Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

'ഡബിൾ സ്ട്രോങ്ങായ' ഒരു ടീ ചെയിൻ ബിസിനസ്; 52 കോടി വരുമാനം

News Details

ഐ.ടി മേഖലയിലെ ജോലി ഉപേക്ഷിച്ച്, സംരംഭകനായ ഒരു വ്യക്തിയാണ് ജഹാബർ സാദിഖ്. ചെന്നൈ ആസ്ഥാനമായ, ചായ് കിങ്സിന്റെ സഹ സ്ഥാപകനാണ് അദ്ദേഹം. ഈ വർഷം മാത്രം 52 കോടി രൂപയാണ്, ഈ ടീ ചെയിൻ ബിസിനസിന്റെ വരുമാനം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ, ഈ മേഖലയിലെ 90% ബിസിനസുകളും നഷ്ടം നേരിട്ടപ്പോഴാണ് ചായ് കിങ്സ് നേട്ടമുണ്ടാക്കിയത്. സ്മാർട്ട് സ്ട്രാറ്റജികൾ, കൃത്യമായ ലക്ഷ്യങ്ങൾ എന്നിവയോടു കൂടി മുന്നേറുന്ന ചായ് കിങ്സ്, 2016ലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് ഇന്ത്യൻ ഫുഡ് & ബീവറേജ് സെക്ടറിലെ ഏറ്റവും പ്രശസ്ത ബ്രാൻഡായി ഇന്നിത് മാറിയിരിക്കുന്നു.

ഒരുപാട് വെല്ലുവിളികൾ അതിജീവിച്ചാണ്, ജഹാബർ തന്റെ ബ്രാന്റിന്റെ ഈ നിലയിൽ വളർത്തിയെടുത്തത്. ഒരു ടീ ചെയിൻ ബിസിനസ് നടത്തുക എന്നത്, ലളിതമായി തോന്നിയേക്കാം. എന്നാൽ ഇതിലുള്ള വെല്ലുവിളികൾ നിരവധിയാണ്. ഫുഡ് ബിസിനസിലെ മാർജിൻ വളരെ ചെറുതാണെന്ന് ജഹാബർ പറയുന്നു. മറ്റ് ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ തീരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജീവനക്കാർക്ക് നൽകേണ്ട വർധിച്ച വേതനം, ഉയർന്ന വാടക, പഞ്ചസാര, പാൽ എന്നീ കമ്മോഡിറ്റുകളുടെ ഉയർന്ന വില, തുടങ്ങിയവ ബിസിനസിന് വെല്ലുവിളി സൃഷ്ടിക്കുന്നു. ജീവനക്കാർ ചെറിയ വേതനവർധന തേടി മറ്റു ജോലികളിലേക്ക് ചുവടു മാറുന്നതും തിരിച്ചടിയാണെന്നും ജഹാബർ പറയുന്നു. ഫുഡ് & ബീവറേജസ് സെക്ടറിൽ തുടർച്ചയായി മെനുവിൽ നൽകിയിരിക്കുന്ന പ്രൈസ് വർധിപ്പിക്കാനാവില്ല. വർഷത്തിലൊരിക്കലോ, ഏതാനും വർഷങ്ങൾ കൂടുമ്പോൾ മാത്രമേ ഇത് സാാധിക്കുകയുള്ളൂ. 

സപ്ലൈ ചെയിൻ പ്രശ്നങ്ങളും, ഡിമാൻഡിലെ കയറ്റിറക്കങ്ങളും ഈ ബിസിനസിന് തിരിച്ചടിയാണ് ഇത്തരം വെല്ലുവിളികൾക്കിടയിലും ശരിയായ പ്രൈസിങ്ങിൽ ഉറച്ചു നിന്നതാണ് ചായ് കിങ്സിന് നേട്ടമായത്. നൽകുന്ന ഭക്ഷണം, സൗകര്യങ്ങൾ എന്നിവയോട് യോജിച്ചു നിൽക്കുന്ന വില ഈടക്കിയതാണ് മാർജിൻ വർധിക്കാൻ കാരണമായത്. നിലവിൽ കമ്പനിയുടെ 55% വരുമാനവും ഷോപ്പുകളിൽ വരുന്ന ഉപഭോക്താക്കളിൽ നിന്നാണ്, 45% വരുമാനം ഡെലിവറി പ്ലാറ്റ്ഫോമുകളിൽ നിന്നും. കൃത്യമായ ചുവടുവെപ്പുകൾ ഇല്ലെങ്കിൽ പാളി പോകേണ്ട ഒരു ബിസിനസിനെ വളരെ വിജയകരമായ ഒരു ശൃംഖലയായി കെട്ടിപ്പടുത്തത്, ജഹാബറിന്റെ കൃത്യമായ ബിസിനസ് ആശയങ്ങളിലൂടെയാണ്.