ട്രേഡിങില്‍ പുതുചരിതമെഴുതി അനു
'എന്തിനാ വെറുതെ റിസ്‌ക് എടുക്കുന്നത്?'
'പറ്റുന്ന പണിക്ക് പോയാല്‍ പോരെ?'
നിരവധി പേരുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍ തന്റെ ചെവിയില്‍ വന്നലതല്ലുമ്പോള്‍ അവയെ വിജയത്തിലേക്കുള്ള യാത്രയുടെ പശ്ചാത്തല സംഗീതമാക്കി മാറ്റിയ ഒരു സംരംഭകയെ പരിചയപ്പെടാം. ബിസിനസ് തുടങ്ങുമ്പോ നഷ്ടം സംഭവിക്കുന്നതും മുടക്കുമുതല്‍ കൈമോശം വരുന്നതും എല്ലാം സ്വാഭാവികമാണെന്ന് പറഞ്ഞിരുന്ന ഒരു കമ്മ്യുണിറ്റിയുടെ വായടപ്പിക്കുകയും അവരില്‍ പലരെയും ക്ലയന്റുകളാക്കുകയും ചെയ്ത ഒരു സംരംഭക. അനു സോമരാജന്‍. ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തില്‍ ജീവനക്കാരിയായും പിന്നീട് ബിസിനസ് പാര്‍ട്ണറായും ഒടുവില്‍ ഉടമയായും എത്തുന്നതിനിടയില്‍ അനു അതിജീവിച്ചത് നിരവധി പ്രതിബന്ധങ്ങളെയാണ്.
ഒരു സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തില്‍ റിലേഷന്‍ഷിപ്പ് മാനേജരായാണ് അനു സോമരാജന്റെ രംഗപ്രവേശം. പിന്നീട് രണ്ടുവര്‍ഷത്തോളം ബാംഗ്ലൂരില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജരായി ജോലി നോക്കി. മികച്ച കരിയര്‍ സൃഷ്ടിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തവേയാണ് സംരംഭക എന്ന റോളിലും തനിക്ക് ശോഭിക്കാന്‍ സാധിക്കുമെന്ന് അനു തിരിച്ചറിയുന്നത്. അതിന്റെ ആദ്യപടി എന്നവണ്ണം 2013 ല്‍ സ്ഥാപനത്തില്‍ പാര്‍ട്ണര്‍ ആകുകയും 2015 ഓടെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. അന്നുമുതല്‍ വളര്‍ച്ചയുടെ പാതയിലാണ് സ്ഥാപനം. ഈ കാലയളവില്‍ നിരവധി പേര്‍ക്ക് സേവനം നല്കാന്‍ സ്ഥാപനത്തിന് സാധിച്ചു. ഒരിക്കല്‍ അനുവിന്റെയും Pangeafin Wealth Management Services ന്റെയും സേവനം തേടിയെത്തുന്നവര്‍ ദീര്‍ഘകാലം ഉപഭോക്താക്കളായി തുടരും എന്നതാണ് സ്ഥാപനം നല്‍കുന്ന സേവനങ്ങളുടെ വിശ്വാസീയത. പത്തുവര്‍ഷമായി കൂടെയുള്ള ഉപഭോക്താക്കള്‍ വരെ സ്ഥാപനത്തിനുണ്ട് എന്ന് പറയുമ്പോള്‍ അനുവിന്റെ മുഖത്ത് ആത്മവിശ്വാസം പ്രകടമായിരുന്നു.
എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, മാനേജ്മന്റ് തുടങ്ങി നിരവധി മേഖലകളില്‍നിന്നുള്ള വ്യക്തികള്‍ Pangeafin Wealth Management Services എന്ന സ്ഥാപനത്തിന്റെ സേവനം തേടി എത്തുന്നുണ്ട്. ജോലി ചെയ്താല്‍ ലഭിക്കുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ട്രേഡിങിലൂടെ ലഭിക്കുമെന്നത് തന്നെയാണ് നിരവധിപേരെ ട്രേഡിങ്ങിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മാര്‍ക്കറ്റിനെപ്പറ്റി പഠിക്കാതെ ആവശ്യമായ അറിവ് ഇല്ലാതെ നിക്ഷേപിച്ചാല്‍ പണം നഷ്ടപ്പെടും എന്നതും ട്രേഡിങിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കളുടെ നിക്ഷേപത്തിനുമേല്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നതിലൂടെ അവരുടെ നിക്ഷേപത്തിന്മേലുള്ള റിസ്‌ക് കുറയ്ക്കുകയും മികച്ച ലാഭവിഹിതം നല്‍കുകയുമാണ് Pangeafin Wealth Management Services ചെയ്യുന്നത്.
പതിനൊന്നാം ക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് അനു ട്രേഡിങ്ങിനെക്കുറിച്ചറിയുന്നത്. എന്നാല്‍ അന്ന് അതേക്കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള സാധ്യതകള്‍ ഇല്ലായിരുന്നു. പിന്നീട് സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തില്‍ എത്തിയതിനുശേഷമാണ് കൂടുതല്‍ പഠിക്കുന്നതും ട്രേഡിങ് തുടങ്ങുന്നതും. ആദ്യസമയത്ത് 31,000/- രൂപ നഷ്ടം വന്നതോടെ അത് തിരിച്ചുപിടിക്കാനും കൂടുതല്‍ പഠിക്കാനും അനു തീരുമാനിച്ചു. യു.എസ് പോലുള്ള മാര്‍ക്കറ്റുകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനായതും ഗുണമായി. ജോലി കഴിഞ്ഞ് വന്ന് രാത്രിയോടെ സ്റ്റോക് ട്രേഡിങ് നിരീക്ഷിക്കാന്‍ ആരംഭിച്ച അനു വളരെവേഗമാണ് വിപണിയെപ്പറ്റി പഠിച്ചത്. ഇന്ന്, തന്റെ അനുഭവങ്ങള്‍ തന്നെയാണ് അനുവിന്റെ ട്രേഡിങ് മാനുവല്‍.
ഭാവിയില്‍ ഉയര്‍ന്ന വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുക എന്നത് മികച്ച ഒരു തീരുമാനമാണ്. കാരണം ഒരു നിശ്ചിത തുക വരുമാനം ലഭിച്ചിരുന്നവര്‍ക്ക് അതിന്റെ 10 - 20 ശതമാനം തുക വരുന്ന പെന്‍ഷന്‍ തുകയിലേക്കോ അല്ലെങ്കില്‍ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന തുശ്ചമായ പലിശയിലേക്കോ ചിലവുകള്‍ ചുരുക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാം എന്നതാണ് സ്റ്റോക്ക് മാര്‍ക്കറ്റിങ്ങിന്റെ നേട്ടം. അതുപോലെ തന്നെ നിലവില്‍ കണ്ടുവരുന്ന ഒരു രീതിയാണ് നിക്ഷേപം സ്വീകരിച്ച് മാസത്തില്‍ ഇത്ര രൂപ പ്രോഫിറ്റ് നല്‍കാം എന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ പലപ്പോഴും നിക്ഷേപകര്‍ക്ക് പറഞ്ഞ തുക ലഭിക്കാറില്ല എന്നതാണ് വാസ്തവം. കാരണം ട്രേഡിങിന് നമുക്ക് നിശ്ചിതമായ ഒരു തുക വരുമാനം പറയാന്‍ ഒരിക്കലും സാധിക്കില്ല. അതിനാല്‍ നമുക്ക് പെട്ടെന്ന് ആവശ്യമുള്ള തുക ഒരിക്കലും സ്റ്റോക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കാതിരിക്കുന്നതാണ് ഉചിതം. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇപ്പോഴും നല്ലത് ബാങ്കുകള്‍ തന്നെയാണ് എന്നാണ് അനുവിന്റെ പക്ഷം.
ട്രേഡിങില്‍ താല്പര്യം പ്രകടിപ്പിച്ച ചിലര്‍ക്ക് ട്രെയിനിങ് നല്‍കാനും അനുവിന് സാധിച്ചു. മികച്ച പ്രതികരണം ലഭിച്ചതോടെ നിലവില്‍ പത്ത് പേരടങ്ങുന്ന ബാച്ചുകള്‍ക്ക് ട്രെയിനിങ്ങും നല്‍കിവരുന്നു. Pangeafin Wealth Management Services ല്‍ നിന്ന് ട്രേഡിങ് പഠിച്ചവരും നിരവധിയാണ്. മാസത്തില്‍ 2 ബാച്ചുകള്‍ വീതമാണ് നിലവില്‍ പഠനത്തിനായി എത്തുന്നത്. ട്രേഡിങ് പഠിക്കുക എന്നത് ഗൗരവമായി കാണേണ്ട ഒന്നാണ്. ട്രേഡിങ് നടത്തുന്നതിനേക്കാള്‍ പ്രധാനമാണ് ട്രേഡിങ് സൈക്കോളജിയെക്കുറിച്ച് മനസിലാക്കുക എന്നത്. പത്ത് സ്റ്റോക്കുകള്‍ എടുക്കുന്നതില്‍ പത്തും ലാഭത്തിലാകണമെന്നില്ല. അതില്‍ അഞ്ചെണ്ണം ലാഭത്തിലായാല്‍ നിങ്ങള്‍ സ്റ്റോക്ക് മാര്‍ക്കറ്റിനെപ്പറ്റി കൂടുതല്‍ പഠിക്കണമെന്നാണ്. എന്നാല്‍ ഏഴെണ്ണം വരെ ലാഭത്തിലായാല്‍ ട്രേഡിങില്‍ തുടരാം എന്നതാണ് കണക്ക്. അതുപോലെ തന്നെ പ്രധാനമാണ് മാര്‍ക്കറ്റില്‌നിന്നും ലഭിക്കുന്ന പ്രോഫിറ്റ്. നമുക്ക് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ പകുതിയെങ്കിലും സ്റ്റേബിള്‍ ആയ സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കണം. ഏതൊരു കോഴ്‌സ് നമ്മള്‍ പഠിക്കുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ഫീസ് നല്‍കേണ്ടതുണ്ട്. ട്രേഡിങില്‍ അത് ആദ്യത്തെ ഇന്‍വെസ്റ്റ്‌മെന്റ് ആണ്. ചെറിയ തുക ഇന്‍വെസ്റ്റ് ചെയ്ത് ട്രേഡിങ് പഠിച്ചതിനുശേഷം മാത്രം വലിയ തുക ഇന്‍വെസ്റ്റ് ചെയ്യുക എന്നതാണ് അനു നല്‍കുന്ന ഉപദേശം.