Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

തിരുവനന്തപുരം ആക്സിസ് കോളേജിൽ ബികോം മോണിംഗ് ബാച്ച് ക്ലാസ് കഴിഞ്ഞ് ബാക്കി സമയം അടുത്തുള്ള സിഎ സ്ഥാപനത്തിൽ പാർട് ‍ടൈം ജോലി ചെയ്തിരുന്ന ഒരു യുവാവ്, തന്റെ 22ാം വയസ്സിൽ എറണാകുളത്തേക്ക് വണ്ടി കയറി. സുഹൃത്ത് ബൈജു ജോണുമായി ചേർന്ന് സ്വന്തമായി ഒരു സംരംഭം തുടങ്ങുകയായിരുന്നു ലക്ഷ്യം. അക്കൗണ്ടിംഗ് മേഖലയിലെ പ്രമുഖ സ്ഥാപനമായ ഇൻവാക്സ് സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പിറവി ഇങ്ങനെയാണ്. 2000ത്തിലാണ് രമേഷ് കുമാർ, ബൈജു ജോൺ എന്നീ സുഹൃത്തുക്കൾ ചേർന്ന് എറണാകുളം കേന്ദ്രമാക്കി ഇൻവാക്സിന് തുടക്കമിടുന്നത്. രമേഷ് കുമാറിന്റെ അക്കൗണ്ടിംഗ് പശ്ചാത്തലവും, ബൈജു ജോണിന്റെ സാങ്കേതികത്തികവുമായിരുന്നു കൈമുതൽ. ഇൻവെന്ററി അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ എന്നതിന്റെ ചുരുക്കപേരാണ് ഇൻവാക്സ്. Making IT Better For You എന്നതാണ് ടാഗ് ലൈൻ. അക്കൗണ്ടിംഗിനെ ജനകീയവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. ഒരു കടയിലെ ജീവനക്കാരനല്ല, ഉടമസ്ഥനാണ് അവിടുത്തെ സോഫ്റ്റ് വെയർ ആദ്യം പഠിച്ചിരിക്കേണ്ടതെന്ന് ഇൻവാക്സിന്റെ പക്ഷം. വാല്യു അഡീഷൻ ആശയത്തിലൂന്നിയാണ് പ്രവർത്തനം.

രമേഷ്, സുരേഷ്, പ്രശാന്ത് എന്നിവരാണ് കമ്പനിയെ നയിക്കുന്നത്. സുരേഷിന്റേയും, പ്രശാന്തിന്റേയും പിന്തുണയും, ഡോസിൽ നിന്ന് വിൻഡോസിലേക്കും ശേഷം ക്ലൗഡ് സർവ്വീസുകളിലേക്കുമുള്ള മാറ്റവുമാണ് വിജയത്തിന് പിന്നിലെന്ന് രമേഷ് കുമാർ പറയുന്നു. നിലവിൽ ടെക്നിക്കൽ ഡയറക്ടറായ പ്രശാന്ത്, 2010ൽ കൂടെ ചേ‌ർന്നു. ഇപ്പോൾ അഡ്മിനിസ്ട്രേഷൻ, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, വിഭാഗം രമേഷ് കുമാറും, കസ്റ്റമർ കെയർ സർവ്വീസുകൾ സുരേഷും നോക്കുന്നു. ഇന്ന് ഏകദേശം 50ലധികം ജീവനക്കാരും,1200ലധികം ഉപയോക്താക്കളുമുണ്ട്. ടൈൽസ്, സാനിറ്ററി, പെയിന്റ്, അയൺ & സ്റ്റീൽ വ്യവസായങ്ങളിലെ അക്കൗണ്ടിംഗ് സോഫ്റ്റ് വെയർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

ബിസിനസ് കൺസൾട്ടൻസി, ടാക്സ് കൺസൾട്ടൻസി, ഇന്റേണൽ ഓഡിറ്റിംഗ് എന്നീ 3 വിഭാഗങ്ങളുണ്ട്. ബിസിനസ് റീസ്ട്രക്ച്ചറിംഗും‌ സേവനങ്ങളിൽ ഉൾപ്പെടുന്നു. വ്യവസായികളുടെ സോഫ്റ്റ് വെയർ സംബന്ധമായ ആവശ്യങ്ങൾക്കെല്ലാം പരിഹാരമുണ്ട്. 5 ലക്ഷം മുതൽ ചെലവുള്ള ക്ലൗഡ് ബേസ്ഡ് സോഫ്റ്റ് വെയർ സൊല്യൂഷൻ നൽകുന്നു. നിലവിൽ ദുബായ്, ഖത്തർ, സൗദി, ഒമാൻ എന്നീ വിദേശ രാജ്യങ്ങളിലും, കേരളത്തിൽ എല്ലാ ജില്ലകളിലും ഉപയോക്താക്കളുണ്ട്. ഇൻവാക്സ് ഓൺകോർ എന്ന കസ്റ്റമൈസ്ഡ് സോഫ്റ്റ് വെയർ, റീട്ടെയിൽ ബിഎന്നിങ്ങനെ 2 പ്രൊഡക്ടുകളുണ്ട്. റീട്ടെയിൽ ബിസിനസുകാരെ ലക്ഷ്യമിട്ടുള്ള SAAS മോഡലായ റീട്ടെയിൽ ബി, കമ്പനിയുടെ സ്വപ്ന പദ്ധതിയാണ്. 2025 ഓടെ കേരളത്തിൽ ഒരു ടോപ്പ് ലെവൽ SAAS സോഫ്റ്റ് വെയർ കൊണ്ടുവരുകയാണ് ലക്ഷ്യം.