Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

Brand Stories

ഓരോ വീഡിയോകള്‍ക്കും മില്യണ്‍ വ്യൂസ്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലക്ഷങ്ങള്‍ ഫോളോവേഴ്സ്. ഇന്‍സ്റ്റഗ്രാമില്‍ 7.5 ലക്ഷം ഫോളോവേഴ്സ്, ഫേസ്ബുക്കില്‍ 2.5 ലക്ഷം, യൂട്യൂബ് ചാനലില്‍ 6.5 ലക്ഷം എന്നിങ്ങനെ നീളുന്നു ഈ വ്ളോഗറിന്റെ കരുത്ത്. ചിറകറ്റ് വീണപ്പോഴും തളര്‍ന്നില്ല. ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയര്‍ന്നു. ഓരോ വിജയങ്ങളും വെട്ടിപിടിച്ചു. കേരളത്തിലെ ഏറ്റവും വൈറലും ട്രെന്റിങുമായി മാറിയ വ്ളോഗറിന്റെ വിശേഷങ്ങളാണിത്. ഒറ്റയ്ക്കു വഴിവെട്ടി ലക്ഷം ഫോളോവേഴ്സിനെയും മില്യണ്‍ വ്യൂവേഴ്സിനെയും നേടിയെടുത്ത ട്രെന്റി വ്ലോഗര്‍ ദിപിന്‍ സുരേന്ദ്രന്‍. സ്റ്റാര്‍ട്ട് ഡീലുകളിലൂടെ വമ്പന്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയവന്‍.

വിവാഹത്തിന് മുന്‍ ജോലി ഉപേഷിച്ച് സംരംഭകനായി

ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയില്‍ ഷോറൂമിലെ സെയില്‍ എക്സിക്യൂട്ടിവില്‍ നിന്നാണ് ദിപിന്റെ വളര്‍ച്ച. വര്‍ഷങ്ങള്‍ നീണ്ട ഓട്ടോമൊബൈല്‍ ജേര്‍ണി അവസാനിക്കുമ്പോള്‍ മഹീന്ദ്രയുടെ കീ അക്കൗണ്ട്സ് മാനേജര്‍ പോസ്റ്റിലെത്തിയിരുന്നു ദിപിന്‍. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു മനസിലെ ആഗ്രഹം. വിവാഹത്തിന് തൊട്ടുമുന്‍പു ജോലി ഉപേഷിച്ച് സ്വന്തം സംരംഭത്തിലേക്ക് നീങ്ങി. ദിപിന്റെ തീരുമാനത്തില്‍ വീട്ടുകാരും നാട്ടുകാരും ഞെട്ടിയെങ്കിലും നവവധു കട്ടയ്ക്ക് ഒപ്പം നിന്നു. എന്തും വെട്ടിപിടിക്കാമെന്ന ആത്മവിശ്വാസമായിരുന്നു മൂലധനം. ഗൂഗിളിന്റെ ട്രസ്റ്റഡ് ഫോട്ടോഗ്രാഫര്‍ സംരംഭകനായി. അതിനായി 360 എന്ന ബ്രാന്റിന് തുടക്കമിട്ടു . അന്നു വരെ ക്യാമറ കൈകാര്യം ചെയ്തിട്ടില്ലാത്ത ദിപിന്‍ 360 ഡിഗ്രി ഫോട്ടോ എടുത്തു. കേരളത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു ഈ രംഗത്തുണ്ടായിരുന്നത്. ഗൂഗിള്‍ ഈ ഫെസിലിറ്റി ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ മാത്രം. കേരളത്തിലെ ചുരുക്കം ഗൂഗിള്‍ ഫോട്ടോഗ്രഫര്‍മാരില്‍ ഒരാളായി ദിപിനും മാറി.  ആദ്യ വര്‍ക്ക് കിട്ടാന്‍ മാസങ്ങള്‍ വേണ്ടി വന്നു. ദിപിന്റെ ക്ലിക്കില്‍ ഡിഎസ്എല്‍ആര്‍ ക്യാമറ മിഴി തുറന്നു.  വെളുക്കെ ചിരിക്കുന്ന ചിത്രങ്ങള്‍ പിറവിയെടുത്തു. ഒന്നും രണ്ടുമല്ല, നൂറും നൂറ്റിയമ്പതും ഷോപ്പിന്റെയും ബ്രാന്റുകളുടെയും 360 ഡിഗ്രി ചിത്രങ്ങള്‍ ഗൂഗിളില്‍ അപ്പ്ലോഡ് ചെയ്തു. സ്വന്തമായി ഓഫീസില്ലായിരുന്നു, ഉള്ളത് ഇയോണ്‍ കാര്‍. ഓഫീസ് കാറിനുള്ളിലാക്കി. എഡിറ്റിങും പോസ്റ്റിങും ലീഡ് കണ്ടെത്തലും എല്ലാം കാറിനുള്ളില്‍. ഫോട്ടോകള്‍ ക്ലിക്കായപ്പോള്‍ ക്ലൈന്റുകള്‍ ദിപിനെ തേടിയെത്തി. ഓട്ടോമൊബൈല്‍, മൊബൈല്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി ഒട്ടേറെ പ്രമുഖ ബ്രാന്റുകള്‍ക്കു വേണ്ടി ദിപിന്‍ ക്യാമറ ചലിപ്പിച്ചു. ഷോപ്പുകളുടെ ഇന്റീരിയറും എക്സ്റ്റീരിയറും അടക്കം എല്ലാ ചിത്രങ്ങളും ദിപിന്റെ ക്യാമറ ഒപ്പിയെടുത്തു.


സൈബര്‍ ബുള്ളിയിങ്ങിനെ തകര്‍ത്തെറിഞ്ഞ ദിപിന്‍

അപ്രതീക്ഷിതമായി പഴയ സുഹൃത്തിനെ കണ്ടതോടെയാണ് യൂട്യൂബ് ചാനലിന്റെ ലോകത്തേക്കെത്തിയത്. ഗൂഗിള്‍ 360 ഫോട്ടോസ് വര്‍ക്കുകള്‍ കുറഞ്ഞതോടെ ദിപിന്‍ പുതിയ മേഖല കണ്ടൈത്താനായി ശ്രമം. ഈ സമയത്താണ് അപ്രതീക്ഷിതമായി പണ്ട് പരിചയമുള്ള ,ഓട്ടോമൊബൈല്‍ റിവ്യുകളും വിശേഷങ്ങളും പങ്കുവെയ്ക്കുന്ന പത്രപ്രവര്‍ത്തകനെ കണ്ടുമുട്ടുന്നത്. ഇരുവരും ചേര്‍ന്നു പാര്‍ട്ണര്‍ഷിപ്പില്‍ ചാനലിന് തുടക്കമിട്ടു. സുഹൃത്തിന് സാങ്കേതിക വശങ്ങള്‍ പരിചയം ഇല്ലാത്തതിനാല്‍ തന്നെ ക്യാമറയും എഡിറ്റിങും അടക്കം സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ദിപിനാണ്. ആങ്കറിങ് മാത്രം ആ പത്രപ്രവര്‍ത്തകനും. തുടക്കമായതിനാല്‍ വരുമാനം ഒന്നുമില്ലാതെയായി. ഭാര്യയുടെ ചെറിയ വരുമാനത്തിലായിരുന്നു  ജീവിതം മുന്നോട്ട് പോയത്. ആറാം മാസം മുതല്‍ ചാനലിലേക്ക് വരുമാനം എത്തി തുടങ്ങി. 50,000 ഫോളോവേഴ്സില്‍ നിന്നും ലക്ഷങ്ങളിലേക്കെത്തി. എന്നാല്‍, പ്രതീക്ഷിക്കാതെ ചാനല്‍ വളര്‍ന്നപ്പോള്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പൂര്‍ണമായും ദിപിനെ ഒഴിവാക്കാനായി ശ്രമം. ഇരുവരും പിരിഞ്ഞു. ഇരുവരും തമ്മിലുള്ള തര്‍ക്കം പൊലീസ് സ്റ്റേഷനില്‍ വരെയെത്തി. കേസും വഴക്കുമായി മുന്നോട്ട്. സോഷ്യല്‍ മീഡിയയില്‍ നല്ല രീതിയില്‍ വളര്‍ന്നു നിന്നതിനാല്‍ തന്നെ അയാള്‍ പറഞ്ഞത് ' നീ തീര്‍ന്നെടാ..'എന്നാണ്...

പിന്നാലെ ദിപിന്‍ നേരിട്ടത് സൈബര്‍ ബുള്ളിയിങ്, സോഷ്യല്‍ മീഡിയ അറ്റാക്ക് എന്നിങ്ങനെ സൈബര്‍ ആക്രമണങ്ങള്‍ ഏറെ. എന്തിനേറെ പറയുന്നു, സ്വന്തം ബന്ധുക്കളും, നാട്ടുകാരും വരെ വിമര്‍ശനങ്ങളുമായി വന്നു. എന്നാല്‍, തോല്‍ക്കാന്‍ ദിപിന് മനസില്ലായിരുന്നു. കഴിവില്‍ ആത്മവിശ്വാസം ഉള്ളിടത്തോളം കാലം മുന്നേറാന്‍ കഴിയുമെന്ന് ദിപിന്‍ മാസങ്ങള്‍ക്കുള്ളില്‍ കാണിച്ചു തന്നു. 

പരാജയപ്പെട്ടവന്റെ വാശിക്ക് അഗ്നിയുടെ തിളക്കമായിരുന്നു. ഭാര്യാ പിതാവ് നടത്തി കൊണ്ടിരുന്ന പച്ചക്കറി വിത്തുകളുടെ വിതരണവും നടാനുള്ള രീതികള്‍ പറയുന്ന കണ്ടന്റുകളും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഒപ്പം പുതിയ വീടുകള്‍ പരിചയപ്പെടുത്തി കൊണ്ട് പതിയെ സോഷ്യല്‍ മീഡിയയുടെ പിന്നാമ്പുറ ജോലികളില്‍ നിന്നും മാറി അവതരണ ലോകത്തേക്ക് കാലു കുത്തി. പരാജയം ഒന്നറിഞ്ഞെങ്കിലും ആവനാഴിയിലെ അമ്പുകള്‍ നഷ്ടപെട്ടിരുന്നില്ല. സോഷ്യല്‍മീഡിയില്‍ വീഡിയോ  അവതരണം ക്ലിക്കായി. ചതിവ് പറ്റിയ സോഷ്യല്‍മീഡിയയില്‍ നിന്ന് തന്നെ ദിപിന്‍ സ്റ്റാറായി. ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ദിപിന് ഫോളോവേഴ്സിന്റെ എണ്ണം ലക്ഷങ്ങള്‍ പിന്നിട്ടു. ദിപിന്റെ ഫോളോവേഴ്സിന്റെ പകുതി പോലും വഴിപിരിഞ്ഞ പാര്‍ട്ട്ണര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇനി വമ്പന്‍ ഡീലുകള്‍

തോല്‍വിയറിഞ്ഞ പാതയില്‍ നിന്ന് വിജയത്തിന്റെ ചുവടുകള്‍ വെയ്ക്കാനായിരുന്നു ദിപിന്റെ ആഗ്രഹം. വീണ്ടും യൂട്യൂബ് ചാനലിലേക്ക്. ഡീലുകളുടെ ലോകം അതായിരുന്നു ലക്ഷ്യം. സ്റ്റാര്‍ട്ട് ഡീല്‍ എന്ന ചാനല്‍ പിറന്നു. ഒപ്പം, ഇന്‍സ്റ്റഗ്രാമും, ഫേസ്ബുക്കും. പത്രപരസ്യം നല്‍കിയും പോസ്റ്റര്‍ ഒട്ടിച്ചും നടത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസിനെ ദിപിന്‍ ചാനലിലാക്കി. വില്‍ക്കാനിട്ട പ്ലോട്ടുകളും വീടുകളും അപ്പാര്‍ട്ട്മെന്റുകളും വീഡിയോ സഹിതം യൂട്യൂബ് ചാനലിലെത്തി. ബ്രോക്കര്‍മാരില്‍ നിന്നാണ് ഓരോ ലീഡും എടുത്തിരുന്നത്. വില്‍പ്പനയും കാര്യങ്ങളും കമ്മീഷനും എല്ലാം ബ്രോക്കര്‍മാര്‍ക്ക്. കേരളത്തിലെ ആദ്യ റിയല്‍ എസ്റ്റേറ്റ് വ്ലോഗായിരുന്നു സ്റ്റാര്‍ട്ട് ഡീല്‍. നാളുകള്‍ക്കു ശേഷം വീഡിയോകളില്‍ ദിപിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ നല്‍കിയതോടെ കച്ചവടം നേരിട്ടായി. ക്ലൈന്റും കസ്റ്റമറും ദിപിന്റെ കൈകളിലെത്തി. ഇതോടെ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാനായി ക്ലൈന്റുകള്‍ വിളിച്ചു തുടങ്ങി. ബിസിനസ് വളര്‍ന്നു. ഒപ്പം, യൂട്യൂബ് ചാനലും. ദിവസങ്ങള്‍ക്കുള്ളില്‍ പതിനായിരം ഫോളോവേഴ്സില്‍ നിന്ന് ലക്ഷങ്ങളിലേക്കു കടന്നു. 50 ലക്ഷത്തിന്റെ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ നിന്ന് മൂന്നും നാലും കോടികളുടെ വില്‍പ്പന നടത്താന്‍ ദിപിനായി.

 ബിസിനസ് വളര്‍ന്നതോടെ പ്രീമീയം പ്രോപ്പര്‍ട്ടികളില്‍ മാത്രമായി ശ്രദ്ധ. സെലിബ്രിറ്റികള്‍ക്കു വരെ പ്രോപ്പര്‍ട്ടികള്‍ എടുത്തു നല്‍കി. എടുത്ത് പറയാവുന്ന ബില്‍ഡേഴ്സ് ഗ്രൂപ്പുകളുടെ അടക്കം ഡീലുകള്‍ കൈകാര്യം ചെയ്യുന്ന വ്ലോഗറാണ് ഇന്ന് ദിപിന്‍. പ്രിമീയം പ്രോപ്പര്‍ട്ടികളുടെ ഡീല്‍ മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. 
ഓട്ടോ റിവ്യു മനസില്‍ കിടന്നതു കൊണ്ടാകണം ദിപിന്‍ ഓട്ടോമോട്ടീവ് വ്ലോഗുകള്‍ക്കും തുടക്കമിട്ടു. റിവ്യു ആയിരുന്നില്ല, ഡീലുകളാണ് ചെയ്തത്. ചെറുതും വലുതുമായ ഓട്ടോമൊബൈല്‍ ബ്രാന്റുകളുടെ ഡീല്‍ ഏറ്റെടുത്തു. ഓരോ വാഹനങ്ങളുടെയും ഡീലുകള്‍ നേരിട്ട് മലയാളിയുടെ കൈകളിലെത്തി. വാഹനങ്ങളുടെ ബിസിനസിനൊപ്പം ദിപിന്റെ ബിസിനസും വളര്‍ന്നു. പുതിയ വാഹനങ്ങളുടെ ഡീലാണ് വ്ലോഗിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ പ്രമുഖ ബ്രാന്റുകളുടെ ഡീലുകളും ചെയ്തു നല്‍കുന്നു.

തീ ആളിപടരാന്‍ കനല്‍ ഒരുതരി മതിയെന്ന് ദിപിന്റെ ജീവിതം കാട്ടിത്തരുന്നു. കല്ലും മുള്ളും നിറഞ്ഞ വഴിയില്‍ കൂടി ഏറ്റവും വലിയ ഡീലുകളുടെ ലോകത്തെത്തിയിരിക്കുകയാണ് ഈ സംരംഭകന്‍. ദിപിന്‍ ഏറ്റെടുക്കുന്ന ഓരോ ഡീലും നൂറ് ശതമാനം വിജയത്തിലെത്തുമെന്നുറപ്പ്!.