Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

വയനാട് സുൽത്താൻ ബത്തേരിയിൽ ജനിച്ചു വളർന്ന് ഇന്ന് കൊച്ചിയുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സംരംഭക, പേര് റിംഷ പൗലോസ്. 2018ൽ റിംഷ തുടക്കമിട്ട ഡോ. K' s ഏസ്തെറ്റിക്ക് ക്ലിനിക്ക് ഇന്നെത്തി നിൽക്കുന്ന വളർച്ച ആരെയും പ്രചോദിപ്പിക്കുന്നതാണ്.ഡെന്റിസ്ട്രിയിലായിരുന്നു തുടക്കം. ഏസ്തെറ്റിക്ക്സ് മേഖലയിലുള്ള താൽപര്യവും, പരിശീലനവുമാണ് പിന്നീട് ഈ രംഗത്ത് സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിലേക്ക് നയിച്ചത്.


പത്താം ക്ലാസ് വരെ വയനാട്ടിൽ വിദ്യാഭ്യാസം നേടി. പ്ലസ്ടു പഠനം തമിഴ്നാട്ടിലെ ഈറോഡും, കോളേജ് പഠനം ചെന്നൈയിലും പൂർത്തിയാക്കി. വിവാഹശേഷം, കൊച്ചിയിലേക്ക് ജീവിതം പറിച്ചു നട്ട റിംഷ, 2018ൽ എറണാകുളം പെരുമ്പാവൂർ ആസ്ഥാനമാക്കി ഒരു ഡെന്റിസ്ട്രി ക്ലിനിക്കിന് തുടക്കമിട്ടു. ഡെന്റിസ്ട്രി പ്രൊഫഷനിലൂടെ സ്വരൂപിച്ച പ്രാരംഭ മൂലധനത്തിലാണ് K' s ഏസ്തെറ്റിക്ക്സ് ആരംഭിക്കുന്നത്. മെഡിഫേഷ്യൽസ്, ഹൈഡ്ര ഫേഷ്യൽസ്, കെമിക്കൽ പീൽസ്, ബോട്ടോക്സ്, ഫില്ലേഴ്സ്, ലേസേഴ്സ്, ടാറ്റൂ റിമൂവൽതുടങ്ങി നിരവധി സർവ്വീസുകൾ നിലവിൽ സ്ഥാപനം നൽകുന്നുണ്ട്. ഊർജ്ജസ്വലതയും, ഏസ്തെറ്റിക്ക് കോസ്മെറ്റിക്ക്സിൽ അഭിനിവേശവുമുള്ള ജീവനക്കാരുടെ പൂർണ്ണ പിന്തുണയോടെയാണ് പ്രവർത്തനം. 


നിലവിൽ 10 ജീവനക്കാരോളം കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പെരുമ്പാവൂരിന് പുറമേ തൊടുപുഴയിലും K' s ഏസ്തെറ്റിക്ക്സിന് ബ്രാഞ്ചുണ്ട്. സ്മൈൽ കറക്ഷൻ, ഫെയ്സ് ലിഫ്റ്റിംഗ് തുടങ്ങിയ സർവ്വീസുകൾക്കായി ന്യൂസിലാന്റ്, ഓസ്ട്രേലിയ എന്നിവയടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നടക്കം കസ്റ്റമേഴ്സ് സമീപിക്കുന്നു. ക്ലിനിക്ക് വഴി നേരിട്ടുള്ള സർവ്വീസിന് പുറമേ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ കൺസൾട്ടിംഗ് സർവീസുകളും ഈ സംരംഭക നൽകിവരുന്നുണ്ട്. "സെലിബ്രിറ്റി കമ്യൂണിറ്റിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കോസ്മെറ്റിക് കെയർ ഇന്ന് സാധാരണക്കാർക്കിടയിലും സ്വീകാര്യത നേടി കഴിഞ്ഞു. സ്മൈൽ കറക്ഷൻ പോലെയുള്ള ട്രീറ്റ്മെൻ്റുകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിന് അടക്കം സഹായിക്കും. മറ്റേതൊരു മേഖലയെയും പോലെ ദിനംപ്രതി അപ്ഡേഷനുകൾ വന്നുകൊണ്ടിരിക്കുന്ന മേഖലയാണ് കോസ്മെറ്റിക്സ്. പ്രൊഡക്ടുകളുടെ കാര്യത്തിൽ പ്രത്യേകിച്ച്. ഇതിൽ അപ്ഡേറ്റഡായിരിക്കാൻ വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകളിലും മറ്റും പങ്കെടുക്കാറുണ്ട് " റിംഷ പറയുന്നു. നിലവിൽ കോക്ക്ട്രാസി കോസ്മറ്റോളജി കൗൺസിലിൻ്റെ കേരളത്തിലെമെൻ്റർമാരിൽ ഒരാൾ കൂടിയാണ് റിംഷ പൗലോസ്. ഭാവിയിൽ കൂടുതൽ ഇടങ്ങളിലേക്കും K' s ഏസ്തെറ്റിക്ക്സിൻ്റെ ബ്രാഞ്ചുകൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.