കരിയര്‍ ബേക്കര്‍
ബട്ടര്‍ സ്‌കോച്ച് കേക്കിന്റെ യഥാര്‍ത്ഥ രുചിയെന്താണ്. ആര്‍ക്കെങ്കിലും പറയാനാകുമോ. യൂട്യൂബ് വഴിയും മറ്റുള്ളവര്‍ പറഞ്ഞും കേക്കു നിര്‍മിക്കാന്‍ പഠിച്ചവര്‍ക്ക് ഏതൊരു കേക്കിന്റെയും രുചിയെന്തെന്നറിയില്ല. രസകൂട്ടുകളുടെ കെമിസ്ട്രി വര്‍ക്ക് ചെയ്താല്‍ പറയാനാകും ഓരോ രുചിഭേദങ്ങളും. ബേക്കിങ് ഒരു കലയാണ്. പരിശീലിച്ചു കഴിഞ്ഞാല്‍ രുചിയോട്ടും ചോരാതെ ഓരോ വിഭവങ്ങളും ബേക്ക് ചെയ്തെടുക്കാം. ബേക്കിങ് പഠിപ്പിക്കുന്ന ഒരു ഇന്‍സ്റ്റിട്യൂട്ട് ഉണ്ട് കൊച്ചിയില്‍. ദ ബേക്കിങ് ആന്റ് പേസ്ട്രി ഇന്‍സ്റ്റിട്യൂട്ട്. ലോകോത്തര ബേക്കിങ് വിഭവങ്ങളും കുക്കീസും ഉണ്ടാക്കാന്‍ പഠിപ്പിക്കുന്ന അക്കാദമി. ഡോക്ടര്‍മാര്‍ മുതല്‍ വീട്ടമ്മമാര്‍ വരെയാണ് പഠിതാക്കള്‍. ബേക്കിങ് പ്രഫഷണലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പാഷനായി കൊണ്ടു നടക്കുന്നവര്‍ക്കും കോഴ്സില്‍ ചേരാം. കേക്ക് മാത്രമല്ല, എണ്ണിയാല്‍ തീരാത്ത വിഭവങ്ങളുടെ നിര്‍മാണമാണ് ബേക്കിങ്. ബേക്കിങ് മേഖലയില്‍ പ്രഫഷണല്‍സായി മാറാന്‍ പറ്റുന്ന കോഴ്സുകളാണ് ഇവിടെ നല്‍കുന്നത്.
ഡിപ്ലോമ ഇന്‍ ബേക്കിങ് ടെക്നോളജി
ബേക്കിങ് ഒരു കലയാണ്. എന്നാല്‍, ഈ കലയ്ക്കൊപ്പം പരിശീലനം കൂടി നേടിയാലോ, മികച്ച വിഭവങ്ങള്‍ ബേക്ക് ചെയ്തെടുക്കാനാകും. ഡിപ്ലോമ ഇന്‍ ബേക്കിങ് ടെക്നോളജിയില്‍ ബേക്കിങിന്റെ എല്ലാ വശങ്ങളും പരിശീലിപ്പിക്കുന്നു. ബേക്കിങിലെ ഏറ്റവും പ്രധാനപെട്ട കോഴ്സും കൂടിയാണിത്. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ഇതില്‍ ആറ് മാസം ക്ലാസും ആറ് മാസം ഇന്റേണ്‍ഷിപ്പും നല്‍കുന്നു. ആറ് മാസത്തെ ക്ലാസില്‍ ഓരോന്നും ബേക്ക് ചെയ്താണ് പഠിപ്പിക്കുന്നത്. മികച്ച ഇന്റേണ്‍ഷിപ്പും ദ ബേക്കിങ് ആന്റ് പേസ്ട്രി ഇന്‍സ്റ്റിട്യൂട്ട് ഒരുക്കി നല്‍കുന്നു. പഠിച്ചിറങ്ങിയാല്‍ ജോലി നൂറ് ശതമാനം ഉറപ്പാണ്.
അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേക്കിങ് ആന്റ് പേസ്ട്രി
കുക്കിങ് പ്രഫഷണല്‍സിന് കരുത്തേകുന്നതാണ് അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേക്കിങ് ആന്റ് പേസട്രി ആര്‍ട്സ് എന്ന കോഴ്സ്. 51 ദിവസാണ് ഈ കോഴ്സിന്റെ കാലാവധി. കുക്കിങ് പ്രഫഷണലില്‍ നില്‍ക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് അഡ്വാന്‍സ് കോഴ്സ്. ബേക്കിങ് മേഖലയില്‍ മികവ് പുലര്‍ത്താന്‍ ആവശ്യമായ വൈദഗ്ധ്യവും ആത്മവിശ്വാസവും നല്‍കുന്ന വിപുലമായ കോഴ്സാണിത്. ബേക്കിംഗ് ആന്റ് പേസ്ട്രി ആര്‍ട്ട്സിലെ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ബേക്കിംഗ് ടെക്നിക്കുകളെക്കുറിച്ചും പേസ്ട്രി നിര്‍മ്മാണത്തെക്കുറിച്ചും സമഗ്രമായ പരിശീലനം നല്‍കുന്നു. ബേക്കിങ് രീതികള്‍, ഉപയോഗ ക്രമങ്ങള്‍ തുടങ്ങി വിവിധ മേഖലകളെ സമഗ്രമായി വിശകലനം ചെയ്യുന്നതാണ് ഇ കോഴ്സ്.
സര്‍ട്ടിഫിക്കറ്റ് ഇന്‍ കേക്ക് മേക്കിങ്
കേക്ക് നിര്‍മാണത്തിന് യൂട്യൂബ് നോക്കിയാണ് പലരും കേക്ക് നിര്‍മിക്കുന്നത്. എന്നാല്‍, കേക്ക് ഉണ്ടാക്കുന്നതില്‍ ആഴത്തിലുള്ള അറിവ് പലര്‍ക്കുമില്ല. കേക്ക് നിര്‍മിക്കാന്‍ പ്രഫഷണല്‍സിനെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിലൂടെ. ദിവസങ്ങള്‍ മാത്രമുള്ള കോഴ്സില്‍ ആര്‍ക്കും ചേരാം. കേക്ക് നിര്‍മാണത്തിലെ സങ്കീര്‍ണമായ രീതികള്‍ വളരെ ലളിതമായി പ്രാക്റ്റിക്കലോടെ ചെയ്തു പഠിപ്പിക്കുന്നു. അനുഭവപരിചയമുള്ളവരാണ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കുന്നത്. കേക്ക് ബേക്കിംഗിലും ഫിനിഷിംഗിലും സാങ്കേതിക വൈദഗ്ദ്ധ്യം നല്‍കുന്ന ക്ലാസുകള്‍, ക്രീമിംഗ്, ഫോള്‍ഡിംഗ്, വിപ്പിംഗ് എന്നിങ്ങനെയുള്ള വിവിധ മിക്സിംഗ് രീതികളില്‍ പഠിതാക്കളെ പ്രാഗത്ഭ്യമുള്ളവരാക്കുന്നു. കേക്ക് അലങ്കാരങ്ങള്‍, ഫ്രോസ്റ്റിംഗ് സ്മൂത്തിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശീലിപ്പിക്കുന്നു.
സര്‍ട്ടിഫിക്കറ്റ് ഇന്‍ ബേക്കര്‍പ്രണര്‍ഷിപ്പ്
മികച്ചൊരു ബ്രാന്റ് ബേക്കറിയാണോ മനസിലുള്ളത്. ബേക്കര്‍പ്രണര്‍ഷിപ്പ് കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് മികച്ചൊരു ബേക്കറി ബ്രാന്റ് നിര്‍മിക്കാം. ബേക്കറി രംഗത്ത് മികച്ച കരിയറും സ്റ്റാര്‍ട്ടപ്പും നേടാനുള്ള അറിവുകളും ഈ കോഴ്സില്‍ നിന്നും ലഭിക്കും. ഇന്ന് ബേക്കറി മികച്ചൊരു വരുമാനമാണ്. ബേക്കിങ് ഇന്‍ഡസ്ട്രിയില്‍ മികച്ച സാധ്യതകളാണുള്ളത്.
ലോകോത്തര സര്‍ട്ടിഫിക്കറ്റ്
പഠിതാക്കള്‍ക്ക് നല്‍കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ബേക്കിങ് ആന്റ് പേസ്ട്രി കോളജായ സിംഗപ്പൂര് ബേക്കിങ് ഇന്‍ഡസ്ട്രി ട്രെയിനിങ് ഇന്റര്‍നാഷണല്‍ കോളജിന്റെ സര്‍ട്ടിഫിക്കറ്റാണ്. 1993ല്‍ സിംഗപ്പൂര് സര്‍ക്കാര്‍ ആരംഭിച്ച കോളജ് പിന്നീട് സ്വകാര്യ മേഖലയ്ക്കു കൈമാറി. ഈ കോളജ് ഏറ്റെടുത്തതാകട്ടെ മലയാളികളുടെ എവീസ് വേള്‍ഡ് വൈഡ് എഡ്യൂക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. തൃശൂര്‍ സ്വദേശിയായ സിജോ തോമസും സുദീപുമാണ് ഈ ഗ്രൂപ്പിന്റെ മേധാവികള്‍. ഒരു കാലത്ത് ബേക്കിങ് ആന്റ് പേസ്റ്ററി പഠിക്കാനായി പലരും സിംഗപ്പൂരിലേക്ക് പോയിരുന്നു. പലപ്പോഴും വിസ സംബന്ധിച്ച പ്രശ്നങ്ങളും പഠിക്കാനുള്ള ചിലവും പലര്‍ക്കും ദുഷ്‌കരമായി. ഇതോടെയാണ് ഇരുവരും ചേര്‍ന്ന് കൊച്ചിയില്‍ പുതിയ ക്യാമ്പസ് ആരംഭിച്ചത്. ഒപ്പം, സ്‌കില്‍ ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റും നല്‍കുന്നു. മികച്ച ഫാക്കല്‍റ്റികളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അഞ്ച് മുതല്‍ 22 വര്‍ഷം വരെ ഈ മേഖലയില്‍ എക്സ്പീരിയന്‍സുള്ളവരാണ് പരിശീലനം നല്‍കുന്നത്.
ജോലി ലഭിക്കും 100% ഉറപ്പ്
ഇന്ത്യയിലും വിദേശത്തും 100 ശതമാനം ജോലി ലഭിക്കുമെന്ന് ഉറപ്പുള്ള കോഴ്സുകളാണ് ഓരോന്നും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് 90 ദിവസത്തിനുള്ളില്‍ പ്ലേസ്‌മെന്റ് കിട്ടിയില്ലെങ്കില്‍ മുഴുന്‍ ഫീസും തിരികെ നല്‍കുമെന്ന് സ്ഥാപന മേധാവി സിജോ ജോസ് പറയുന്നു. ഈ ഇന്‍ഡസ്ട്രിയില്‍ 30% ആളുകള്‍ക്ക് മാത്രമാണ് ബേക്കിങിനെപ്പറ്റി മികച്ച അറിവുള്ളത്. അധികമുള്ളവര്‍ പലരും ഇത്തരം കോഴ്സുകള്‍ പഠിച്ചവരോ പരിശീലിച്ചവരോ അല്ല. ഈ സാഹചര്യത്തില്‍ ഇത്തരം കോഴ്സുകള്‍ക്ക് മികച്ച സാധ്യതയാണുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലാണ് ഏറ്റവും മികച്ച ബേക്കിങ് ഷെഫുമാരുള്ളത്. ജിസിസി രാജ്യങ്ങള്‍ ബേക്കിങ് മേഖലയിലേക്ക് മാറി കൊണ്ടിരിക്കുകയാണ്. ബേക്ക് രുചികള്‍ ഇവര്‍ കൂടുതല്‍ ആസ്വദിക്കാന്‍ തുടങ്ങിയതോടെ ഈ രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് ഉള്ളത്.