Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

പൊതുവേ, സുഹൃത്തുക്കള്‍ ഒത്തുകൂടുമ്പോള്‍ ' സംരംഭം' ഒരു സംസാരവിഷയമായി വരാറുണ്ട്. തമാശയ്‌ക്കെങ്കിലും,  ഒരു ബിസിനസ് തുടങ്ങിയാലോ എന്ന ചോദ്യവുമുണ്ടാവും. ചായ കുടിക്കാന്‍ പോയാല്‍ ചായക്കട തുടങ്ങിയാലോ? ഫുഡ് കഴിക്കാന്‍ പോയാല്‍ ഒരു റെസ്റ്റോറന്റ് തുടങ്ങിയാലോ എന്നുള്ള ചോദ്യം വരാത്ത ഫ്രണ്ട്‌സ് ഗ്യാങ്ങുകളുണ്ടാവില്ല. പക്ഷേ അതെല്ലാം മിനിറ്റുകള്‍ മാത്രം ആയുസ്സുള്ള സംഭാഷണങ്ങളായിരിക്കും. എന്നാല്‍ ഈ പതിവ് തെറ്റിച്ച, നാല് സുഹൃത്തുക്കളുണ്ട്. കൊല്ലം സ്വദേശികളായ മുഹമ്മദ് സജിന്‍, നിബിന്‍, നൗഫല്‍, വിഘ്നു എന്നിവരാണ് ആ നാല്‍വര്‍ സംഘം. ഇവരുടെ ആശയമാണ് ആര്‍ക്കൈറ്റ് എഡ്യൂക്കേഷണല്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ്.

നാലുപേരും എന്‍ജിനീയറിങ് ബിരുദധാരികളാണ്. ബി.ടെക് കഴിഞ്ഞിറങ്ങുന്ന ഭൂരിഭാഗം കുട്ടികളും തൊഴില്‍രഹിതരാവുന്നതിന്റെ കാരണം തിരക്കിപോയപ്പോഴാണ്, പ്രാക്ടിക്കല്‍ ക്ലാസിന്റെ അഭാവമാണ് പ്രധാന കാരണമെന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ടാകുന്നത്. ഈ കുറവ് നികത്താനും, മികച്ച പഠനശൈലി കൊണ്ടുവരാനും തീരുമാനിച്ചതോടെയാണ് ആര്‍ക്കൈറ്റിന് ഉദയമാവുന്നത്. വര്‍ഷങ്ങളായി തങ്ങളുടെ മനസ്സിലുള്ള ആശയം ഒരു സംരംഭമായി ഉടലെടുത്തപ്പോള്‍, ഒറ്റ സ്ഥാപനമായി ചുരുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ആര്‍ക്കൈറ്റ് എഡ്യൂക്കേഷണല്‍ സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പാരന്റ് കമ്പനിയുടെ കീഴില്‍, മറ്റ് അഞ്ച് കമ്പനികള്‍ കൂടി ഇവര്‍ക്കുണ്ട്.

1. ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍
2. ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ഡേറ്റ സയന്‍സ്
3. ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് മീഡിയ
4. ആര്‍ക്കൈറ്റ് ബില്‍ഡേഴ്‌സ് ആന്‍ഡ് ഇന്നോവേറ്റേഴ്‌സ്
5. ആര്‍ക്കൈറ്റ് പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി

പഠനകാലത്ത് തന്നെ, സംരംഭമായിരുന്നു നാലുപേരുടെയും ലക്ഷ്യം. മൂന്നുപേര്‍ എംഇഎസ് ചാത്തന്നൂരിലും ഒരാള്‍ കൊല്ലം ടികെഎമ്മിലും ആണ് പഠനം പൂര്‍ത്തിയാക്കിയത്. 2013ല്‍ ബി.ടെക് കഴിഞ്ഞ ശേഷം, രണ്ടുവര്‍ഷ കാലയളവോളം ഇവര്‍ ആര്‍ക്കൈറ്റിന്റെ പണിപ്പുരയിലായിരുന്നു. ഇതിനിടയില്‍ രണ്ടുപേര്‍ അധ്യാപനത്തിന്റെ വഴിയിലേക്കും തിരിഞ്ഞു. ഒരു താല്‍ക്കാലികമായ വഴിത്തിരിവ് മാത്രമായിരുന്നു അത്. ആര്‍ക്കൈറ്റ് എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള ഫണ്ട് മാത്രമായിരുന്നു ആ ജോലി. 2015ല്‍ കൊല്ലം കൊട്ടിയത്ത്, ഔദ്യോഗികമായി ആര്‍ക്കൈറ്റിന് തുടക്കമായി.


ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍

ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്‍ ആരംഭിക്കുമ്പോള്‍, മൂന്നു ബാച്ചുകളിലായി മുപ്പത് വിദ്യാര്‍ത്ഥികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അഞ്ച് ക്യാമ്പസുകളിലായി, മൂവായിരത്തിലധികം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. എണ്‍പതിലധികം എന്‍ജിനീയറിങ് സ്റ്റാഫുകള്‍ മാത്രമുണ്ട്. കേരളത്തിന് പുറമേ, ഷാര്‍ജയിലും ഇവര്‍ക്ക് ക്യാമ്പസ് ഉണ്ട്. ഈ ഒമ്പത് വര്‍ഷക്കാലയളവിലെ വളര്‍ച്ചയാണിത്. അതിന്റെ കാരണം, ചിട്ടയായ പഠനരീതിയും പ്ലേസ്‌മെന്റ് റേറ്റും തന്നെയാണ്. തിയറി ക്ലാസ്സിനേക്കാളും പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ടെക്‌നിക്കലി സ്‌കില്‍ഡ് ആയിട്ടുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികളെയാണ്, ആര്‍ക്കൈറ്റ് വാര്‍ത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ, നൂറ് ശതമാനം പ്ലേസ്‌മെന്റ് ഇവര്‍ ഉറപ്പ് നല്‍കുന്നുമുണ്ട്. ഇവരുടെ പ്ലേസ്‌മെന്റിനായി മാത്രം പതിനെട്ടോളം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്.

Courses 
1. Mechanical Engineering

MEP Design and Operations
Certified Mechanical Design Engineer
QA/QC in Mechanical Engineering + NDT
Mechanical BIM
Oil and Gas Engineering

2. Electrical Engineering

Electrical Design Engineering
Electrical BIM
Certificate Course on EV Technology

3. Civil Engineering

Certified Construction Site Engineer
Construction Technology
QA/QC in Civil Engineering + NDT
Professional Course on Quantity Surveying and Estimation
6D Architectural BIM
Structural BIM
Professional BIM
Certificate Course on Project Management for Engineers
Certificate Course on Public Infrastructure Design and Management


ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് ഡേറ്റ സയന്‍സ് 

Data Science And ML Masterclass With Python
Certificate Program In Generative AI
Certificate Course On Python For Data Science And AI Development
Advanced Course On Cyber Security And Ethical Hacking
Certificate Course On Cyber Security Analytics
Certificate Course On IoT And Blockchain Security
Advanced Course On Full Stack Web Development - Java, MEAN/MERN
Certificate Course On Software Developer
IBM Full Stack Cloud Developer


ആര്‍ക്കൈറ്റ് സ്‌കൂള്‍ ഓഫ് മീഡിയ

Certified Graphic Designer
Certified VFX Artist 
Diploma in Multimedia and web designing 
Professional Diploma in 3D Animation and VFX
Diploma in Graphic Design and VFX
Diploma in interior designing and visualization