Search

Newsletter image

Subscribe to the Newsletter

Join 500k+ people to get notified about new posts, news, and tips.

Do not worry, we don't spam!

പതിനെട്ടാം വയസ്സിൽ കല്യാണം മുപ്പതാം വയസ്സിൽ ബിസിനസിലേക്ക് ഇന്ന് കമ്പനിയുടെ ആസ്തി 18,566 കോടി

News Details

18-ാം വയസ്സിൽ വിവാഹിതയായ ദീപാലി ഗോയങ്ക, 30-ാം വയസ്സിൽ തുടക്കം കുറിച്ച ബിസിനസിന് ഇന്ന് 18,566 കോടി രൂപയുടെ വിപണിമൂല്യമുണ്ട്. അതെ, പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച വനിതയാണ് ദീപാലി. ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ടെക്സ്റ്റൈൽ കയറ്റുമതിയിൽ പ്രമുഖമായ, വെൽസ്പൺ ലിവിംഗ് ലിമിറ്റഡിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമാണ് ദീപാലി. ദീപാലി, 2002ൽ കമ്പനി നേതൃത്വം ഏറ്റെടുത്തതോടെ നൂതന ആശയങ്ങളിലൂടെ ടെക്സ്റ്റൈൽ രംഗത്തെ മുഖം തന്നെ മാറ്റിമറിച്ചു.

1969 ഒക്ടോബർ 13ന് ജയ്പൂരിലെ ഒരു മാർവാരി കുടുംബത്തിൽ ജനിച്ച ദീപാലിക്ക് 18-ാം വയസ്സിൽ തന്നെ വിവാഹം കഴിക്കേണ്ടിവന്നു. ഭർത്താവ് ബാലകൃഷ്ണൻ ഗോയങ്ക, വെൽസ്പൺ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയർമാനുമാണ്. 1987ൽ ദമ്പതികൾ മുംബൈയിലേക്ക് താമസം മാറി. തന്റെ 30-ാം വയസ്സിൽ, 2002ൽ, ഭർത്താവിന്റെ ടെക്സ്റ്റൈൽ ബിസിനസിലേക്ക് ദീപാലി ചുവടുവച്ചു. മനഃശാസ്ത്രത്തിൽ ബിരുദം നേടിയ ദീപാലി, ബിസിനസിലെ തന്ത്രങ്ങൾ പെട്ടെന്ന് മനസ്സിലാക്കി. 2005ൽ ഹാർവാർഡ് ബിസിനസ് സ്കൂളിലെ പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാമിൽ പങ്കെടുത്തു. ഈ അറിവുകൾ ബിസിനസിലും പ്രാവർത്തികമാക്കി.

2016ൽ, ഫോർബ്‌സ് മാഗസിൻ ദീപാലിയെ ഏഷ്യയിലെ ഏറ്റവും ശക്തമായ 16-ാമത്തെയും, ഇന്ത്യയിലെ നാലാമത്തെയും വനിതയായി തിരഞ്ഞെടുക്കുകയും ചെയ്തു. വികസനമുൾക്കൊള്ളുന്ന നേതൃപദ്ധതിയും, എല്ലാവരെയും ഒരുമിച്ചു കൂട്ടിക്കൊണ്ടുപോകുന്ന സമീപനവുമാണ് ദീപാലിയുടെ മുൻഗണന. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ സജീവമായി പങ്കുചേരുന്നു. "ഒരു സ്ത്രീ സമ്പാദിക്കുമ്പോൾ അവളും കുടുംബവുമൊക്കെ ശാക്തീകരിക്കപ്പെടുന്നു," എന്നതാണ് ദീപാലിയുടെ വിശ്വാസം. ഇന്ന് ഇന്ത്യയിലെ ആയിരക്കണക്കിന് സ്ത്രീകൾക്ക് ദീപാലി  ആത്മവിശ്വാസം പകരുന്ന ഒരു വഴികാട്ടിയാണ്.