ബിസി അക്കാദമിയില്‍ റാങ്കുകളുടെ തുടര്‍ക്കഥ
കേട്ടാല്‍ ഞെട്ടരുത്; ഇത് തൃശൂരില്‍ മാത്രമുള്ള സിഎംഎ അക്കാദമിയെ കുറിച്ചാണ്. ബ്രാന്റ് അംബാസിഡറില്ല, പരസ്യമില്ല, ഫ്‌ലക്സ് ബോര്‍ഡുകളില്ല. റിസള്‍ട്ടോ; സിഎംഎയില്‍ ഓള്‍ ഇന്ത്യാതലത്തില്‍ ഒന്നാം റാങ്ക് (ഓള്‍ കേരള ഒന്നാം റാങ്ക്), ഓള്‍ ഇന്ത്യാതലത്തില്‍ പത്താം റാങ്ക് (ഓള്‍ കേരള ഒന്നാം റാങ്ക്), ഓള്‍ ഇന്ത്യ റാങ്ക് 17 (ഓള്‍ കേരള രണ്ടാം റാങ്ക്), ഓള്‍ ഇന്ത്യ 21 (ഓള്‍ കേരള മൂന്നാം റാങ്ക്) ഓള്‍ ഇന്ത്യ 24 (ഓള്‍ കേരള രണ്ടാം റാങ്ക്) ഓള്‍ ഇന്ത്യ റാങ്ക് 30 (ഓള്‍ കേരള റാങ്ക് അഞ്ച്), ഓള്‍ ഇന്ത്യ റാങ്ക് 41 (ഓള്‍ കേരള നാലാം റാങ്ക്) ഓള്‍ ഇന്ത്യ റാങ്ക് 48 (ഓള്‍ കേരള റാങ്ക് ആറ്), പാസായവരുടെ എണ്ണമെടുത്താല്‍ 2023-24 ല്‍ മാത്രം നൂറിലധികം സിഎംഎ ഫൈനല്‍ , മൂന്നൂറിലധികം ഇന്റര്‍മീഡിയേറ്റ് വിജയികള്‍ വരും. സിഎംഎ ക്യാറ്റ് കോഴ്സില്‍ എല്ലാ തവണയും നൂറു ശതമാനം വിജയവും.
സിഎംഎയില്‍ (കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്‍സ്) ഒന്നല്ല, ഒട്ടേറെ റാങ്കുകള്‍ വാരികൂട്ടിയ കേരളത്തിലെ ഏക അക്കാദമിയാണ് ബിസി തൃശൂര്‍. വാചക കസര്‍ത്തുകളെ പരസ്യങ്ങളുടെ വിളയാട്ടമോ അല്ല പകരം ചിട്ടയായ പരിശീലനവും ക്ലാസുകളുമാണ് ബിസി തൃശൂരിന്റെ രഹസ്യം. ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ കീഴിലുള്ള തൃശൂരിലെ അംഗീകൃത ഓറല്‍ കോച്ചിങ് സെന്ററാണിത്. അക്കാദമിക് രംഗത്തും അക്കൗണ്ടിങ് പ്രഫഷണല്‍ രംഗത്തും ഏറെ മികവു പുലര്‍ത്തിയ ബിനേഷ് ഏനാമാക്കല്‍ ആണ് ബി സി അക്കാദമിയുടെ ഫൗണ്ടറും അക്കാഡമിക് ഹെഡും. ബിനേഷിന്റെ പ്രഫഷണല്‍ മികവു തന്നെയാണ് അക്കാദമിയുടെ തിളക്കത്തിന് പിന്നില്‍. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ഐസിഎഐയുടെ സിഎംഎ കോഴ്സും ക്യാറ്റ് (സിഎറ്റി) ഡിപ്ലോമയും (സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ടെക്നിഷ്യന്‍) എംബസി അറ്റസ്റ്റേഷനും ലഭ്യമാണ്. എംബസിയുടെ അംഗീകാരമുള്ളതിനാല്‍ വിദേശ രാജ്യങ്ങളിലെ ഫിനാന്‍സ് ജോബുകളും വേള്‍ഡ് വൈഡ് അക്കൗണ്ടന്‍സ് ജോലികളും ലഭിക്കുമെന്നുറപ്പ്.
സിഎംഎ ഇന്റര്‍മീഡിയറ്റ് കോഴ്സിന് ഒരു വര്‍ഷമാണ് വേണ്ടി വരിക. ഫൗണ്ടേഷന്‍ പാസായവര്‍ക്കും ഡിഗ്രിയും ക്യാറ്റ് എന്‍ട്രി ലെവലും ഉള്ളവര്‍ക്കും ബിടെക് നാലാം സെമസ്റ്റര്‍ പാസായവര്‍ക്കും കോഴ്സിനു ചേരാം. എട്ട് മാസമാണ് സിഎംഎ ഫൈനലിന്റെ കാലാവധി. സിഎംഎ ഇന്റര്‍മീഡിയറ്റ് പാസായവര്‍ക്ക് ഫൈനല്‍ കോഴ്സില്‍ ചേരാം. ബിസി അക്കാദമിയുടെ മറ്റൊരു മികച്ച കോഴ്സാണ് സിഎംഎ പ്ലസ് ബികോം. മൂന്നു വര്‍ഷം കൊണ്ട് ഈ കോഴ്സ് പൂര്‍ത്തിയാക്കാം എന്നതാണ് പ്രത്യേകത. ഈ കഴിഞ്ഞ പരീക്ഷയില്‍ സിഎംഎ ഫൈനല്‍ വിജയത്തോടൊപ്പം ബിസി അക്കാദമിയിലെ വിദ്യാര്‍ത്ഥിനി സോനാ മരിയ യൂണിവേഴ്സിറ്റിതലത്തില്‍ ബികോമിന് ഒന്നാം റാങ്കും നേടി. സിഎംഎയില്‍ ഫൗണ്ടേഷന്‍/ക്യാറ്റ് (4 പേപ്പര്‍), ഇന്റര്‍മീഡിയറ്റ് (8 പേപ്പറുകള്‍), ഫൈനല്‍ (എട്ട് പേപ്പര്‍) എന്നിങ്ങനെയാണ്. സിഎംഎയില്‍ ഫൗണ്ടേഷന്‍ കോഴ്സുകളും ഒപ്പം സര്‍ട്ടിഫൈഡ് അക്കൗണ്ടിങ് ടെക്നീഷ്യന്‍ കോഴ്സുകളും (ക്യാറ്റ്) നല്‍കുന്നു. ഫൗണ്ടേഷനില്‍ നാല് പേപ്പറുകളാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ക്യാറ്റിലും നാല് പേപ്പറുകളുണ്ട്. 4 പേപ്പറുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകള്‍ അടങ്ങിയതാണ് സിഎംഎയിലെ ഇന്റര്‍മീഡിയേറ്റ് കോഴ്സ്. ഫൈനല്‍ കോഴ്സിലും സമാനയായി 4 പേപ്പറുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകള്‍ ഉണ്ട്. കോഴ്സിനോടൊപ്പം തൊഴില്‍ നൈപുണ്യം നേടുന്നതിനായി 15 മാസം പ്രാക്ടിക്കല്‍ ട്രെയിനിങും നല്‍കുന്നു.
റാങ്കുകളുടെ പൂരം
തൃശൂരിലെ പൂരം വെടികെട്ട് പോലെയാണ് സിഎംഎയില്‍ ലഭിച്ച റാങ്കുകള്‍. ഒന്നിനു പിറകെ ഒന്നായി ബിസി അക്കാഡമിയില്‍ റാങ്കുകളുടെ പൂരമാണ് അരങ്ങേറിയത്. 2022ല്‍ സിഎംഎ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യാ ഒന്നാം റാങ്ക്, 2022ലും 2023ലും സിഎംഎ എക്സാം റിസള്‍റ്റുകളില്‍ ഓള്‍ കേരളയില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കും നേടിയ ഏക ഇന്‍സ്റ്റിട്യൂട്ടും ബി സി അക്കാദമിയാണ്. 2022 ഫെബ്രുവരിയില്‍ ചരിത്രത്തില്‍ ആദ്യമായി ഐസിഎഐ സിഎംഎ ഫൈനലില്‍ മീര കുട്ടപ്പനാണ് ഓള്‍ ഇന്ത്യ ഫസ്റ്റ് റാങ്കും ഓള്‍ കേരള ഫസ്റ്റ് റാങ്കും നേടിയത്. 2023ലും ബിസി റാങ്കിങ്ങില്‍ റിക്കാര്‍ഡിട്ടു. ഇത്തവണ വി.എ അമല്‍ ഓള്‍ കേരള ഫസ്റ്റ് റാങ്കും ഓള്‍ ഇന്ത്യാതലത്തില്‍ 10ാം റാങ്കും നേടി. ഇതേ വര്‍ഷം ഹര്‍ഷ കെ. വിജയ് (ഓള്‍ കേരള റാങ്ക് 2, ഓള്‍ ഇന്ത്യ റാങ്ക്17), ഹണി അലക്സ് (ഓള്‍ കേരള റാങ്ക് 5, ഓള്‍ ഇന്ത്യ റാങ്ക് 30), ഷാരോണ്‍ വിന്‍സെന്റ് (ഓള്‍ കേരള6, ഓള്‍ ഇന്ത്യ റാങ്ക് 48) എന്നിവര്‍ സിഎംഎ ഫൈനല്‍ പരീക്ഷയില്‍ അഖിലേന്ത്യാ റാങ്കുകള്‍ നേടി. ഇത്രയധികം റാങ്കുകള്‍ ഒരു പരീക്ഷയില്‍ ഒരൊറ്റ സെന്റര്‍ വഴി വാരികൂട്ടിയ കേരളത്തിലെ ഏക അക്കാദമി കൂടിയാണ് ബി സി തൃശൂര്‍. ഇതിനു മുന്‍പ് 2019 ല്‍ നിന ഐ യു ഓള്‍ കേരള മൂന്നാം റാങ്കും ( ഓള്‍ ഇന്ത്യ റാങ്ക് 23 ) നേടിയിരുന്നു. 2024 ല്‍ ആകട്ടെ ബി സി അക്കാദമി തൃശ്ശൂരിലെ അഞ്ജിത ദേവരാജന്‍, മുഹമ്മദ് സുഹൈല്‍, കിരണ്‍ രഞ്ജിത് എന്നിവര്‍ യഥാക്രമം ഓള്‍ കേരള 2,3,4 ( ഓള്‍ ഇന്ത്യ റാങ്ക് 24, 21,41 ) എന്നീ റാങ്കുകള്‍ വഴി റാങ്കുകളുടെ പെരുമഴ തന്നെ തീര്‍ത്തു. 2024 ഓഗസ്റ്റ് സി എം എ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ അര്‍ച്ചന ടി യു, ശ്രീനന്ദന വി പി എന്നീ വിദ്യാര്‍ഥികള്‍ യഥാക്രമം 327,316 എന്നീ മാര്‍ക്കുകള്‍ നേടി അഖിലേന്ത്യാ തലത്തില്‍ ഗ്രൂപ്പ് ടുവില്‍ ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനവും നേടി പുതിയ ചരിത്രം കുറിച്ചു.
മികവിന്റെ തിളക്കം
ഇന്‍സ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ തൃശൂരിലെ അംഗീകൃത കോച്ചിങ് സെന്റര്‍ കൂടിയാണിത്. അതിനൂതന സാങ്കേതിക വിദ്യകളാണ് ക്ലാസ് മുറികളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച ഫര്‍ണീഷിങ് നടത്തിയ ക്ലാസ് റൂമുകള്‍. എയര്‍ കണ്ടീഷണ്‍ ചെയ്ത ലൈബ്രറിയും റീഡിങ് റൂമും ഉണ്ട്. പ്രത്യേക പ്രാര്‍ത്ഥനാ ഹാള്‍, മോഡേണ്‍ ലക്ചര്‍ ക്ലാസ്, എല്‍ഇഡി പ്രോജക്റ്ററുകളുള്ള ക്ലാസ് മുറികള്‍, സ്മാര്‍ട്ട് ബോര്‍ഡ് കംപ്യൂട്ടര്‍ ലാബ് മള്‍ട്ടിമീഡിയ വര്‍ക്ക് സ്റ്റേഷനുകള്‍, വൈഫൈ ക്യാമ്പസ്, ഓഡിയോ വിഡിയോ കോണ്‍ഫ്രന്‍സിങ് ഫെസിലിറ്റി, മികച്ച സെമിനാര്‍ ഹാള്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്‌കില്‍ ട്രെയിനിങ് ലാബ്, കോഴ്സ് കൗണ്‍സിലിങ് ആന്റ് ഫെസിലിറ്റി സെല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം, സിഎംഎ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്, മുഴുവന്‍ സമയ റഗുലര്‍ ക്ലാസുകള്‍, പ്രൈവറ്റ് ബസുകളില്‍ കണ്‍സഷന്‍ സൗകര്യം എന്നിങ്ങനെ നീളുന്നു. വിദ്യാര്‍ത്ഥികള്‍ക്കു പ്രായോഗിക പരിശീലനങ്ങള്‍ക്കായി സിഎ, സിഎംഎ സ്ഥാപനങ്ങളില്‍ പ്രാക്റ്റിക്കല്‍ ട്രെയിനിങ് സൗകര്യങ്ങള്‍ സ്റ്റൈപന്റോടെ ചെയ്തു നല്‍കുന്നുമുണ്ട്.
അതിശയിപ്പിക്കുന്ന ക്യാമ്പസുകളാണ് മറ്റൊരു പ്രത്യേകത. അത്യാധുനിക സൗകര്യങ്ങളോടെയുള്ള രണ്ട് ക്യാമ്പസുകളാണ് ബിസി അക്കാദമിക്കുള്ളത്. തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിന് അരികിലാണ് പ്രധാന ഓഫീസും ഒപ്പം ആദ്യ ക്യാമ്പസും പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ വിശാലമായ ക്യാമ്പസ് തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിനടുത്തു ചെമ്പൂക്കാവില്‍ നഗര ഹൃദയത്തില്‍ തന്നെ. ബ്രാഞ്ചുകളോ ഓഫീസുകളോ മറ്റു ജില്ലകളിലില്ല.
അവസരങ്ങളുടെ പെരുമഴ
കേന്ദ്രസര്‍ക്കാരിന്റെ നവരത്ന കമ്പനികള്‍, മറ്റുസ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എഐസിടിഇ അംഗീകൃത അസിസ്റ്റന്റ് പ്രഫസര്‍ തസ്തിക, ഇന്ത്യന്‍ കോസ്റ്റ് അക്കൗണ്ടിങ് സര്‍വീസ്, ബാങ്കിംഗ്, ടാക്സേഷന്‍, ഓഡിറ്റിംഗ്, പ്രൊജക്റ്റ് മാനേജ്മെന്റ്, കണ്‍സല്‍ടെന്‍സി, പ്രൊഫഷണല്‍ പ്രാക്ടീസ് എന്നിവിടങ്ങളില്‍ സിഎംഎ കഴിഞ്ഞവര്‍ക്ക് ഏറെ അവസരങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ അക്കൗണ്ട്സ് (ഐഎഫ്എസി), ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ആന്‍ഡ് പസഫിക് അക്കൗണ്ട്സ് (സിഎഎഫ്എ), സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ് അക്കൗണ്ട്സ് (എസ്എഎഫ്എ) എന്നിവയില്‍ അംഗം കൂടിയാണ്. ഒപ്പം യുഎസ്എയിലെ സിഎംഎ, ഇംഗ്ലണ്ടിലെ ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്റ് അക്കൗണ്ടന്‍സി (സിഐപിഎഫ്എ), എ സി സി എ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ തുടങ്ങിയ രാജ്യങ്ങളിലെ സമാന സ്ഥാപനങ്ങളുമായി പരസ്പര അംഗീകാര ഉടമ്പടികളുമുണ്ട്. ഇതിലൂടെ ആഗോളതലത്തില്‍ ജോലി സാധ്യതകളും പഠിതാക്കളെ തേടിയെത്തുമെന്നുറപ്പ്.
സിഎംഎയെ സിഎ കോഴ്സിനു തുല്ല്യമായി കേരള പിഎസ്സി അംഗീകരിച്ചിട്ടുള്ളതിനാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടസി വിജയിക്കുന്നവര്‍ക്ക് അപേക്ഷിക്കാവുന്ന എല്ലാ ഗവണ്മെന്റ് ഉദ്യോഗത്തിനും സി എം എ പാസ്സായവര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. എം കോം കോഴ്സിന് തുല്ല്യമായി യുജിസി അംഗീകരിച്ചതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കു പിജി വേറെ പഠിക്കണമെന്നില്ല. സിഎംഎ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എംബിഎ, എംകോം പരീക്ഷകളില്‍ വളരെ ചുരുങ്ങിയ പരീക്ഷകള്‍ മാത്രമേ എഴുതേണ്ടതുള്ളു. സിഎംഎ(ഇന്ത്യ) പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥിഗള്‍ക്ക് ഗ്ലോബല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി എന്നറിയപ്പെടുന്ന എസിസിഎ പരീക്ഷയില്‍ ഒമ്പത് പേപ്പറുകള്‍ വരെ ഒഴിവുകള്‍ ലഭ്യമായതിനാല്‍ വെറും നാല് പേപ്പറുകള്‍ എഴുതി എസിസിഎ സര്‍ട്ടിഫിക്കറ്റ് കൂടി നേടാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോഗിക പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി മുപ്പതോളം ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, സിഎംഎ സ്ഥാപനങ്ങളുമായി പരസ്പര ഉടമ്പടികളും വെച്ചിട്ടുണ്ട്.
കേരളത്തിലെ പതിനാല് ജില്ലകളിലെയും അതുപോലെ തന്നെ തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ സിഎംഎ ഫൈനല്‍ പഠനത്തിന് പ്രഥമ പരിഗണന നല്‍കുന്ന ഏകസ്ഥാപനമെന്ന പ്രത്യേകത കൂടി ഒരൊറ്റ സെന്റര്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ബിസി അക്കാദമിക്കുണ്ട്. മറ്റു പല സ്ഥാപനങ്ങള്‍ നാലോ അഞ്ചോ ബ്രാഞ്ചുകളില്‍ നിന്നും നേടുന്ന വിജയം ബി സി അക്കാദമി തൃശ്ശൂര്‍ലെ ഒരൊറ്റ ക്യാമ്പസ്സില്‍ നിന്നും തുടര്‍ച്ചയായി ഓരോ വര്‍ഷവും നേടി കൊണ്ടിരിക്കുകയാണ്.
ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സിഎംഎ ഫാക്കല്‍റ്റികളെ അണിനിരത്തി കൊണ്ടുള്ള ക്ലാസ്സുകളും, ബിനേഷ് എനാമാക്കലിന്റെ നേതൃത്വത്തിലുള്ള കോളേജ് മാനേജ്മെന്റിന്റെ അക്കാഡമിക് രംഗത്തെ മികവുറ്റ പരിജയവും മേല്‍നോട്ടവുമാണ് ബിസി അക്കാദമിയെ സിഎംഎ വിദ്യാര്‍ത്ഥികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്...