Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

യൂറോപ്യന്‍ രാജ്യങ്ങളില്‍ എവിടെയെങ്കിലും നല്ലൊരു ഒരു ജോലി. മികച്ച പ്രഫഷനുള്ള ഒരു വ്യക്തിയുമായി വിവാഹം. ഫാമിലിയായി ആ രാജ്യത്ത് സെറ്റില്‍ ആവുക. ഒരു ശരാശരി കുടുംബത്തിലെ നഴ്‌സുമാരുടെയും നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെയും സ്വപ്നമാണിത്. ഈ സ്വപ്നത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ അടുപ്പിക്കുന്ന ഒരു സംരംഭകയുണ്ട് ഇങ്ങ് കേരളത്തില്‍. കൃത്യമായിപ്പറഞ്ഞാല്‍ സംസ്ഥാനത്തിന്റെ ഹൃദയഭാഗത്ത്, അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍. സ്വന്തം പേരില്‍ ലാംഗ്വേജ് അക്കാദമി നടത്തുന്ന യുവ സംരംഭക, നീതു ബോബന്‍. പറഞ്ഞുവരുന്നത് നീതൂസ് ലാംഗ്വേജ് അക്കാദമിയെപ്പറ്റിയാണ്. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ജോലി നേടുന്നതിന് അടിസ്ഥാനമായ ഭാഷാ പ്രാവീണ്യത്തിന്റെ കടമ്പ കടക്കാന്‍ ഏവരെയും സഹായിക്കുന്ന സ്ഥാപനം. ചുരുങ്ങിയ കാലം കൊണ്ട് ഉദ്യോഗാര്‍ഥികളുടെ മനസ്സില്‍ പതിഞ്ഞ നീതൂസ് ലാംഗ്വേജ് അക്കാദമി, വിശ്വാസീയതകൊണ്ടും മികച്ച വിജയശതമാനം കൊണ്ടും എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്.

ഒരു നേഴ്‌സായി തന്റെ കരിയര്‍ ആരംഭിച്ച വ്യക്തിയാണ് നീതു ബോബന്‍. വിദേശ ജോലിയും സ്വപ്നം കണ്ട് IELTS പഠിക്കാനെത്തിയ നീതുവിന് താരതമ്യേന പഠനം എളുപ്പമായിരുന്നു. സഹപാഠികള്‍ക്ക് തന്റെ വിജയ ഫോര്‍മുല പകര്‍ന്നുകൊടുത്തപ്പോഴാണ് തന്റെയുള്ളിലെ അദ്ധ്യാപികയെ നീതു തിരിച്ചറിയുന്നത്. നീതുവിന്റെ ടിപ്സ് ലഭിച്ചവര്‍ IELTS എന്ന കടമ്പ നിഷ്പ്രയാസം കടന്നതോടെ പ്രശംസകള്‍ കൊണ്ട് നീതുവിനെ മൂടി. ഇതില്‍നിന്ന് ലഭിച്ച ആത്മവിശ്വാസത്തെ കൈമുതലാക്കി അദ്ധ്യാപനം തിരഞ്ഞെടുക്കുകയും നിരവധി പേരുടെ വിജയത്തിന്റെ സംതൃപ്തിയും സന്തോഷവും നുകരുകയാണ് ഇന്ന് നീതു ബോബന്‍. വിരലിലെണ്ണാവുന്ന വിദ്യാര്‍ത്ഥികളുമായി തുടങ്ങിയ സംരംഭം അധികം വൈകാതെ 17 വിദ്യാര്‍ഥികളിലേക്ക് വളര്‍ന്നു. അവരില്‍ നിന്നും ലഭിച്ച വിജയത്തിന്റെ ഊര്‍ജ്ജം സംരംഭകയാത്രയില്‍ അടിത്തറയായി. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോഴും ക്വാളിറ്റി ഒട്ടും കുറച്ചില്ല നീതു. ടീച്ചിങിനായി പുതിയ അദ്ധ്യാപകരെ നിയമിക്കുകയും ചെയ്തതോടെ നീതൂസ് അക്കാദമി ഒരു സംരംഭമായി വളര്‍ന്നു.

IELTS മാത്രമായിട്ടായിരുന്നു നീതൂസ് അക്കാദമിയുടെ തുടക്കം. പിന്നീട് PTE, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷാ കോഴ്സുകള്‍ കൂടെ കൂട്ടിച്ചേര്‍ത്തു. കോഴ്സുകളെ കാലാവധിയുടെ അടിസ്ഥാനത്തില്‍ പ്ലാറ്റിനം, ഡയമണ്ട്, ഗോള്‍ഡ് എന്നിങ്ങനെ തിരിച്ചു. ബാച്ചുകള്‍ തിരിച്ചുള്ള ചിട്ടയായ പരിശീലനമാണ് മറ്റൊരു പ്രത്യേകത. ഒരു ബാച്ച് ആരംഭിച്ചുകഴിഞ്ഞാല്‍ ഇടക്ക് അഡ്മിഷന്‍ നല്‍കാറില്ല. പിന്നീട് എത്തുന്നവര്‍ക്ക് അടുത്ത ബാച്ച് ആരംഭിക്കുമ്പോഴായിരിക്കും പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കോഴ്സിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നതോടൊപ്പം ക്വാളിറ്റി നിലനിര്‍ത്താനും ഇതിലൂടെ സാധിക്കുന്നു.

കോവിഡിന് മുന്നില്‍ ലോകം പകച്ചുനിന്നപ്പോള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലാക്കുകയാണ് നീതു ചെയ്തത്. ഇതോടെ സൗകര്യപ്രദമായ സമയത്ത് ക്‌ളാസുകള്‍ അറ്റന്‍ഡ് ചെയ്യാമെന്നുള്ള മേന്മയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. ഇതോടൊപ്പം തന്നെ, നീതുസ് അക്കാദമി ഇന്ന് വലിയൊരു സ്ത്രീ സംരംഭം കൂടിയാണ്. രണ്ടായിരത്തോളം വിദ്യാര്‍ഥികളും 200ല്‍ പരം അധ്യാപകരും അടങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബമാണ് ഈ സംരംഭം. അദ്ധ്യാപകര്‍ക്ക് പുറമേ 100ല്‍ പരം അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങള്‍ക്കും സ്ഥാപനം തൊഴില്‍ നല്‍കുന്നു. ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്ന നിരവധിപേര്‍ക്ക് താങ്ങാവുകയാണ് നീതുസ് അക്കാദമി.

ELTS - Platinum - (3 month), Diamond (2 month), Gold (1 month), 
PTE - Diamond (2 month), Gold (1 month), Nclex RN - (4 month) , UK vi IELTS - (2 weeks), UK vi IELTS - (1 month)
German  A1, German A2 (30 days), German B1, German B2 - (45 days)
French  A1, French A2 (30 days), French B1, French B2 - (45 days)
എന്നിങ്ങനെ വിപുലമായ കോഴ്‌സുകളാണ് സ്ഥാപനം നല്‍കുന്നത്. മികച്ച വിജയ ശതമാനവും ആകര്‍ഷകമായ ഫീസും നീതുസ് ലാങ്ങ്വേജ് അക്കാദമിയെ രംഗത്ത് ഒന്നാമതാക്കുന്നു...