ജര്‍മന്‍ പഠിക്കാം; വിദേശത്തേക്ക് പറക്കാം
ക്ലാസ് മുറികളിലെത്തിയാല്‍ കേള്‍ക്കുന്ന ചോദ്യം; എന്താണ് നിന്റെ എയിം. പഠനം കഴിഞ്ഞിറങ്ങിയാല്‍ ആദ്യം കേള്‍ക്കുന്ന ചോദ്യം എന്താ നിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥിയായാലും ഉദ്യോഗാര്‍ത്ഥിയായാലും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ചോദ്യമായി 'എന്താണ് നിന്റെ എയിം'. തലങ്ങും വിലങ്ങളും കേട്ട ചോദ്യങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു. 'ഞങ്ങളുടെ ലക്ഷ്യം, എയിം'!. ഞെട്ടേണ്ട, വിദ്യാര്‍ത്ഥിയുടെ ഉത്തരം ശരിയാണ്. എയിം!, ഓരോ വിദ്യാര്‍ത്ഥിയെയും ജര്‍മന്‍ ഭാഷയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ എയിം ലാഗ്വേജ് ഇന്‍സ്റ്റിട്യൂട്ട് കൊച്ചി.
ലക്ഷ്യത്തിലെത്തിയ എയിം
2009 കാലം. കോട്ടയം കുമാരനല്ലൂരിലെ ഓട്ടോറിക്ഷാ തൊഴിലാളിയുടെ മകന്‍ അമീറിന് മെരിറ്റ് സീറ്റില്‍ എന്‍ജിനീയറിങില്‍ അഡ്മിഷന്‍ കിട്ടിയത് തൊട്ടടുത്തുള്ള എംജി യൂണിവേഴ്‌സിറ്റിയുടെ പുല്ലരികുന്നിലെ സ്റ്റാസില്‍. എന്നാല്‍, കഷ്ടതകള്‍ നിറഞ്ഞ ജീവതത്തില്‍ അമീറിന് ഏറെ പഠിക്കാനായില്ല. പഠനം ഉപേക്ഷിച്ച അമീറിനോട് ബന്ധുക്കളും നാട്ടുകാരും ചോദിച്ചു, ഇനി എന്താ നിന്റെ പ്ലാന്‍. അന്നു കേട്ട ചോദ്യങ്ങള്‍ക്കു നാലു വര്‍ഷം മുന്‍പു അമീര്‍ ഉത്തരം നല്‍കി, എയിം ലാംഗ്വേജ് ഇന്‍സ്റ്റിട്യൂട്ടിലൂടെ (Aim Language Institute). ഇന്ന് കേരളത്തിലെ യുവതലമുറ അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം തന്നെ വിദേശ രാജ്യങ്ങളില്‍ മൈഗ്രേറ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നവരാണ്. എല്ലാ രാജ്യങ്ങളിലും ഭീമമായ ഫീസ് നല്‍കേണ്ടി വരുമ്പോള്‍ ജര്‍മനിയില്‍ നഴ്‌സിംഗ് അടക്കമുള്ള കോഴ്‌സുകള്‍ സൗജന്യമാണ്. വിവിധ പ്രഫഷണല്‍ കോഴ്സുകള്‍ക്കായി ജര്‍മനിയിലേക്കു പോകുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. ജര്‍മനിയിലെ സാധ്യതകള്‍ മനസിലാക്കി അമീര്‍ ജര്‍മന്‍ ഉള്‍പ്പെടെയുള്ള ലാഗ്വേജ് ഇന്‍സ്റ്റിട്യൂട്ടിന് തുടക്കമിട്ടു.
ഇന്‍സ്റ്റിട്യൂട്ടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയപ്പോള്‍ ഏറ്റവും അടുത്ത സുഹൃത്തായ ഡോക്ടര്‍ ഋതു ഭാഷാ പഠനം ഏറ്റെടുത്തു. ജര്‍മനിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ സുഹൃത്തിന് ജര്‍മന്‍ ഭാഷയിലെ ആഴത്തിലുള്ള അറിവും തൊഴില്‍ പരിചയവും മുതല്‍ കൂട്ടായി. ഇന്ന് ഡോക്ടര്‍മാര്‍ അടക്കം എട്ട് ഫാക്കല്‍റ്റികളാണ് പഠനത്തിന് നേതൃത്വം നല്‍കുന്നത്. എയിമിലെ ഓരോ സ്റ്റുഡന്‍സും ആണ് എയിമിന്റെ ബ്രാന്റ് അംബാസിഡര്‍മാര്‍. സ്റ്റുഡന്‍സിന്റെ റഫറന്‍സില്‍ നിന്നാണ് 60% അഡ്മിഷനുകളും നടക്കുന്നത്. ഇത് വളരെ ഓര്‍ഗാനിക്കായി നടക്കുന്നു. നാല് സ്റ്റുഡന്‍സുകളുമായി ഓണ്‍ലൈന്‍ആയി തുടങ്ങിയ സ്ഥാപനം ഇപ്പോള്‍ നൂറുകണക്കിന് കുട്ടികളുമായി ജര്‍മന്‍ ലാങ്‌ഗ്വേജ് ട്രെയിനിങ് മേഖലയില്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍സ്റ്റിട്യൂട്ടായി മാറി. അമീറിന്റെ ഭാര്യ മാളു റഫീക്ക് ഇന്‍സ്റ്റിട്യൂട്ടിന്റെ മാനേജിങ് ഡയറക്ടറാണ്.
ടോപ്പ് വണ്‍ AIM
ഓണ്‍ ലൈന്‍ കൂടാതെ ഓഫ് ലൈന്‍ ക്ലാസുകള്‍ അന്വേഷിച്ചു പലരും എത്തിയതോടെ ഉദ്യോഗാര്‍ത്ഥികളുടെ ഹബ്ബായ കൊച്ചിയില്‍ എയിം ലാഗ്വേജ് ഇന്‍സ്റ്റിട്യൂട്ടിന് അമീര്‍ തുടക്കമിട്ടു. ഇന്ന് ഓഫ് ലൈന്‍ ഓണ്‍ ലൈന്‍ കോഴ്സുകള്‍ ഇന്‍സ്റ്റിട്യൂട്ട് നല്‍കുന്നു. ഏറ്റവും മികച്ച സിലബസ്, മികച്ച പ്രഫഷണലിസം, മികവുറ്റ ഫാക്കല്‍റ്റികള്‍, ബെസ്റ്റ് റിസള്‍റ്റ് എന്നിവയാണ് എയിമിനെ വേറിട്ടു നിര്‍ത്തുന്നത്. അത്യാധുനിക സൗകര്യത്തോടെയാണ് കൊച്ചി ബൈപ്പാസില്‍ ചക്കരപറമ്പിലെ എയിം ഇന്‍സ്റ്റിട്യൂട്ടിന്റെ പ്രവര്‍ത്തനം. നാല് എസി ക്ലാസ് മുറികളിലായി 12 മുതല്‍ 16 ബാച്ചുകളില്‍ വര്‍ക്ക്‌ഷോപ്പും ആക്റ്റിവിറ്റികളും വിവിധ സെക്ഷനുകളായി പരിശീലനം നല്‍കുന്നു.
സമഗ്രമായ അധ്യാപനവും പരിശീലനവും
ജര്‍മന്‍ ഭാഷ കഠിനമെന്നാണ് പലരുടെയും വിശ്വാസം. എന്നാല്‍, വളരെ ലളിതമായി ഭാഷ പഠിക്കാമെന്ന് എയിം ലാംഗ്വേജ് ഇന്‍സ്റ്റിട്യൂട്ട് ചെയര്‍മാന്‍ അമീര്‍ പുളിമൂട്ടില്‍ പറയുന്നു. ജര്‍മന്‍ സാസ്‌കാരിക കേന്ദ്രമായ ഗോയ്ഥെ സെന്‍ട്രത്തിന്റെ പരീക്ഷ, ടെസ്റ്റ്ഡാഫ്, ഡിഎസ്എച്ച്, ടെല്‍ക് എന്നിവയൊക്കെ ജര്‍മന്‍ ഭാഷാ പരീക്ഷകളാണ്. ടെല്‍ക്ക്, ഗോയ്ഥെ പരീക്ഷകള്‍ക്കുള്ള പരിശീലനങ്ങളാണ് എയിം നല്‍കുന്നത്. ഡിഗ്രി പഠനത്തിന് ബി2 ലെവലിലുള്ള ജര്‍മന്‍ ഭാഷാപരിജ്ഞാനമെങ്കിലും വേണം. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഒരു പോലെ ഫലപ്രദമായ വിധത്തിലാണ് എയിം ക്ലാസുകളും കോഴ്സുകളും ക്രമീകരിച്ചിരിക്കുന്നത്. എ1, എ2, ബി1, ബി2 എന്നിങ്ങനെ നാല് ലെവലുകളിലായി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയെയും ബി2 ലെവല്‍ എക്സാം പാസാക്കും വിധമാണ് പരിശീലനം നല്‍കുന്നത്. ജര്‍മന്‍ അക്ഷരങ്ങളില്‍ നിന്നും തുടങ്ങുന്നു പഠനം. വൊക്കാബുലരി, ഗ്രാമര്‍ അടക്കം ഭാഷാ പരിജ്ഞാനം നേടാനുള്ള എല്ലാ പരിശീലനങ്ങളും നല്‍ക്കുന്നു. കൂടാതെ സിലബസില്‍ മെഡിക്കല്‍ ടെര്‍മിനോളജിയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ നിന്നുള്ള 600 വാക്കുകളും അവയുടെ നിര്‍വചനങ്ങളും ഭാഷാ വിദഗ്ധര്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്. പഠനത്തിനൊപ്പം, ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനുള്ള പരിശീലനങ്ങള്‍, റിക്രൂട്ടമെന്റ് അസിസ്റ്റന്‍സുകള്‍, എക്സാം ഗ്രൂമിങ് എന്നിവയും ഇന്‍സ്റ്റിട്യൂട്ട് നല്‍കുന്നു.
സര്‍വീസുകള്‍ 100% ഉറപ്പ്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒപ്പം, 200 ദിവസത്തെ കോഴ്‌സ് കംപ്ലീറ്റ് ചെയ്താലും എക്‌സാം പാസ് ആകുന്നത് വരെ പൂര്‍ണമായും അസ്സിസ്റ്റന്‍സ് നല്‍കുന്നു. സിലബസില്‍ മെഡിക്കല്‍ ടെര്‍മിനോളജി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരേ ഒരു ഇന്‍സ്റ്റിട്യൂട്ട് കൂടിയാണിത്. മാളു റഫീഖിന്റെ നേതൃപാടവം സ്ഥാപനത്തിന് കരുത്താകുന്നു. മാര്‍ക്കറ്റിനെയും കോംപറ്റീറ്ററേയും കൃത്യമായി പഠിച്ചും, ആധുനിക മാര്‍ക്കറ്റിങ് രീതികള്‍ വേണ്ടരീതിയില്‍ ഉപയോഗിച്ചുമാണ് മുന്നോട്ട് പോകുന്നത്. ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വാഗ്ദാനം ചെയ്യുന്ന സര്‍വീസ് 100% ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തുന്നതാണ് എയിമിന്റെ വിജയം.