Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

ഉയരങ്ങളിലേക്ക് പറക്കാം

ലോകത്ത് മെഡിക്കല്‍ കോഡിങ് പ്രഫഷണലുകളെ വാര്‍ത്തെടുത്ത അക്കാദമികളില്‍ ആദ്യ പത്തില്‍ ഇടം നേടിയ കൊച്ചി സിഗ്മ ഹെല്‍ത്ത് കെയര്‍ അക്കാദമി ആരോഗ്യ മെഖലയില്‍ മറ്റൊരു നേട്ടത്തിലേക്ക് കുതിക്കുന്നു. കര്‍ണ്ണാടകയില്‍ സിഗ്മയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നേഴ്സിങ് കോളജിന് തുടക്കമായി. രാജ്യത്തിനകത്തും പുറത്തും സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ മികച്ച തൊഴിലവസരങ്ങളിലേക്ക് മികവുറ്റ പ്രഫഷണലുകളെ സംഭാവന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സിഗ്മ നേഴ്‌സിങ് വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നത്. കര്‍ണ്ണാടകയിലെ കടബാ നെല്ലിയാടിയിലാണ് എസ്.ടി.ജി കോളജ് പ്രവര്‍ത്തനം തുടങ്ങിയത്. വരും മാസങ്ങളില്‍ കേരളത്തിലും മെഡിക്കല്‍ കോഴ്‌സുകള്‍ക്കു സിഗ്മ തുടക്കമിടും.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായ കര്‍ണ്ണാടകയില്‍ മലയാളികള്‍ ഏറെയുള്ള നെല്ലിയാടിയിലാണ് ആത്യാധുനിക സൗകര്യങ്ങളോടെയുള്ള എസ്.ടി.ജി നേഴ്‌സിങ് കോളജ് സിഗ്മ ആരംഭിച്ചത്. രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്റ് സയന്‍സിന്റെ കീഴിലാണ് എസ്.ടി.ജി നേഴ്‌സിങ് കോളജിന്റെ പ്രവര്‍ത്തനമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ ബിബിന്‍ ബാലനും നീതു ബിബിനും പറഞ്ഞു. ആരോഗ്യ രംഗത്ത് മികവുറ്റവരെ വാര്‍ത്തെടുക്കുകയാണ് കോളജിന്റെ ലക്ഷ്യം. അഞ്ച് കോഴ്‌സുകളാണ് കോളജിലുള്ളത്. ബി.എസ്.സി നേഴ്‌സിങ്, ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി, ഡിപ്ലോമ ഇന്‍ തിയേറ്റര്‍ ആന്റ് അനസ്‌തേഷ്യ എന്നിങ്ങനെ നീളുന്നു കോഴ്‌സുകള്‍. ഇന്ത്യയിലും വിദേശത്തും മികച്ച കരിയര്‍ ലഭിക്കാന്‍ നൂറ് ശതമാനം ഉറപ്പുള്ള കോഴ്‌സുകളാണിത്. ഫിസിയോ തെറാപ്പിയുടെ സാധ്യത കണ്ടെത്തിയാണ് ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിന് തുടക്കമിട്ടത്. രണ്ട് വര്‍ഷത്തെ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ് ജോലി ഉറപ്പാക്കുന്നു. നേഴ്‌സിങ് പ്രഫഷനിലുള്ളവര്‍ക്ക് എക്കാലവും സാധ്യതകള്‍ നിരവധിയാണ്. അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍ എന്നു വേണ്ട എല്ലാ വികസിത, വികസ്വര രാജ്യങ്ങളിലും നേഴ്‌സുമാര്‍ക്ക് അവസരങ്ങളുണ്ട്. പ്ലസ്ടു ബയോളജി ഗ്രൂപ്പില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ബിഎസ്സി നേഴ്‌സിങിന് അപേക്ഷിക്കാം.

കരിയര്‍ ബെസ്റ്റാക്കും ഫിസിയോതെറാപ്പി


ഹെല്‍ത്ത് സെക്റ്റര്‍ മേഖലയിലെ മികച്ച കോഴ്‌സാണ് ഫിസിയോ തെറാപ്പി. ഹോസ്പിറ്റലില്‍ ജോലി തേടുന്നതിനൊപ്പം സ്വയം സംരംഭങ്ങള്‍ കെട്ടിപ്പെടുക്കാനും ഫിസിയോ തെറാപ്പി കോഴ്‌സ് പഠിച്ചവര്‍ക്ക് കഴിയും. ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് ശാന്തി നേടാന്‍ പലതരം മരുന്നുകള്‍ കഴിച്ചു കൂട്ടുന്നവര്‍ മരുന്നുമൂലമുള്ള രോഗങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ട്. ഇവിടെയാണ് ഫിസിയോ തെറാപ്പിക്ക് പ്രസ്‌ക്തിയേറുന്നത്. വ്യായാമങ്ങള്‍, മാനുപ്പുലേഷന്‍ ടെക്‌നിക്‌സ്, അള്‍ട്രാസൗണ്ട് തെറാപ്പി, ലേസര്‍ തെറാപ്പി, ഷോര്‍ട്ട് വേവ്, മൈക്രോ വേവ് എന്നിങ്ങനെ നീളുന്നു ഫിസിയോതെറാപ്പിയുടെ പ്രത്യേകത. ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ 4.5 വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ആര്‍ട്സും സയന്‍സും വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് കോഴ്സിന് ചേരാം. പഠനത്തിനൊപ്പം ക്ലിനിക്കല്‍ പ്രാക്റ്റീസും കോഴ്സ് വര്‍ക്കും നല്‍കുന്നു.


ശാന്തം, സുന്ദരം നെല്ലിയാടി

നേഴ്സിങ് കോളജിനായി എന്തുകൊണ്ട് നെല്ലിയാടി ബിബിനും നീതും തിരഞ്ഞെടുത്തു എന്ന് അറിയേണ്ടേ. വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് നെല്ലിയാടി. ഹരിതാഭമായ ഭൂമിയില്‍ നല്ല കാലാവസ്ഥയാണ്. ഒപ്പം കന്നട, തുളു, കൊങ്കണി, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്നവര്‍ ഏറെയാണ്. കേരളീയ ഭക്ഷണങ്ങളും സുലഭം. ബംഗളൂരു-മംഗളൂരു ഹൈവെയ്ക്ക് സമീപമാണ് നെല്ലിയാടിയെന്ന പ്രദേശം. ഉടുപ്പി (30 കിമി), മംഗളൂരു (70 കിമി), പുട്ടൂര്‍ (50 കിമി) റെയില്‍വെ സ്റ്റേഷനുകളും മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (70 കിമി) അടുത്തായുണ്ട്. വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളും നെല്ലിയാടിയിലുണ്ട്. പഠിക്കാന്‍ ഏറ്റവും മികച്ച അന്തരീഷവുമാണ് ഇവിടെ.

ഹെല്‍ത്ത് കെയര്‍ കോഴ്സുകള്‍

കേരളത്തിലും മെഡിക്കല്‍ കോഴ്‌സുകള്‍ക്കു സിഗ്മ തുടക്കമിടുകയാണ്. അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ബിബിന്‍ പറയുന്നു. ഹെല്‍ത്ത് കെയര്‍ രംഗത്ത് മികച്ച കരിയര്‍ ലക്ഷ്യമിടുന്നതാണ് കോഴ്സുകള്‍. ഹെല്‍ത്ത് കെയര്‍ ഇന്‍ഫര്‍മേഷന്‍ കോഴ്സുകള്‍, ജനിറ്റിക് കോഴ്സുകള്‍, ഹെല്‍ത്ത് കെയര്‍ അഫിലിയേറ്റഡ് കോഴ്സുകള്‍ എന്നിങ്ങനെ മികച്ച കരിയര്‍ ഉറപ്പാക്കുന്ന കോഴ്സുകള്‍ക്കാണ് തുടക്കമിടുക. എറണാകുളം ജില്ല കേന്ദ്രമാക്കിയായിരിക്കും സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.


STG college Programs Overview
* BSc Nursing
* Bachelor of Physiotherapy (BPT)
* Diploma in General Nursing
* Diploma in Medical Imaging Technology
* Diploma in Operation Theatre and Anesthesia Technology
* Diploma in Medical Laboratory Technology

Main Features

Experienced Faculty
Our faculty consists of experienced professionals dedicated to providing high-quality education and mentorship.
State-of-the-Art Facilities
STG College is equipped with modern laboratories, simulation centers, and clinical training facilities to provide an immersive learning experience.
Clinical Partnerships
We have partnerships with leading hospitals and healthcare institutions, offering students valuable clinical exposure and practical training opportunities.
Holistic Development
In addition to academic excellence, we emphasize the holistic development of our students, fostering leadership, communication skills, and ethical practices.


Email: stgcolleges@gmail.com
Website: www.stgcollege.org