News Details
സംസ്ഥാനത്ത് നിലവിൽ 52,000 സ്മാർട്ട് ക്ലാസ് റൂമുകളുള്ളതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ ഇപ്പോൾ നിരവധി സ്‌കൂളുകളിൽ ക്‌ളാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തിട്ടുണ്ട്. കിഫ്ബിയുടെ പിന്തുണയോടെ മുഖം മിനുക്കിയ 973 സർക്കാർ സ്കൂളുകളാണെന്നും 52,000 ക്ലാസ് മുറികൾ ഹൈടെക് ആക്കിയെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 3.75 ലക്ഷത്തോളം ഉപകരണങ്ങളും കിഫ്ബി വഴി വാങ്ങിയിട്ടുണ്ട്.
973 സ്കൂളുകൾക്ക് കിഫ്ബി വഴി ഫണ്ട് അനുവദിച്ചു. ഇതിൽ 519 ഇടത്ത് പദ്ധതികൾ പൂർത്തിയായി. ബാക്കി സ്‌കൂളുകളിൽ പണികൾ പുരോമഗിക്കുകയാണ്. എസിയുള്ള ക്ലാസ് മുറികളും ലിഫ്റ്റ് വച്ച സ്കൂളുകളുമാണ് പദ്ദതികളിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുന്നത്. വിദ്യാഭ്യാസരംഗം ഡിജിറ്റൽവൽകരിക്കുന്നതിനും സ്മാര്‍ട്ട് - ഹൈടെക് ക്ലാസ് മുറികൾ സൃഷ്ടിക്കുന്നതിനും കിഫ്ബി പങ്കുവഹിക്കുന്നു. സാങ്കേതിക തികവുള്ള ക്ലാസ് റൂമുകളിൽ ക്‌ളാസുകൾ എടുക്കുന്നതിന് ആവശ്യമായ സാങ്കേതിക പരിശീലനം അധ്യാപകർക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.