Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

തിരക്കേറിയ ഇടപ്പള്ളി നഗരം. ചിങ്ങമാസപ്പൊരിവെയില്‍, ഉച്ചിയിലേക്ക് ആഴ്ന്നിറങ്ങുന്തോറും വിശപ്പിന്റെയും ദാഹത്തിന്റെയും കാഠിന്യവും കൂടി വന്നു.  ഇന്‍സ്റ്റഗ്രാമില്‍ സേവ് ചെയ്തു വെച്ച, ഫുഡ്വ്‌ലോഗര്‍മാരുടെ പെയ്ഡ് സജഷന്‍സെല്ലാം പാടേ അവഗണിച്ച്, തൊട്ടടുത്ത് കണ്ട ബിരിയാണി കടയിലേക്ക് കയറി. അമിത പ്രതീക്ഷയുടെ ഭാരം ഒന്നുമില്ലാതെ, ഒരു ബിരിയാണി ഓര്‍ഡര്‍ ചെയ്തു. പക്ഷെ, ആ ബിരിയാണി ശരിക്കും ഞെട്ടിച്ചു. മസാലയുടെ അധിപ്രസരം ഒന്നുമില്ലാതെ, തനത് ശൈലിയിലുള്ള നാടന്‍ ബിരിയാണി. എസന്‍സുകളുടെയും ആര്‍ട്ടിഫിഷ്യല്‍ കളറിന്റെയും മസാലകളുടെയുമൊക്കെ ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന ബിരിയാണികള്‍ക്കിടയില്‍ നിന്നും, വളരെ വ്യത്യസ്തമായ ഒരു ബിരിയാണി, പഴമയുടെ രുചി. വയറും മനസും നിറഞ്ഞ് അവിടെ നിന്നിറങ്ങുമ്പോള്‍, സുഹൃത്തുക്കള്‍ക്ക് സജസ്റ്റ് ചെയ്യാനായി ബോര്‍ഡിലെ പേര് ഒന്നുകൂടി ആവര്‍ത്തിച്ചു വായിച്ചു നോക്കി...'സാദ് ബിരിയാണി'.

പിന്നീട് സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കുമൊക്കെ അവിടുത്തെ സ്ഥിരം വിസിറ്ററായി. ഓരോ തവണ അവിടെ പോകുമ്പോഴും ബിരിയാണിയുടെ റെസിപ്പിയും പിന്നാമ്പുറക്കഥകളും അറിയാനുള്ള മോഹം കൂടി വന്നു. അങ്ങനെയാണ് സാദിന്റെ സ്ഥാപകരായ  റെനീഷിനെയും സജ്മലിനെയും പരിചയപ്പെടുന്നത്. അപ്പോഴാണ്, സാദ് ബിരിയാണിക്ക് ഒരു പാരമ്പര്യത്തിന്റെ കഥ പറയാനുണ്ടെന്ന് അറിയുന്നത്... 30 വര്‍ഷം പഴക്കമുള്ള കഥ! മൂവാറ്റുപുഴയിലാണ് കഥ തുടങ്ങുന്നത്. റെനീഷിന്റെ പിതാവ് നസീറും സുഹൃത്ത് ബഷീറിക്കയും ചേര്‍ന്ന് തുടങ്ങിയ ഒരു തട്ടുകടയാണ്, പലവഴികളിലൂടെ സഞ്ചരിച്ച് ഇന്ന് സാദ് ബിരിയാണിയായി, ഇടപ്പള്ളിയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. മുപ്പത് വര്‍ഷം മുന്‍പ്, കാറ്ററിങ് സര്‍വീസൊന്നും അത്ര പ്രചാരത്തില്‍ ഇല്ലാത്ത കാലത്ത് പോലും, തട്ടുകടയോടൊപ്പം തന്നെ കാറ്ററിങ്ങും നടത്തികൊണ്ട് പോയിട്ടുണ്ട് ഇവര്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ, റെനീഷ് പിതാവിനോടൊപ്പം ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അപ്പോഴൊന്നും ഇതിനെ വലിയൊരു ബിസിനസ് സാധ്യതയായി പരിഗണിക്കുകയോ മുന്നോട്ടു കൊണ്ടുപോകണമെന്ന തീരുമാനമോ ഉണ്ടായിരുന്നില്ല. 

ഡിഗ്രി പഠനശേഷം, എറണാകുളത്ത് ഒരു പ്രൊഫഷണല്‍ കോഴ്‌സിന് ചേര്‍ന്നപ്പോഴാണ്, കൈയ്യിലുള്ള വജ്രത്തിന്റെ വില മനസ്സിലാക്കുന്നതും മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുന്നതും. കാറ്ററിങ്ങിനായി ഉണ്ടാക്കുന്ന ആഹാരം തന്നെയാണ് കോളേജിലും കൊണ്ടുപോയിരുന്നത്. ഭക്ഷണ പൊതികള്‍ പങ്കിട്ടെടുത്തിരുന്ന സുഹൃത്തുക്കളാണ്, ഈ വഴി തന്നെ പിന്തുടര്‍ന്ന് കൂടെ എന്ന ചോദ്യം ആദ്യം ഉന്നയിക്കുന്നത്. അങ്ങനെയാണ് 'ഇലാഹിയ കാറ്ററിങ്' എന്ന ലേബലിലേക്ക് വഴിമാറുന്നത്. പിതാവ് മകനായി വഴി മാറി കൊടുത്തതോടെ ബിസിനസിന്റെ പൂര്‍ണ്ണ പ്രാതിനിധ്യം റെനീഷ് ഏറ്റെടുത്തെങ്കിലും ബഷീറിക്കയെയും ചേര്‍ത്തുപിടിച്ചു. തട്ടുകടയില്‍ നിന്നും തുടങ്ങിയ സംരംഭം, ഇതിനോടകം തന്നെ ഒരു ഹോട്ടലായി രൂപം മാറിയിരുന്നു. ഹോട്ടല്‍ പിന്നീട്, ഇലാഹിയ ആര്‍ട്‌സ് കോളേജിലെയും, ഇലാഹിയ എന്‍ജിനീയറിങ് കോളേജിലെയും കാന്റീന്‍ ആയി വളര്‍ന്നു. അവിടെ നിന്നാണ്, ഇലാഹിയ കാറ്ററിങ് പൂര്‍ണ്ണരൂപം പ്രാപിച്ചത്.

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇവരുടെ പേരും പെരുമയും മൂവാറ്റുപുഴയുടെ അതിര്‍ വരമ്പുകളും കടന്ന്, എറണാകുളത്തിന്റെ നാനാഭാഗത്തും വ്യാപിച്ചു. യാതൊരുവിധ പെയ്ഡ് പ്രമോഷനുകളും ഇല്ലാതെയായിരുന്നു ഇവരുടെ വളര്‍ച്ച. കഴിച്ചറിഞ്ഞ നാവുകളില്‍ നിന്നും, വായ്‌മൊഴിയായി കേട്ടറിഞ്ഞാണ് ഇലാഹിയയും ഇവിടുത്തെ ബിരിയാണിയും പ്രചാരത്തിലായത്. ഇലാഹിയ കാറ്ററിങില്‍, ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള ഐറ്റമായിരുന്നു ബിരിയാണി. 30 വര്‍ഷം മുന്‍പ് ഉണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടാണ് ഇപ്പോഴും ഫോളോ ചെയ്യുന്നത്. ബഷീറിക്ക തന്നെയാണ് പ്രധാന കുക്കും. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്നവരാണ് ഇവിടുത്തെ ഓരോ സ്റ്റാഫും. 

കല്യാണം, ഹൗസ് വാമിങ്, ബാപ്റ്റിസം, ബെര്‍ത്ത്‌ഡേ അങ്ങനെ ഫങ്ഷന്‍ ഏതുമായിക്കോട്ടെ, രുചിയുള്ള ഭക്ഷണം വിളമ്പാന്‍ ഇലാഹിയ തയ്യാറാണ്. ബിരിയാണി മാത്രമല്ല, കസ്റ്റമര്‍ ആവശ്യപ്പെടുന്നതെന്തും ഇവര്‍ നൂറ് ശതമാനം ക്വാളിറ്റിയോടെയും സ്വാദോടെയും ചെയ്തു തരും. വെല്‍ക്കം ഡ്രിങ്ക് മുതല്‍ ഡെസേര്‍ട്ട് വരെ, ഏറ്റവും മികച്ചത് തന്നെ ഇവിടെ കിട്ടും. പ്രോഗ്രാം കഴിഞ്ഞാലും വേസ്റ്റ് ഉള്‍പ്പെടെ, എല്ലാ കാര്യങ്ങളും ക്ലീന്‍ ചെയ്തതിനു ശേഷം മാത്രമേ ഇവര്‍ ലൊക്കേഷനില്‍ നിന്ന് പോവുകയുള്ളൂ. നാലായിരം പേര്‍ക്ക് വരെയുള്ള ഫുഡ് ഇവര്‍ ചെയ്തുനല്‍കും. കാറ്ററിങ്ങിനു പുറമേ, ഇവന്റ് മാനേജ്‌മെന്റും ബ്രൈഡല്‍ മേക്കപ്പും ക്യാമറ വര്‍ക്കുമുള്‍പ്പെടെയുള്ള കാര്യങ്ങളും ഇലാഹിയ അറേഞ്ച് ചെയ്തു തരും. എറണാകുളം ജില്ലയില്‍ എവിടെയും ഇവരുടെ സര്‍വീസുകള്‍ ലഭ്യമാണ്. ജില്ലയ്ക്ക് പുറമേയുള്ള വര്‍ക്കുകളും ചെയ്യുന്നുണ്ടെങ്കിലും, പ്രഥമപ്രാധാന്യം നല്‍കുന്നത് എറണാകുളം ജില്ലയ്ക്കുള്ളിലാണ്. മൂവാറ്റുപുഴയിലും തൃക്കാക്കരയിലുമാണ് നിലവില്‍ കിച്ചനുകള്‍ സ്ഥിതി ചെയ്യുന്നത്.

ബിരിയാണിക്ക് ആവശ്യക്കാര്‍ ഏറിയതോടെയാണ്, ബിരിയാണിക്ക് മാത്രമായി, ഒരു ബ്രാന്റ് തുടങ്ങാമെന്ന ചിന്തയിലേക്ക് എത്തിയത്. റെനീഷിന്റെ മനസ്സിലുള്ള ആശയം സുഹൃത്ത് സജ്മലിനോട് പറഞ്ഞപ്പോള്‍ ഡബിള്‍ സമ്മതം. അങ്ങനെ ഇടപ്പള്ളിയില്‍ രണ്ടുമാസം മുമ്പ് സാദ് ബിരിയാണിക്ക് തുടക്കമായി. ചിക്കനിലും ബീഫിലും മട്ടനിലുമാണ് ഇവിടെ ബിരിയാണി ഉള്ളത്. ഇതിന് പുറമേ ഹൈദരാബാദി സ്‌റ്റൈല്‍ ബിരിയാണിയും ലഭ്യമാണ്. ചുരുക്കി പറഞ്ഞാല്‍, ബിരിയാണിക്ക് മാത്രമായി ഒരു കട. ഇന്ന് 'സാദ് ബിരിയാണി' ഒരു ബ്രാന്‍ഡ് ആണ്. ഒരര്‍ത്ഥത്തില്‍ ബിരിയാണികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് പറയാം. ഇന്‍സ്റ്റഗ്രാം പ്രമോഷനുകളുടെ കാലത്ത്, ഇവരൊരിക്കല്‍ പോലും അതിനായി മുതിര്‍ന്നിട്ടില്ല. പെട്ടെന്നുള്ള വളര്‍ച്ചയേക്കാള്‍, കഴിച്ചറിഞ്ഞു തന്നെ ജനമനസ്സില്‍ ഇടം നേടണമെന്നാണ് ഇവരുടെ പോളിസി. സാദിന് ആവശ്യക്കാര്‍ ഏറിയതോടെ, ഉടന്‍ തന്നെ മറ്റൊരു ഔട്ട്‌ലെറ്റ് കൂടി തുടങ്ങണമെന്നതാണ് അടുത്ത ലക്ഷ്യം...