കടന്നു പോയ നാല് വര്‍ഷങ്ങള്‍; പകര്‍ന്നു നല്‍കിയത് ഒരു ലക്ഷം സ്ത്രീകള്‍ക്ക് സ്‌കില്‍ ഡെവലപ്പ്‌മെന്റ് വിദ്യാഭ്യാസം. പഠിച്ചിറങ്ങിയവരില്‍ 90 ശതമാനം പേരും ഇന്ന് ഉദ്യോഗസ്ഥര്‍. സംരംഭകരായവരും ഏറെ. സ്ഥാപനത്തില്‍ നേരിട്ടും അല്ലാതെയുമായി ജോലി ചെയ്യുന്നത് പതിനായിരത്തിലധികം സ്ത്രീകള്‍. രാജ്യത്തെ ആദ്യത്തെ സ്‌കില്‍ പ്രോഗ്രാമിനുവേണ്ടിയുള്ള ഡിജിറ്റല്‍ വൊക്കേഷണല്‍ ട്രെയിനിങ് അക്കാദമിയായ സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയുടെ റിക്കാര്‍ഡ് നേട്ടങ്ങളാണിത്. കൊച്ചിയില്‍ നിന്ന് എഡ്യൂക്കേഷണല്‍ അക്കാദമി എന്ന നിലയിലാണ് സ്വീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കോവിഡ് കാലത്തിനു ശേഷം എഡ്യൂക്കേഷണല്‍ സ്‌കില്‍ അക്കാദമിയിലേക്കു സംരംഭം ഉയര്‍ന്നു. സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയായി. ഒന്നുമില്ലായ്മയില്‍ നിന്ന് 100 കോടി മൂല്യത്തിലേക്ക് കമ്പനി ഉയര്‍ന്നു. ഇന്ത്യയാകെ വളര്‍ന്നു പന്തലിച്ച രാജ്യത്തെ ആദ്യത്തെ സ്‌കില്‍ പ്രോഗ്രാമിനുവേണ്ടിയുള്ള ഡിജിറ്റല്‍ വൊക്കേഷണല്‍ ട്രെയിനിങ് അക്കാദമിയായ സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയുടെ വളര്‍ച്ചയെ കുറിച്ചും വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങളെ കുറിച്ചും അക്കാദമി ചെയര്‍മാന്‍ സിപിഎം ഹാരിസ് പറയുന്നു.
പ്രഥമ സ്‌കില്‍ വൊക്കേഷണല്‍ ട്രെയിനിങ് അക്കാദമി
രാജ്യത്ത് ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ ഉദ്യോഗാര്‍ത്ഥികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി മുഹമ്മദ് ഹാരിസ് എന്ന സിപിഎം ഹാരിസ് സ്വീസ് എഡ്ടെക്ക് എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. കൊച്ചിയില്‍ നിന്നാണ് സിപിഎം ഹാരിസ് സംരംഭം ആരംഭിക്കുന്നത്. ഒരു പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്ന പലരും സ്‌കില്ലിന്റെ കാര്യത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്നതായി ഹാരിസ് മനസിലാക്കി. മികച്ച അക്കാദമിക് കരിയറുണ്ടെങ്കിലും പലര്‍ക്കും പ്രവര്‍ത്തന രംഗത്ത് ശോഭിക്കാന്‍ കഴിയാതെ വരുന്നതിന്റെ കാരണം തേടി. ഇതില്‍ നിന്നാണ് മികച്ച സ്‌കില്ലുള്ള യുവ തലമുറയെ വാര്‍ത്തെടുക്കാനായി വൊക്കേഷണല്‍ ട്രെയിനിങ് അക്കാദമിക്ക് തുടക്കമിടുന്നത്.
കോവിഡ് കാലമായതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രിയമേറി. ഈ സമയം മികവുറ്റതാക്കി മാറ്റാന്‍ ഹാരിസിന് കഴിഞ്ഞു. കൊച്ചിയില്‍ നിന്നും ബംഗളൂരുവിലേക്ക് സംരംഭം പറിച്ചു നട്ടു. സംരംഭത്തെ റീ ബ്രാന്റ് ചെയ്യുകയായിരുന്നു ഹാരിസ്. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യത്തെ വൊക്കേഷണല്‍ ട്രെയിനിങ് അക്കാദമിയായ സ്വീസ് പിറന്നത്. കേരളത്തില്‍ ഒട്ടേറെ സ്ത്രീകള്‍ തൊഴിലിനായി കേഴുന്നതായി തിരിച്ചറിഞ്ഞാണ് അവര്‍ക്ക് കൈത്താങ്ങാ വാന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ വിരലില്‍ എണ്ണാവുന്ന സ്റ്റാഫുകള്‍ മാത്രമായിരുന്നു സ്വീസിനുണ്ടായിരുന്നത് . ഏറെയും വനിതകളായിരുന്നു. ഇന്ന് 10,000ല്‍ അധികം വനിതകള്‍ നേരിട്ടും അല്ലാതെയുമായി സ്വീസില്‍ പ്രവര്‍ത്തിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളാണ് സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയില്‍ പഠിക്കുന്നത്. വ്യത്യസ്ഥമാണ് അഡ്മിഷന്‍. സ്ത്രീകള്‍ക്കു വരുമാനവും ജോലി തസ്തികയില്‍ പ്രൊമോഷനും ലഭിക്കുന്ന രീതിയിലാണ് കോഴ്‌സിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത്. മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെ പോലെ പരസ്യം നല്‍കിയും ഫോണ്‍ ചെയ്തുമല്ല വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത്. പതിനായിരത്തോളം വരുന്ന സ്ത്രീകള്‍ വര്‍ക്ക് ഫ്രം ഹോമില്‍ അഡ്മിഷനു വേണ്ടി ജോലി ചെയ്യുന്നു. ഇവരാണ് ഓരോ കോഴ്സുകളിലേക്കുമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഈ അഡ്മിഷനുകളിലൂടെ മികച്ച വരുമാനവും ഈ വനിതകള്‍ നേടുന്നു. ഒരു വിദ്യാര്‍ത്ഥിയ്ക്കു പ്രവേശനം നല്‍കുന്നതിനൊപ്പം ഒരു വനിതയ്ക്കു വരുമാനവും ലഭിക്കുന്നു എന്നു സാരം. ഇവര്‍ക്കു പരിശീലനവും സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമി നല്‍കുന്നു.
കോഴ്‌സിന്റെ ഡിറ്റൈയില്‍സ് അടങ്ങിയ പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് സ്ത്രീകള്‍ അഡ്മിഷന്‍ നേടുന്നത്. നിശ്ചിത അഡ്മിഷന്‍ നേടികഴിഞ്ഞാല്‍ ഓരോ വനിതകള്‍ക്കും പ്രൊമോഷന്‍ നല്‍കുന്നു. ഏതൊരു വനിതയ്ക്കും സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയില്‍ പ്രൊമോട്ടറായി ജോലി ചെയ്യാം. ഇതിനായി പ്രത്യേക ഫീസ് ഒന്നും തന്നെ വാങ്ങാറില്ല. ഓരോ അധ്യയന വര്‍ഷവും നിശ്ചിത അഡ്മിഷന്‍ നേടിയാല്‍ ഇവരെ കോ-ഓര്‍ഡിനേറ്ററായി നിയമിക്കും.മികച്ച വരുമാനമാണ് ഓരോ കോ-ഓര്‍ഡിനേറ്റര്‍ക്കും ലഭിക്കുന്നത്. ഈ കോ-ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവരെ ഹോം അക്കാദമി ഹെഡ് ആയി തെരഞ്ഞെടുക്കുന്നു.
ഇന്ന് 30 പെണ്‍കുട്ടികള്‍ ഹോം അക്കാദമി ഹെഡ്ഡായി പ്രവര്‍ത്തിക്കുന്നു. മികച്ച വരുമാനമാണ് ഈ തസ്തികയിലെത്തുന്നവര്‍ നേടുന്നത്. കോ-ഓര്‍ഡിനേറ്റര്‍മാരും അക്കാദമി ഹെഡ്ഡും സോഷ്യല്‍ മീഡിയില്‍ പോസ്റ്റു ചെയ്യുന്ന അഡ്മിഷന്‍ കണ്ടന്റുകള്‍ ഓരോ മിനിറ്റിലും ലക്ഷങ്ങളോളം പേരിലേക്കെത്തും. ഈ കണ്ടന്റുകളില്‍ നിന്നാണ് അഡ്മിഷന്‍ നടക്കുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലെയും സ്ത്രീകള്‍ ഈ സംരംഭത്തിന്റെ ഭാഗമാണ്.
നൂറിലധികം സ്‌കില്‍ കോഴ്സുകള്‍
യൂണിവേഴ്‌സിറ്റി അംഗീകൃതമായ നൂറിലധികം സ്‌കില്‍ കോഴ്സുകള്‍ അക്കാദമി ഓണ്‍ലൈനായി പഠിപ്പിക്കുന്നു. മോണ്ടിസോറി ടിടിസി, മുതല്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എയര്‍പോര്‍ട്ട് ആന്റ് എയര്‍ലൈന്‍ മാനേജ്മെന്റ്, ലോജിസ്റ്റിക് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, തുടങ്ങി നൂറിലധികം കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. നാല് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സ്ത്രീകളാണ് കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവര്‍. ഇത്രയും പേര്‍ വനിതകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ. വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം വനിതകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിഞ്ഞത് മഹത്തരം തന്നെ. മാത്രമല്ല, പഠിച്ചിറങ്ങിയ ഒരു ലക്ഷം വനിതകളില്‍ 90 ശതമാനം സ്ത്രീകളും വിവിധ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചു.
ഇതില്‍ സ്വയം സംരംഭകത്വം കെട്ടിപ്പടുത്തവരുമുണ്ട്. വര്‍ഷങ്ങളോളം പഠിക്കാതെ ജോലി നേടാനുള്ള കോഴ്‌സുകളും അക്കാദമിയുടെ പ്രത്യേകതയാണ്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച കരിയറും ഉയര്‍ന്ന ശമ്പളവും ഓഫര്‍ ചെയ്യുന്ന ന്യുജനറേഷന്‍ കോഴ്‌സുകളും നല്‍കുന്നു. യുവാക്കളെ ലക്ഷ്യമിട്ടുള്ള കോഴ്‌സുകള്‍ക്കും അക്കാദമി പ്രാധാന്യം നല്‍കുന്നു. ഇന്‍ഡസ്ട്രി അധിഷ്ഠിത വിദ്യാഭ്യാസത്തിനു കൂടിയാണ് അക്കാദമി പ്രാധാന്യം നല്‍കിയിരിക്കുന്നത്. പഠിച്ചിറങ്ങുമ്പോള്‍ തന്നെ സ്‌കില്ലുള്ള ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് ഇത്തരം കോഴ്‌സുകളിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ലളിതമാണ്. അമിത സമ്മര്‍ദങ്ങളില്ലാതെ ഓരോ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്കു പൂര്‍ത്തീകരിക്കാനാകും. എക്‌സ്‌പേര്‍ട്ട് ഫാക്കല്‍റ്റികളാണ് അക്കാദമിയുടെ മറ്റൊരു പ്രത്യേകത.
സ്ത്രീകള്‍ക്ക് കരുത്ത്
സ്ത്രീകളുടെ ഉന്നമനവും സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമി ലക്ഷ്യമിടുന്നു. ഓരോ സ്ത്രീകള്‍ക്കും തൊഴില്‍ വിദ്യാഭ്യാസം നല്‍കുകയാണ് അക്കാദമി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിനൊപ്പം സ്ത്രീ ശാക്തീകരണത്തിനും കൂടി വഴി തെളിയിക്കുകയാണ് സ്വീസ് എഡ്ടെക്ക് ഡിജിറ്റല്‍ അക്കാദമിയും സംരംഭകനായ സിപിഎം ഹാരിസും. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹാരിസിന് സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായി. ഇന്ത്യയൊട്ടാകെ അക്കാദമിയെ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.