Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

ചാലക്കുടി കോടശ്ശേരി മലയുടെ താഴ്വാരത്തെ സ്വച്ഛ സുന്ദരമായ ചെറു ഗ്രാമത്തിൽ ജനിച്ച്, വലിയ സ്വപ്നങ്ങൾ കണ്ടു വളർന്ന കുട്ടി, ആർക്കിടെക്ക്ച്ചറൽ ഡിസൈൻ രംഗത്ത് ലോകമറിയുന്ന ഒരു സംരംഭകനാണ് ഇന്ന് - പേര് ദിലീപ്. തൻ്റെ 27ാം വയസിൽ ദിലീപ് തുടങ്ങിയ സംരംഭം 'ദിലീപ് ഇനോഡ്സ് - ദി ടോട്ടൽ ഡിസൈനേഴ്സ് ' ഇന്ന് ആർക്കിടെക്ചർ, ഇന്റീരിയർ, പ്രോജക്ട് മാനേജ്മെൻ്റ്  രംഗത്ത് പ്രശസ്തമാണ്. അമ്പരപ്പിക്കുന്ന ആ വിജയത്തിന് പിന്നിൽ ദിലീപിന്റെ ആത്മാർത്ഥതയും, അർപ്പണ മനോഭാവവും തെളിഞ്ഞു കാണാം.

2001ലാണ് ദിലീപ് ചാലക്കുടി ആസ്ഥാനമാക്കി, ഇനോഡ്സ് ആരംഭിക്കുന്നത്. ടെക്നിക്കൽ ഹൈസ്കൂളിൽ 10ാം ക്ലാസ് കഴിഞ്ഞ് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. ഒരു വർഷക്കാലം വിവിധ കമ്പനികളിൽ അൺപെയ്ഡ് ട്രെയിനിയായി ജോലി. അനുഭവ സമ്പന്നമായ ആ കാലം ദിലീപിലെ സംരംഭകനെ വളർത്തി. ജീവിതത്തിൽ ഒരു ചുവടുറപ്പിനായി പോരാടുമ്പോൾ,1993ൽ എറണാകുളം രവിപുരത്തുള്ള 'മാത്യു ആന്റ് സെയ്റ'യെന്ന ആർക്കിടെക്ച്ചറൽ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. ആർക്കിടെക്ച്ചറിനെ കുറിച്ച് കൂടുതലറിയാനും, പഠിക്കാനും മാത്യു & സെയ്റയിലെ 9 വർഷക്കാലം പ്രയോജനപ്പെട്ടു. ആ അനുഭവ കരുത്തിൽ ഇനോഡ്സ് ആരംഭിച്ചു. ചാലക്കുടിയിൽ ഒറ്റ മുറിയിൽ, ഒരൊറ്റ സ്റ്റാഫ് മാത്രമായി ഓഫീസ് തുടങ്ങി.

ഇന്ന് കേരളത്തിലും പുറത്തുമായി, ആർക്കിടെക്ച്ചറർമാർ, എഞ്ചിനീയർമാർ എന്നിവരടങ്ങുന്ന ഒരു പ്രൊഫഷണൽ ടീമും, കേരളമടക്കം ദക്ഷിണേന്ത്യയിൽ എല്ലായിടത്തും പ്രൊജക്ടുകളുമുണ്ട്. ദുബായ് കേന്ദ്രമായി പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി കമ്പനിയും പ്രവർത്തിക്കുന്നു. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകളിലേക്ക് ചുവടു വച്ചതാണ് വഴിത്തിരിവ്. കേരളത്തിലെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളായ ഇന്ദ്രപ്രസ്ഥ, സ്കൈ, സൗഗന്ധിക, സൂര്യ ഗ്രൂപ്പ് കണ്ണൂർ, ജൂബിലി, കോറൽ തുടങ്ങിയ പ്രൊജക്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. ഐഎച്ച്സിഎൽ (vivanta, ginger), ഐടിസി (fortune), ഹിൽട്ടൺ എന്നിവയും ഇതിലുൾപ്പെടുന്നു.120ലധികം ഹോസ്പിറ്റാലിറ്റി പ്രൊജക്ടുകൾ ഇതിനോടകം പൂർത്തിയാക്കി. സ്പേയ്സ് മാനേജ്മെന്റ്, സമയബന്ധിതമായ ഡെലിവറി എന്നിവയാണ് മുഖമുദ്ര. വ്യക്തിപരമായി അകത്തളങ്ങളുടെ ഭംഗിക്കാണ് ഊന്നൽ. "എല്ലാ മനുഷ്യരിലും ഒരു ആർക്കിടെക്ടും, ഡിസൈനറുമുണ്ട് " ദിലീപ് പറയുന്നു.

ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ഇന്ത്യയിലുടനീളം വ്യാപിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ ബെസ്റ്റ് ലീഷർ ഹോട്ടൽ, ബെസ്റ്റ് വെബ്സൈറ്റ് എന്നിവയ്ക്കായി ഗ്രോഹെ അമേരിക്കൻസ്റ്റാൻഡേർഡ് 2023ൽ ഏർപ്പെടുത്തിയ ഏഷ്യ പസഫിക് അവാർഡ് നേടിയിട്ടുണ്ട്. അശ്രാന്ത പരിശ്രമവുംആത്മാർത്ഥതയും കൈമുതലായ ഒരു ചെറുപ്പക്കാരൻ, കേരളത്തിലെ ഒരു ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങി ഡിസൈനിംഗ് രംഗത്ത് ഇന്ത്യയ്ക്ക് പുറത്തും വിജയക്കൊടി പാറിച്ച ചരിത്ര പാഠത്തിന്റെ പേര് കൂടിയാണ് ദിലീപ് ഇനോഡ്സ്.