില്ലാതെ ജര്‍മനിയില്‍ പഠിക്കാനാകും. കോഴ്‌സുകള്‍ ഏറെയും ഡബ്ല്യുഎച്ച്ഒയും യുനെസ്‌കോയും അംഗീകരിച്ചവയുമാണ്. ജര്‍മന്‍ ആണ് ഭാഷയെങ്കിലും ഇംഗ്ലീഷില്‍ പഠനം നടത്താനാകും. 17,000 ല്‍ അധികം ഡിഗ്രി പ്രോഗാമുകളാണ് ഇവിടെയുള്ളത്. പഠനം കഴിഞ്ഞ ശേഷം ഒന്നര വര്‍ഷം ജോലി തേടാനുള്ള വിസ അനുമതിയും രാജ്യം വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നു. ജര്‍മനിയിലെ ഐടി, എന്‍ജിനീയറിങ് മേഖലയ്ക്ക് മറ്റു രാജ്യങ്ങളിലും മികച്ച ഡിമാന്റ് ഉണ്ട്. ഒപ്പം, ജര്‍മന്‍ എന്ന ഭാഷയും കൂടി പഠിക്കാനവസരവും ലഭിക്കും.
യൂണിവേഴ്‌സിറ്റികളുടെ ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയ എന്ന രാജ്യം ചെറുതെങ്കിലും അറിയപ്പെടുന്ന എട്ട് യൂണിവേഴ്‌സിറ്റികളാണ് ഇവിടെയുള്ളത്. വേള്‍ഡ് ക്ലാസ് എഡ്യുക്കേഷന്‍ ലഭിക്കുന്ന രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ. പഠന ശേഷം വര്‍ക്ക് പെര്‍മിറ്റിനും രാജ്യം അവസരം ഒരുക്കിയിട്ടുണ്ട്. ജോലിക്കായി എത്തുന്നവരേക്കാളും പഠിക്കാനെത്തുന്നവര്‍ക്കാണ് രാജ്യം ഏറ്റവും കൂടുതല്‍ സേവനങ്ങളും വിസ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. കേരളം പോലെ തന്നെയാണ് ഇവിടുത്തെ കാലാവസ്ഥയെന്നതും മറ്റൊരു പ്രത്യേകതയാണ്. രണ്ട് വര്‍ഷത്തെ പഠനത്തിന് 2 വര്‍ഷത്തെ സ്റ്റേ ബാക്കും രാജ്യം നല്‍കുന്നു. മാര്‍ക്കറ്റിങ്, എന്‍ജിനീയറിങ്, നേഴ്‌സിങ്, ബിസിനസുകള്‍ക്ക് ഏറ്റവും മികച്ച കോഴ്‌സുകളാണ് ഓസ്‌ട്രേലിയയിലുള്ളത്.
പഠിക്കാം ലോക രാജ്യങ്ങളില്‍
ഒന്നും രണ്ടുമല്ല, നിരവധി ലോക രാജ്യങ്ങളില്‍ പഠിക്കാനുള്ള സൗകര്യങ്ങള്‍ എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ ഒരുക്കി നല്‍കുന്നു. ബ്രിട്ടനോട് ചേര്‍ന്നു കിടക്കുന്ന അയര്‍ലന്റിലും പഠന സൗകര്യം ഒരുക്കി നല്‍കുന്നു. ബിസിനസ്, ഐടി, ഹെല്‍ത്ത്-സേഫ്റ്റി, നിയമം, സയന്‍സ് എന്നീ വിഷയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ഇവിടെ നിന്നും നേടാം. ഏറ്റവും മികച്ച സാമ്പത്തിക രാജ്യമായ മലേഷ്യ, ന്യൂസിലന്റ്, സിംഗപ്പൂര്‍, യുഎഇ, ഫ്രാന്‍സ് തുടങ്ങി ലോകത്തെവിടെയുമുള്ള രാജ്യങ്ങളിലും എന്‍ബിഎല്‍ ഇന്റര്‍നാഷണല്‍ പഠന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നു. ചില രാജ്യങ്ങളില്‍ സ്പൗസ് വിസ സൗകര്യവും ഉണ്ട്. ഇതിനുള്ള സേവനങ്ങളും നല്‍കുന്നു. കാനഡ, സ്വീഡന്‍, ഫിന്‍ലന്റ്, നെതല്‍ലന്റ്, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളാണ് സ്പൗസ് വിസ നല്‍കുന്നത്.
ജീവിതം പരുവപ്പെടുത്തിയ കോളജ് കാലം
നബീല്‍ തിരുവനന്തപുരത്താണ് ജനിച്ചെങ്കിലും കുട്ടിക്കാലം മുഴുവന്‍ സൗദി അറേബ്യയിലായിരുന്നു. പ്ലസ്ടു കഴിഞ്ഞ ശേഷമാണ് കേരളത്തിലേക്കെത്തുന്നത്. ഡിഗ്രി പഠനം കേരളത്തിലാക്കാനായിരുന്നു തീരുമാനം. തലസ്ഥാനത്തെ പ്രധാന കോളജിലെ മൂന്നു വര്‍ഷത്തെ ഡിഗ്രിക്കാലം ജീവിതം തന്നെ മാറ്റി മറിച്ചു. നിയന്ത്രിത രാജ്യമായ സൗദിയിലെ ജീവിത സാഹചര്യത്തേക്കാള്‍ വ്യത്യസ്ഥമായിരുന്നു കേരളത്തിലെ ജീവിതം. എസ്എന്‍ കോളജിലായിരുന്നു പഠനം. കോളജിലെ ആദ്യ ക്ലാസ് മുതല്‍ വളരെ പ്രശ്‌നമായി. കമ്മ്യൂണിക്കേഷനായിരുന്നു ഏറ്റവും വലിയ പ്രശ്‌നമായത്. പതിയെ കുട്ടികളുമായി അടുത്തു തുടങ്ങി. കോളജില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരുന്നെന്ന് നബീല്‍ ഓര്‍മിക്കുന്നു. കുട്ടികളോട് നേരിട്ട് സംസാരിക്കാനായി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിച്ചു. ഓരോ ക്ലാസുകളിലും കയറി പ്രസംഗിച്ചു. ഏഴ് വോട്ടുകള്‍ക്കു പരാജയപ്പെട്ടെങ്കിലും ജീവിതത്തില്‍ ഈ പരാജയം ജയമായി മാറി. കമ്മ്യൂണിക്കേഷന്‍ മെച്ചപ്പെട്ടു. ഈ കമ്മ്യൂണിക്കേഷനാണ് ലോകത്തിലെ അറിയപ്പെടുന്ന ബ്രാന്റ് എന്‍ബിഎല്ലിന്റെ പിറവിയിലേക്കും അതിന്റെ വളര്‍ച്ചയിലേക്കും നയിച്ചത്.
സിവില്‍ സര്‍വീസ് എന്ന സ്വപ്നം
മികച്ച അക്കാദമിക് കരിയര്‍ കെട്ടിപ്പടുക്കുന്ന മുഹമ്മദ് നബീലിന് സിവില്‍ സര്‍വീസ് ആയിരുന്നു ലക്ഷ്യം. ഡിഗ്രിക്കു ശേഷം സിവില്‍ സര്‍വീസ് മോഹവുമായി ഡല്‍ഹിയിലെത്തി. മികച്ച കോച്ചിങ് സെന്ററില്‍ പരീക്ഷാ പരിശീലനം ആരംഭിച്ചു. അവിടെ നടത്തിയ പരീക്ഷകളില്‍ 8,000 ആയിരുന്ന ആദ്യ സമയങ്ങളിലെ റാങ്ക്. പഠനം ഗൗരവമായപ്പോള്‍ റാങ്ക് നൂറില്‍ താഴെയെത്തി. സ്വന്തമായി ഒരു സംരംഭം എന്ന മനസിലെ സ്വപ്നമാണ് തിരികെ കേരളത്തിലെത്തിച്ചതും പിന്നാലെ എംബിഎയ്ക്കായി യുകെയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചതും.
ലോകമാകെ വളര്‍ന്ന എന്‍ബിഎല്‍
നബീല്‍ എന്ന സ്വന്തം പേരില്‍ നിന്നും സബീലയെന്ന ഉമ്മയുടെ പേരില്‍ നിന്നുമാണ് എന്‍ബിഎല്‍ എന്ന പേരിലേക്കെത്തിയത്. ഒറ്റയ്ക്കു തുടങ്ങിയ എന്‍ബിഎന്‍ ഇന്ന് ലോകമാകെ വളര്‍ന്നു കിടക്കുന്നു. ലണ്ടനില്‍ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നാണ് എന്‍ബിഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ന് തിരുവനന്തപുരം, അങ്കമാലി, ചങ്ങനാശ്ശേരി, തിരുവല്ല എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നിട്ടുണ്ട്. 55 പേര്‍ക്ക് നേരിട്ടും 250 ഓളം പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുന്നുണ്ട്.
വരുന്നു എന്‍ബിഎല്‍ അക്കാദമി
സിവില്‍ സര്‍വീസിന് പോയപ്പോള്‍ മുതല്‍ നബീലിന്റെ മനസിലുള്ള ആഗ്രഹമാണ് സിവില്‍ സര്‍വീസ് അക്കാദമി. സിവില്‍ സര്‍വീസ് പരിശീലനങ്ങള്‍, പരീക്ഷാ പരിശീലനങ്ങള്‍, സ്‌കില്‍ ഡെവലപ്പ്‌മെന്റ്, മെന്ററിങ് എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ഡെവലപ്പ് ചെയ്യാനും മത്സര പരീക്ഷകളെ ഭയമില്ലാതെ നേരിടാനും കരുത്തേകുന്ന അക്കാദമിയാണ് ലക്ഷ്യം. ഇതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരവും കോട്ടയവും കേന്ദ്രമാക്കിയാണ് അക്കാദമി പ്രവര്‍ത്തിക്കുക.
കരുത്താണ് കുടുംബം
മുഹമ്മദ് നബീലിന്റെ ഓരോ വളര്‍ച്ചയ്ക്കു പിന്നിലും കുടുംബം നല്‍കിയ പിന്തുണയും കരുത്തുമാണ്. സൗദിയില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നബീലിന് മറ്റു രാജ്യങ്ങളിലേക്ക് ബിരുദ പഠനത്തിന് അവസരങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ബിരുദം കേരളത്തില്‍ വേണമെന്ന നബീലിന്റെ ആഗ്രഹത്തിന് കുടുംബം പൂര്‍ണ പിന്തുണ നല്‍കി. പിതാവ് അബ്ദുല്‍ റഹിം ഓരോ ചുവടുവെപ്പിനും ഒപ്പം നിന്നു. ബ്രാന്റ് പടുത്തുയര്‍ത്തുന്നതിനു പിന്നിലും പിതാവ് നല്‍കിയ പിന്തുണയും പ്രോത്സാഹനവും മറക്കാനാവില്ലെന്ന് നബീല്‍ തന്നെ പറയുന്നു. ഉമ്മ സബീലയും നബീലിന്റെ എല്ലാം കാര്യങ്ങള്‍ക്കും ഒപ്പമുണ്ട്.