100 കോടിയുടെ ബിസിനസ് ഉപേഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ജീവിതം ഒരു പുഴ പോലെയാണ്. നീര്‍ച്ചോലയില്‍ നിന്നാരംഭിച്ച്, ആര്‍ത്തിരമ്പിയും ശാന്തമായും ഒഴുകുന്നു. മനുഷ്യന്റെ ജീവിതവും പുഴയ്ക്കു സമാനമാണ്. ജീവിതത്തില്‍ പകച്ചു പോയവര്‍ക്കും ബിസിനസില്‍ തളരുന്നവര്‍ക്കും ഷീജ ജെയ്‌മോന്‍ നല്‍കുന്ന കരുത്ത് ചെറുതല്ല. കടലോളമുള്ള അറിവും സമ്പന്നമായ പ്രവര്‍ത്തി പരിചയവുമാണ് ആ കരുതലിനു കരുത്തേകുന്നത്. അറിവിന്റെ ലോകത്തു വെച്ചു തന്നെ ബിസിനസിലേക്ക് ഷീജ കടന്നു. യുവത്വത്തില്‍ കരുത്തുള്ള സംരംഭകയായി. ബിസിനസിന്റെ കൊടുമുടിയില്‍ നില്‍ക്കവെ എല്ലാം ഉപേഷിച്ചു ലൈഫ് കോച്ചായി. ഷീജയുടെ ജീവിതം ഇങ്ങനെയാണ്. ' സിംപിളാണ് ഒപ്പം പവര്‍ഫുള്ളും'.
മിറാക്കിള്‍ മോണിങ് മില്യണയര്‍
എനിക്ക് ഒരു ജോലിയുണ്ട്. ഇനി സ്വഭാവത്തിലും ജീവിതത്തിലും എന്ത് മാറ്റം വരുത്താനാണ്. ഇത്രയും പ്രായമായില്ലേ. ഇങ്ങനെ തന്നെ ജീവിച്ചു തീര്‍ത്താല്‍ പോരെ. എന്നിങ്ങനെയാണ് പലരുടെയും ചിന്തകളും ചോദ്യങ്ങളും എന്നാല്‍, നമ്മുടെ എനര്‍ജി മാറുമ്പോള്‍ ജീവിതത്തില്‍ തന്നെ മാറ്റം വരുമെന്ന് ലൈഫ് കോച്ച് ഷീജ ജെയ്‌മോന്‍ പറയുന്നു. നാം എടുക്കുന്ന ജോലിയില്‍, തീരുമാനങ്ങളില്‍, പ്രവര്‍ത്തനങ്ങളില്‍, ചിന്തകളില്‍ എല്ലാം ഒരു ഉണര്‍വ് വരും. കോച്ചിങ് ക്ലാസില്‍ അക്കാദമിക് ലെവലില്‍ തുടങ്ങിയ പലരും ഇന്ന് മികച്ച ജീവിതമാണ് നയിക്കുന്നത്. പണം ചിലവഴിക്കുന്നതിലും ജീവിതം കെട്ടിപൊക്കുന്നതിലും ലൈഫ് കോച്ചിങ് മികച്ച റിസള്‍ട്ടാണ് നല്‍കുന്നത് . എന്താണ് ലൈഫ് കോച്ചിങ് നല്‍കുന്ന പാഠം; മികച്ചൊരു ജീവിത ലക്ഷ്യം ഉണ്ടാക്കാനാകും. ജീവിതത്തില്‍ വിജയിക്കണമെന്ന വാശിയും ആഗ്രഹവും ഉള്ളില്‍ നിന്നാരംഭിക്കും. മില്യണയര്‍ മൈന്റ് സെറ്റ് വാര്‍ത്തെടുക്കാന്‍ കഴിയും. ജീവിതത്തിലെ ഭയങ്ങളെയും പേടികളെയും ഇല്ലാതാക്കാനാകും. കൃത്യനിഷ്ഠത പാലിക്കും, നെഗറ്റീവ് ചിന്തകളില്‍ നിന്നും സമീപനങ്ങളില്‍ നിന്നും പിന്തിരിയും. ഇന്നര്‍ സ്‌ട്രെങ്ത് വര്‍ദ്ധിപ്പിക്കുകും ഒപ്പം തകര്‍ന്നു പോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും കഴിയും. പുലര്‍ച്ചെ 5.15 മുതല്‍ 6.30 വരെയാണ് ലൈഫ് കോച്ചിങ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ ക്ലാസുകളില്‍ പങ്കാളികളാണ്. ക്ലാസുകളില്‍ പങ്കെടുത്തവര്‍ ഇന്ന് മികച്ച ജീവിതം നയിക്കുന്നു.
' ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഉണ്ടായെന്നാണ് ക്ലാസില്‍ പങ്കെടുത്ത ഇംഗ്ലീഷ് അധ്യാപകന്‍ രാജേഷ് മോഹന്‍ പറയുന്നത്. ആരോഗ്യമുള്ള ശരീരവും മനസും നിര്‍മിച്ചെടുക്കാന്‍ കഴിഞ്ഞു. മികച്ചൊരു എക്‌സ്പീരിയന്‍സാണ് ഓരോ ക്ലാസുകളും. നാം അറിയാതെ പോയ അറിവ് പകര്‍ന്നു നല്‍കുന്നു. ജീവിതത്തിന്റെ അടുത്ത സ്റ്റെപ്പ് മെച്ചപ്പെടുത്താനും കഴിയുന്നതായി രാജേഷ് ചൂണ്ടിക്കാണിക്കുന്നു. എന്റെ ടെന്‍ഷന്‍ പമ്പ കടന്നെന്നാണ് കൊച്ചിക്കാരിയായ അനിത ബാബുവിന്റെ വാക്കുകള്‍. പല കാര്യങ്ങളിലും ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. ക്ലാസുകള്‍ അറ്റന്റ് ചെയ്തതോടെ അതിനു മാറ്റം വന്നു. ഉറപ്പുള്ള മനസ് ബില്‍ഡ് ചെയ്തു. ഞാന്‍ ശക്തയാണെന്നും എനിക്കു പലതും ചെയ്യാന്‍ കഴിയുമെന്നും എന്നെ പഠിപ്പിച്ചത് ഈ ക്ലാസുകളാണെന്ന് അനിത പറയുന്നു.
ഷീജക്കൊപ്പം മകള്‍ അനീറ്റ ജെയ്‌മോനും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡിജിറ്റല്‍ സപ്പോര്‍ട്ട് ചെയ്താണ് അനീറ്റ ഷീജയ്‌ക്കൊപ്പം ചേര്‍ന്നത്. കളമശ്ശേരി രാജഗിരി കോളജില്‍ നിന്ന് ബികോം എസിസിഎ അഫിലിയേറ്റ് (യുകെ) പഠനത്തിന് ശേഷം അനീറ്റ ലൈഫ് കോച്ചിങില്‍ ഇന്റര്‍നാഷണല്‍ ട്രെയിനേഴ്‌സിന്റെ കീഴില്‍ ഒട്ടേറെ ഇന്റര്‍നാഷണല്‍ ട്രെയിനിങുകളില്‍ പങ്കെടുത്തു. ഈ മേഖലയുമായി ബന്ധപ്പെട്ട് പല കോഴ്‌സുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടി. കരിയര്‍ കോച്ചിങും കരിയര്‍ ഗൈഡന്‍സും നല്‍കുന്നു. ഇന്ന് ഐസിഎഫ് സര്‍ട്ടിഫൈഡ് കോച്ചാണ് അനീറ്റ. എന്‍എല്‍പി (ന്യൂറോ ലങ്തിസ്റ്റിക് പ്രോഗ്രാമിങ്), ഇമോഷണല്‍ ഇന്റലിജന്‍സ് കോച്ചിങ് , മൈന്റ് പവര്‍ ട്രെയിനിങ് എന്നിങ്ങനെ പല കാര്യങ്ങളിലും സര്‍ട്ടിഫൈഡ് ആണ്. സ്വയം ഇന്‍വസ്റ്റ് ചെയ്താണ് പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.
ക്ലാസുകളില്‍ നിന്ന് ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടു കണ്ടതായി അനീറ്റ പറയുന്നു. ഫിനാന്‍ഷ്യല്‍ പ്രോബ്ലം, റിലേഷന്‍ഷിപ്പില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ഹെല്‍ത്ത് പ്രോബ്ലംസ് എന്നിങ്ങനെ നീളുന്നു ഓരോ പ്രശ്‌നങ്ങളും. ഫാമിലി പോയിന്റില്‍ നിന്നു കൊണ്ട് ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നതായി അനീറ്റ പറയുന്നു. അവരില്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. അഞ്ച് ദിവസത്തെ ക്ലാസുകള്‍, വാര്‍ഷിക മെമ്പര്‍ഷിപ്പ്, പ്രോഗ്രാംസ്, കോച്ചിങ് സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ നല്‍കുന്നുണ്ട്. വണ്‍മില്യണ്‍ കുടുംബങ്ങളെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഒപ്പം ജീവിതത്തിന് തണലാകാനും.
പൂജ്യത്തില്‍ നിന്ന് 100 കോടി വിറ്റുവരവിലേക്ക്
മൂന്ന് പതിറ്റാണ്ട് കാലത്തെ ബിസിനസ് വിജയത്തില്‍ നിന്നാണ് ഷീജ ലൈഫ് കോച്ചിങ്ങിലേക്കെത്തിയത്. ഡിഗ്രിക്ക് പഠിക്കവെ 1992ല്‍, സഹോദരനെ ഒപ്പം കൂട്ടി ബിസിനസ് തുടങ്ങി. പുറത്ത് കടമുറിയെടുത്തായിരുന്നില്ല സംരംഭം കെട്ടിപ്പൊക്കിയത്. വീട്ടിലെ രണ്ട് മുറികള്‍ ബിസിനസിനായി ഒരുക്കിവെച്ചു. ആരംഭിച്ചതു മറ്റൊന്നുമല്ലായിരുന്നു, ഒരു കംപ്യൂട്ടര്‍ ട്രെയിനിങ് സെന്റര്‍!. പനങ്ങാട് നിന്നും തുടങ്ങിയ കംപ്യൂട്ടര്‍ സെന്റര്‍ വിവിധ ഭാഗങ്ങളിലേക്കു വ്യാപിപ്പിച്ചു. ഫ്രാഞ്ചൈസി വഴിയായിരുന്നു സംരംഭത്തെ വളര്‍ത്തിയെടുത്തത്. ചെറിയ ഫീസ് മാത്രമാണ് ഈടാക്കിയിരുന്നത്. ഇതോടെ പഠിതാക്കളുടെ എണ്ണവും പെരുകി.ബിസിനസ് ഒരു വര്‍ഷം മുന്നോട്ട് കൊണ്ടു പോയപ്പോഴേക്കും പുതിയ ആശയങ്ങള്‍ മനസിലുദിച്ചു. ബ്രാന്റഡ് കംപ്യൂട്ടര്‍ പുറത്തിറക്കിയാലോ എന്നതായിരുന്നു ചിന്ത. ആവേശം വാനോളം ഉയര്‍ന്ന ദിനങ്ങളായിരുന്നു.
ബിസിനസ് മുന്നോട്ട് കുതിച്ചപ്പോള്‍ വേറിട്ട ആശയങ്ങളും മനസിലെത്തി. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇതു കാരണമായി. ഒന്നല്ല, ഒട്ടേറെ സംരംഭങ്ങള്‍ക്ക് ഷീജ തുടക്കമിട്ടു. നോവിയോണ്‍ സിസ്റ്റംസ് ഹാര്‍ഡ് വെയര്‍ സിസ്റ്റംസ് കമ്പനി, വെസ്റ്റേണ്‍ ഐടി ഡിസ്ട്രിബ്യൂട്ടേഴ്‌സ്, സെനികോണ്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് , ഷീജാസ് ഡി ബോട്ടീക്ക് തുടങ്ങിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു.1,500 ഡീലര്‍മാരും 100 കോടി വിറ്റുവരവിലേക്കും ഷീജയുടെ സംരംഭങ്ങള്‍ എത്തി. വിശാലമായ ചിന്തകളാണ് വിജയത്തിന്റെ അടിത്തറ. എപ്പോഴും നിറഞ്ഞു നില്‍ക്കുന്ന പൊസിറ്റീവ് എനര്‍ജിയും പ്രവര്‍ത്തനങ്ങളിലെ നൂറ് ശതമാനം ആത്മാര്‍ത്ഥതയുമാണ് വിജയത്തിന്റെ നെറുകയിലെത്തിച്ചത്. സൗത്ത് ഇന്ത്യയിലെ ആദ്യ ഐടി മാള്‍ തുടങ്ങിയതും ഷീജയാണ്. കൊച്ചി കടവന്ത്രയില്‍ ഐടി ഉപകരണങ്ങള്‍ക്കായി മാള്‍ തുറന്നു. ഹോള്‍സെയില്‍ ഡീലര്‍മാര്‍ക്കായിരുന്നു ഷീജ ഏറെയും ഐടി ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നത്.
എന്നാല്‍, ഉല്‍പ്പന്നങ്ങള്‍ നേരില്‍ കണ്ടു വാങ്ങാന്‍ വ്യക്തികള്‍ക്കു കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഉപകരണങ്ങള്‍ വാങ്ങാനായി ഷോപ്പുകള്‍ തുറക്കാന്‍ തീരുമാനിച്ചത്. ഈ തീരുമാനമാണ് മാളിലേക്കെത്തിയത്. ഐടി മാള്‍ കൊച്ചിക്കാര്‍ക്ക് അത്ഭുതമായിരുന്നു. മൂന്നര പതിറ്റാണ്ട് കാലമാണ് ഷീജ സംരംഭക ലോകത്ത് നിറഞ്ഞു നിന്നത് . ബിസിനസില്‍ സംതൃപ്തയായ ഷീജ കോവിഡ് കാലത്ത് ഒരു തീരുമാനമെടുത്തു. പുതിയൊരു ജീവിതത്തതിലേക്ക് കടക്കുക. കോവിഡ് കാലം സമൂഹത്തിന് സമ്മാനിച്ച ദുരിതങ്ങളും വേദനകളും നേരിട്ടറിഞ്ഞാണ് പുതിയ ലോകം തുറന്നത്. ലൈഫ് കോച്ച്, ബിസിനസ് കോച്ച് എന്ന ദൗത്യം ഏറ്റെടുത്തു. ചുരുങ്ങിയ നാള്‍ കൊണ്ടു ഷീജ നവലോകും തുറന്നു. സംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ക്ലാസുകള്‍ നല്‍കി. ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്ക് കരുത്തേകി. ഇരുളടഞ്ഞ ഒട്ടേറെ ജീവിതങ്ങളെ തിരികെയെത്തിച്ചു. ജീവിതത്തെ മനോഹരമാക്കാനുള്ള ഊര്‍ജ്ജം ഷീജ പകര്‍ന്നു നല്‍കി.
സംരംഭക ജീവിതത്തില്‍ ഒട്ടേറെ അനുഭവങ്ങള്‍ ഷീജയ്ക്കുണ്ടായിട്ടുണ്ട്. വരും തലമുറയിലേക്ക് ഈ അനുഭവങ്ങളെ എത്തിച്ചു. ഷീജ എഴുതിയ ശുഭ ചിന്ത നല്‍കിയ വിസ്മയം എന്ന പുസ്തകം ജീവിത യാത്രകളാണ് പറയുന്നത്. നവ സംരംഭകര്‍ക്കും സംരംഭക ലോകത്തുള്ളവര്‍ക്കും മാര്‍ഗം കാട്ടുകയാണ് ഈ രചന. ക്ലാസുകള്‍ നയിച്ചു. ബിസിനസുകാര്‍ക്കും പ്രഫഷണലുകള്‍ക്കും മനകരുത്തേകുന്ന സംരംഭകയും മോട്ടിവേറ്ററുമാണ്. സംരംഭകനായ ജെയ്‌മോന്‍ ജോസഫ് ആണ് ജീവിത പങ്കാളി. കരോള്‍ ജെയ്‌മോന്‍, അനിറ്റ ജെയ്‌മോന്‍ എന്നിവരാണ് മക്കള്‍..